ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഇവരെല്ലൊ ആചാര്യപിതാമഹന്മാർ അ ദ്രൌപദിയെ കണ്ടിട്ടു വസ്ത്രാന്തത്താൽ മൂടപ്പിൻ‌റ മുഖത്തെ ഉടയരായ്‌ നിൽകിൻ‌റൊർ. ആശ്ചര്യമ്‌! വർ‌ണ്ണാഢ്യത. നിറത്തിനുടെ പുഷ്ടി ആശ്ചര്യമ്‌! അവ അവ ഭാവംങളൊടുകൂടി ഇരിക്കിൻ‌റവാറു. ആശ്ചര്യഞ്ചിത്രശൊഭ. അഴകുതായ എഴുതപ്പട്ടൊൻ‌റി ചിത്രപടമ്‌. പ്രീതനായെൻ‌ ഞാൻ‌. സന്തൊഷപാരവശ്യമ്‌ വന്നൂ എനക്ക. ആരിവിടെ ഒള്ളതെൻ‌റരുളിച്ചെയിതാന്ദുര്യൊധനന്തിരുവടി. ജയിക്ക മഹാരാജാവെൻ‌റുണർത്തിനാൻ‌ കാഞ്ചുകീയൻ.

ദുര്യൊ-എടൊ! വാദരായണാ! കൂട്ടികൊണ്ടു പൊരിക ഗരുഡ വാഹനമാത്രവിസ്മിതനായിരുന്ന അ ദൂതനെ എൻ‌റരു-. യാതൊൻ‌റു മഹാരാജനിയൊഗമ്‌ എൻ‌റു ചൊല്ലി വാസുദെവസകാശന്നൊക്കി പൊയാൻ കാഞ്ചുകിയൻ.

ദുര്യൊ:- തൊഴാ! കർണ്ണാ! പാണ്ഡവകളുടെ വചനന്നിമിത്തമായ് ദൂതവെഷമവലമ്‌ബിച്ചു കലുഷമതിയായിരുന്ന അ കൃഷ്ണൻ ഇവിടത്തെ പ്രാപിച്ചാൻ പൊലുമ്‌. സ്ത്രീജനത്തിനുടെ വചനംങളെകണക്കെ മൃദുകരംങളാകിന യുധിഷ്ഠിരവചനംങളെ കെള്പാൻ നീയുമ്‌ കർണ്ണംങളിരണ്ടിനെയുമ് ഇടമ്‌പടത്തുരന്ന കൊള്ക. എൻ‌റിംങനെ കർ‌ണ്ണനെ നൊക്കി അരുളിച്ചെയിതു വസുദെവ സമാഗമാസഹമാനമാനസനായ്‌ അരുളിച്ചെയിതാന്ദുര്യൊധനന്തിരുവടി.

അരുളിച്ചെയിതാൻ ശ്രീചക്രായുധൻ ശ്രീവാസുദെവന്തിരുവടി-ധർമ്മരാജനിയൊഗത്താൽ സാത്യകിസനാഥമാകിന ഒരക്ഷൌഹണിപ്പടയൊടുകൂട ദൂതെഴുന്നരുളി ബൃകസ്ഥലമ്‌ പ്രാപ്പിച്ചു. വിഹിതാനുഷ്‌ഠാനതത്പരാകിന ബ്രാഹ്മണവർഗ്ഗത്തിന്നു അനുഗ്രഹമ്‌ പണ്ണി ഹസ്തിനപുരമ്‌ പ്രാപിച്ചു. അവിടെ ഒണ്ടാകിന രാജമാർ‌ഗ്ഗമെ വാദരായണസമെതനായ്‌ മന്ത്രശാല നൊക്കി എഴുന്നരുളുൻ‌റ ശ്രീവാസുദെവന്തിരുവടി തന്തിരുവടിയുടെ ഉത്സാഹാദ്ധ്യവസായംങളെ നിരൂപിച്ചരുളിച്ചെയിതാൻ.




"https://ml.wikisource.org/w/index.php?title=താൾ:Doothavakyam_Gadyam.djvu/27&oldid=158764" എന്ന താളിൽനിന്ന് ശേഖരിച്ചത്