ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

അവതാരിക


കേരളസർവ്വകലാശാലാമാന്യുസ്ക്രിപ്റ്റ്സ് ലൈബ്രറിയിൽനിന്നും ഭാഷാഗ്രന്ഥാവലി 116-ആം നമ്പരായി പ്രസിദ്ധപ്പെടുത്തുന്ന ഗ്രന്ഥമാണു ദൂതവാക്യം നാടകം. ഭാഷാഗദ്യത്തിലുള്ള ഇതിന്റെ മൂലകൃതി മഹാകവി ഭാസനാൽ വിരചിതമായ ദൂതവാക്യം രൂപകമാണു്. തിരുവനന്തപുരം സംസ്കൃതഗ്രന്ഥാവലിയിൽകൂടെ മഹാമഹോപദ്ധ്യായ ഡോക്ടർ T. ഗണപതിശാസ്ത്രി പ്രസ്തുതകൃതി പ്രസിദ്ധീകരിച്ചിട്ടുണ്ട്. അങ്ങനെ മൂലകൃതിയെപ്പോലെ വിവർത്തനവും ഒരേസ്ഥാപനത്തിൽനിന്നുതന്നെ പുറത്തു വരികയാണു്.

ഏറ്റവും പഴക്കം കൂടിയ ഭാഷാകൃതി

മാന്യുസ്ക്രിപ്റ്റ്സ് ലൈബ്രറിയിൽ സൂക്ഷിച്ചിട്ടുള്ളവയും കാലം രേഖപ്പെടുത്തിക്കാണുന്നവയുമായ ഭാഷാഗ്രന്ഥങ്ങളിൽ പഴക്കംകൊണ്ടു രണ്ടാമതായി നില്ക്കുന്നതു ദൂതവാക്യം നാടകമാണു്. (താൻ കണ്ടിട്ടുള്ള ഭാഷാഗ്രന്ഥങ്ങളിൽ ഏറ്റവും പഴക്കം ചെന്നതു ദൂതവാക്യം നാടകമാണെന്നു മഹാകവി ഉള്ളൂർ സാഹിത്യ ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുണ്ടു്. കേ. സാ. ച. വാല്യം ഒന്നു്, പുറം. 345) ഭാഷാഗദ്യത്തിന്റെ വികാസപരിണാമങ്ങളുടെ ചർച്ചയിൽ ദൂതവാക്യമായിരിക്കും നമ്മുടെ ശ്രദ്ധയെ ആദ്യമായി ആകർഷിക്കുന്നതു്. ലിപിയുടെ കാര്യത്തിലും അതുതന്നെയായിരിക്കും ഒരു ചൂണ്ടുപലകയായി നില്ക്കുന്നതും. അങ്ങനെ ഗ്രന്ഥത്തിന്റേയും ഭാഷയുടേയും പഴക്കത്തിൽ അധികൃതമായി എടുത്തുകാണിക്കാവുന്ന ചുരുക്കം ചില കൃതികളിൽ ഏതുകൊണ്ടും പ്രാമുഖ്യമർഹിക്കുന്നതു ദൂതവാക്യംതന്നെയാണു്. അതിന്റെ കെട്ടും മട്ടും കഴിയുന്നത്ര വിട്ടുകളയാതെ പ്രസിദ്ധീകരിക്കേണ്ടത് ഒരു ആവശ്യമാണെന്നു കരുതിയതിനാലാണു ഗ്രന്ഥം ഈ രീതിയിൽ ഇപ്പോൾ പ്രസാധനം ചെയ്യുന്നത്.

പ്രസാധനചരിത്രം - പരിഷ്കരിക്കാത്ത പ്രസാധനം

കൊച്ചി ഭാഷാപരിഷ്കരണക്കമ്മറ്റിയുടെ അദ്ധ്യക്ഷനായിരിക്കവേ മഹാകവി ഉള്ളൂർ പ്രസ്തുതകമ്മിറ്റിക്കുവേണ്ടി (കൊല്ലം 1111-ൽ) ദൂതവാക്യം അച്ചടിപ്പിച്ചിട്ടുണ്ടു്. ഉള്ളൂർ പ്രസാധന




"https://ml.wikisource.org/w/index.php?title=താൾ:Doothavakyam_Gadyam.djvu/4&oldid=158778" എന്ന താളിൽനിന്ന് ശേഖരിച്ചത്