ഭവാന്മാർ വൈഴകപ്പെടാതെ. എൻറരുളിച്ചെയിതു ആത്മഗതമായ്. എന്തൊരുപായമെനക്ക കെശവാഗമനത്തിങ്കൽ പ്രത്യുത്ഥാനമിളെപ്പാൻ, അമയും കണ്ടാനുപായ്മ എൻറരുളിച്ചെയിതു പ്രകാശമായ്. എടൊ! വാദരായണാ! അ ചിത്രപടത്തെ കൊണ്ടുപൊരിക. അല്ലല്ല യാതൊരു ചിത്രപടത്തിങ്കൽ ദ്രൌപദികെശഗ്രഹണമ് അമ്ബരാകർഷണമ് എൻറിവ എഴുതപ്പെട്ടിതു അംങനെ ഇരുന്ന ചിത്രപടത്തെ കൊണ്ടുപൊരുക. എൻറു വാദരായണനെ നിയൊഗിച്ചു ആത്മഗതമായ്, ആ ചിത്രപടത്തിങ്കൽ ദൃഷ്ടിവിന്യാസഞ്ചെയിതു നോക്കീരുന്ന കെശവാഗമനത്തിങ്കൽ പ്രത്യുത്ഥാനഞ്ചെയിൻറീല. എൻറരുളിച്ചെയിതാൻ ദുർയ്യൊധനന്തിരുവടി.
യാതൊൻറു മഹാരാജനിയൊഗമതബ്‌വണ്ണമാമെൻറു ചൊല്ലി പുറപ്പെട്ടു ചിത്രപടവുമെടുത്തുകൊണ്ടു ചെല്ലിൻറവൻ. ജയിക്ക മഹാരാജൻ! ഇതെല്ലൊ ചിത്രപടമ്. എൻറുണത്തിനാൻ കാഞ്ചുകിയൻ.
അരുളിച്ചെയിതാന്ദുർയ്യൊധനന്തിരുവടി:- എനെ! ദർശനീയമായിരിക്കിന്റൊൻറി ചിത്രപടമ്. ഇവനെല്ലോ ദുശ്ശാസനൻ ദ്രൌപദിയെ കെശപക്ഷത്തിങ്കൽ പിടിച്ചിഴകിൻറൊൻ. ഇവളെല്ലൊ ദ്രൌപദി ദുശ്ശാസനനാൽ പരാമർശിക്കപ്പെട്ടു സമ്ഭ്രമന്നിമിത്തമായ് വിരിഞ്ഞു പതറിവരിൻറ നയനംങളെ ഉടയളായ് രാഹുവക്ത്രാന്തരത്തെ പ്രാപിച്ചിരിക്കിൻറ ചന്ദ്രലെഖ പൊലെ ശൊഭിക്കിൻറൊള്. എൻറരുളിച്ചെയിതാൻ ദുർയ്യോധനന്തിരുവടി. ഇവനെല്ലൊ ദുരാത്മാവാകിന ഭീമൻ സർവ്വരാജ സമക്ഷത്തിങ്കൽ അവമാനിതയാകിന യാജ്ഞസെനിയെ കണ്ടു അസഹമാനമാകിന കൊപമുടയനായ് സഭാസ്തമ്‌ഭത്തെ ഇളക്കിൻറൊൻ. എൻറരുളിചെയിതാന്ദുർയ്യൊധനന്തിരുവടി. ഇവനെല്ലൊ യുധീഷ്ഠിരൻ സത്യത്തൊടുമ് ധർമ്മത്തൊടുന്ദയാവിനൊടുമ് കൂടി ചുതുപൊരുതു തൊൽകനിമിത്തമായ് ഭ്രഷ്ടചിത്തനായ് കടെകൺകൊണ്ട നൊക്കി ഭീമസെനനുടെ കൊപത്തെ തളർത്തി