ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മന്ത്രശാല നൊക്കി എഴുന്നരുളുൻറവൻ ധർമ്മപുത്രന്തിരുവടിയുടെ ധർമ്മസ്ഥിതിയും ദുർമ്മതിയാകിന ദുര്യൊധനനുടെ ദുശ്ശീലത്തെയുമ് നിരൂപിച്ചു അരുളിച്ചെയ്യിൻറൊൻ:-ദുര്യൊധനൻ എന്നെ കണ്ടിട്ടു കാര്യത്തെ ചെയിക ഇല്ല. എപ്പൊഴുമ് പരന്മാരുടെ ദൂഷണംങളെ വ്യവഹരിക്ക ശീലമ്. അതിന്നു ഹെതുവൊണ്ടു. ഗുണദ്വെഷി ഇവൻ. പരമഗുണകഥനംങളിൽ പൊറാമയുടയൻ. ശഠനാകയുമൊണ്ടു. ഗൂഢവിപ്രിയകൃൽച്ഛഠഃ ഒരുത്തരമറിയാതെ അപ്രിയംങളെ അനുഷ്ഠിക്കിൻറവൻ ശഠൻ. സ്വജനനിർദ്ദയനാകയുമൊണ്ടു. തന്നുടെ ജനത്തിങ്കൽ അപഗതിയായിരിക്കിൻറ അനുകമ്‌പയൊടു കൂടി ഇരിപ്പതുമ്. എന്തിനു പലവും പറയിൻറു. ദൗരാത്മ്യമുടയനാകിന ദുര്യൊധനൻ പരമാർത്ഥതത്വജ്ഞരാകിന പാണ്ഡവർകള്ക രാജ്യം പാതിയുമ് കൊടുക്ക എൻ(റു) സാമദാനഭെദപുരസ്സരമായ് ചൊല്ലൻറുതാകിലുമ് കെള്ക ഇല്ല. എൻറരുളിച്ചെയിതു

എടൊ വാദരായണാ! മന്ത്രശാലയിലകത്തു പൊകാമൊ എനക്ക, എൻറരുളിച്ചെ:

അമെയു അമെയും. കുറവില്ല കുറവില്ല. അകത്തെഴുന്നരുളുവാൻ അർഹനെല്ലൊ പത്മനാഭൻ. എൻറുണത്തിനാൻ കാഞ്ചുകീയൻ.

വാസു: മന്ത്രസഭയിലകത്തെഴുന്നരുളുൻറവൻ, എന്തെന്തു എന്നെക്കണ്ടു സമ്ഭ്രമിക്കിൻറുതൊ സമസ്തക്ഷത്രിയരുമ്. ഒല്ലാ. ഒല്ലാ. സമ്ഭ്രമിയാതെ സുഖിച്ചിരിക്ക രാജാക്കണ്മാരെല്ലാരുമ് എൻറരുളിച്ചെ:

ദുർയ്യൊ- എന്തെന്തു കെശവനെക്കണ്ടു സമ്ഭ്രാന്തരായിതൊ സമസ്തരാജാക്കണ്മാർ? എന്നുടെ ആജ്ഞ ലംഘനീയമല്ല. മുന്നെ പ്രതിജ്ഞ പണ്ണപ്പെട്ടിരിക്കിൻറ ദെണ്ഡത്തെ സ്മരിക്ക. എൻറരുളിച്ചെയിതാൻ ദുർയ്യൊ:

വാസു:- മന്ത്രശാലയിലകത്തെഴുന്നള്ളി നിൻറിയംങിൻറവൻ സമ്ഭ്രാന്തമായ് എഴുനില്ക്കിൻറ രാജമണ്ഡലത്തെ കണ്ടു സുയൊധനസിദ്ധാന്തവുന്നിരൂപിച്ചു തന്തിരുവടിയുടെ സമാഗമത്തിങ്കൽ പ്രത്യുത്ഥാനഞ്ചെയിൻ(റ) പൃഥുവീപതിമാർക്കനിഗ്രഹമ് ബരല്ലാ എൻറു നിശ്ചയിച്ച ദുര്യൊധനനെ നൊക്കി




"https://ml.wikisource.org/w/index.php?title=താൾ:Doothavakyam_Gadyam.djvu/40&oldid=158779" എന്ന താളിൽനിന്ന് ശേഖരിച്ചത്