അറിയിച്ചാൻ-രാജസൂയഞ്ചെയ്‌വാനിവിടത്തുതെ വൈഷമ്യമ്. ശ്രീകൃഷ്ണന്തിരുവടിയുടെ നയവുമ് അർജ്ജുനനുടെ വീര്യവുമ് എന്നുടെ വെലവുമ് ത്രെതാഗ്നിസമമായിരുന്ന ഇവ മൂൻറും കൂടിയാൽ ജരാസന്ധനെ നിഗ്രഹിക്കാം. എൻറ ഭീമപരാക്രമനാകിന ഭീമസെനനുടെ വാക്കു കെട്ടു പരമാർത്ഥമെ ഇതു. ഭീമാർജ്ജുനന്മാരെ നക നെത്രംങള്. മനസ്സാകിൻറതു മധുസൂദനന്തിരുവടി. എൻറാൽ നിംങള് ജരാസന്ധനെ വധിച്ചു പ്രതീക്ഷണമ് കാര്യത്തെയും സാധിക്കാമ്. എൻറു പൃഥുവീപതിയുടെ നിയൊഗത്താൽ കൃഷ്ണാർജ്ജുനഭീമന്മാർ സ്നാതകബ്രാഹ്മണവെഷവിഭൂഷിതരായ് നിരായുധരായ മഗധവിഷയമ് പ്രാപിച്ചു ജരാസന്ധനൊടു യുദ്ധത്തെ പ്രാർത്ഥിച്ചകാലത്തു അഖിലജഗന്മംഗലൻ ആനന്ദവിഗ്രഹൻ ശ്രീദാമൊദരന്തിരുവടിയെ ആനായനെൻറ നിരസിച്ചു അത്ഭുതപരാക്രമനാകിന അർജ്ജുനനെ വലനെൻറു വർജ്ജിച്ചു. ഭീമപരാക്രമനാകിന ഭീമസെനനെ മഗധെശ്വരൻ യുദ്ധാർത്ഥമായി വരിച്ച അവസ്ഥയിൽ ദന്തവരായുധംങളായിരിക്കിൻറൊ ഇരണ്ടാനത്തലവംങള് തംങളിലെ കിട്ടി പരാക്രമിക്കുംകണക്കെ പരാക്രമിക്കിൻറ കാലത്തു ജനാർദ്ദനൊപായന്നിമിത്തമായ് ജരാസന്ധനെ ഭീമസെനൻ പിളർന്നുകൊൻറു. തദീയനിബെന്ധനസ്ഥരാകിന രാജാക്കളെ അഴിച്ചുവിട്ടു. അക്ഷണത്തിങ്കൽ അജാത ശത്രുവിനെ വന്ദിച്ചു അവസ്ഥ അറിയിച്ചു.
അനന്തരമ് ധർമ്മരാജശാസനന്നിമിത്തമായ് കിഴിക്കിന്ദിക്കു ജയിപ്പാൻ അദ്ധ്യവസിച്ചെഴുന്നരുളിൻറ ഭീമസെനന്തിരുവടി ശിശുപാലവിഷയമ് പ്രാപിച്ചു. അവനാൽ സൽകൃതനായി പതിന്മൂൻറു ദിവസമവിടെ വസിച്ചു. അവിടെ നിൻറു കണിന്ദു വിഷയമ് പ്രാപിച്ചു ശ്രെണിമാനെ ജയിച്ചു. അയൊദ്ധ്യാധിപതി ദീർഘപ്രജ്ഞനൊടു തിറകൊണ്ടു. അൽപകാലത്തിങ്കലെ കിഴക്കിന്ദിക്കിങ്കലെ രാജാക്കളെ തികെയ ജയിച്ച അർത്ഥരാശിയെ ആപാദിച്ചു. ശക്രസമപ്രഭാവൻ ശക്രപ്രസ്ഥമ് പ്രാപിച്ചു അർത്ഥരാശിയെ അജാതശത്രുവിന്നു കൊണ്ടുചെൻറു കൊടുക്കിൻറ കാലത്തു