ഇടയിൽ വെളിച്ചപ്പടുകിൽ വനവാസവുമ് അജ്ഞാതവാസവുമ് യഥാവദനുഷ്ഠിപ്പൂ എൻറു കല്പിച്ചു വനത്തിന്നു യാത്രയാക്കി പാർത്ഥന്മാരെ. അവരുമ് വനത്തിലൊരുടമൊഴിയാതെ പെരുമാറി. വരിഷശീതാതംപംങളെ സഹിച്ചു തീർത്ഥസ്നാനമ് ക്ഷെത്രദർശനമ് എൻറെവമാദികളെക്കൊണ്ട് പാപക്ഷയമ് വരുത്തി. വനവാസമ് കഴിച്ച അജ്ഞാതവാസമനുഷ്ഠിക്കിൻറെടത്തു കീചകവധന്നിമിത്തമായ് പാണ്ഡവകള് വിരാടപുരത്തൊരെൻറൊള്ളെടമറിഞ്ഞു പശുക്കളെ അടിച്ചു കൊണ്ടു പൊരിൻറകാലത്തു അർജ്ജുനൻ വെളിച്ചപ്പെട്ടാൻ.
അതുവിഷയമായ് പന്ത്രണ്ട് സമ്‌വത്സരംമ് വനവാസവുമ് ഒരാണ്ടജ്ഞാതവാസവുമ് കഴിച്ചുവരിക. അതൻറിയെ സമയലം ഘനഞ്ചെയിൻറുതാകിൽ ഒഴിക്കിൻറുതുമൊണ്ടു. എന്റു സുതനെക്കൊണ്ടു പാണ്ഡവകള്‌കയറിപ്പിച്ചകാലത്തു പാണ്ഡവകളും മാത്സ്യന്മാരോടും പാഞ്ചാലന്മാരോടുംകൂട ഉപപ്ലാവ്യത്തെ പ്രാപിച്ചുയുദ്ധൊന്മുഖരായ് വസിക്കിൻറു.
എൻറിട്ടു സമ്‌പ്രാപ്തമാകിന യുദ്ധമഹൊത്സവത്തെ മനസ്സുകൊണ്ടു നിരൂപിച്ചു അഹ്ലാദത്തൊടു കൂടി ഇരിക്കിൻറ എന്നുടെ ഹ്രുദയമ് സമുദ്ധൂതമാകിന രൊഷവെഗത്തൊടു കൂടിയപൊലെ ഇരിക്കിൻറു. പാണ്ഡവസൈന്യമദ്ധ്യഗതംങളാകിന പരവാരണങ്ങളുടെ മുഖ(മണ്ഡലങ്ങൾ കു)ന്തമുസലയുഗളംങളായി കാണ്മാൻ ശ്രദ്ധ പണ്ണിൻറെൻ. എൻറിംങനെ സ(ർവലൊകകമ്പിത)നായ് അരുളിച്ചെയ്താൻ കൗരവെന്ദ്രൻ ദുർയ്യൊധനന്തിരുവടി.
ജയിക്ക മഹരാജൻ മഹാരാജശാസനനിമിത്തമായ് സമാനീതമായി സർവരാജമണ്ഡലം . നിന്തിരുവടിയുടെ നിയൊഗത്താൽ രാജസമൂഹത്തെ മന്ത്രിസഭയിലാക്കീതു. എൻറുണർത്തിനാൻ കാഞ്ചുകീയൻ. അഴകുതു ചെയിതവാറു നീ. അന്ത:പുരം നൊക്കിപ്പൊക. എന്റരുളിച്ചെയിതാൻ ദുരിയൊധനന്തിരുവടി. യാതൊൻറു മഹാരാജനിയൊഗമ് എൻറു ചൊല്ലി അന്ത:പുരന്നൊക്കി പൊയാൻ കാഞ്ചുകീയൻ അരുളിച്ചെയ്താന്ദുർയ്യൊധനന്തിരുവടി:-