ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കാഞ്ചുകീയൻ. ദുര്യൊ: കുശലരൂപെണ ശ്രീദാമൊദന്തിരുവടിയുടെ സിദ്ധാന്തവിരുദ്ധമായ്‌ അരുളിച്ചെയിൻ‌റൊൻ‌:-എടൊ ദൂതാ! പാണ്ഡവകള്‌കുമ്‌ ഭൃത്യന്മാർക്കുമ്‌ എല്ലാർക്കുമ്‌ സുഖമായിട്ടൊ ഇരിക്കിൻ‌‌‌‌‌‌റു? എൻ‌റു സമസ്തകുശലവിചാരഞ്ചെയിത പ്രത്യെകമായ്‌ കുശലം വിചാരിക്കിൻറൊൻ‌:-

ധർമ്മദെവന്നു പുത്രനായ് ധർമ്മനിഷ്ഠനാകിന യുധിഷ്ഠിരൻ കുശലിയൊ? വായുഭഗവാന്നു പുത്രനാകിന ഭീമസെനന്നു കുശലമൊ? ദെവെന്ദ്രനന്ദനൻ അർജ്ജുനനു സുഖമൊ? വിനയസമ്‌പന്നരാകിന അശ്വിപുത്രന്മാർ കുശലികളൊ? പാണ്ഡവകളുമ്‌ ഭൃത്യന്മാരുമ്‌ കുശലികളായിട്ടൊ ഇരിക്കിൻ‌റു? എൻ‌റിംങനെ ചൊദ്യരൂപെണ പാണ്ഡവകള് ദെവപുത്രന്മാരാകയാൽ രാജ്യാർഹരല്ല എൻ‌റതിനെ സൂചിച്ചരുളിച്ചെയിതാൻ ദുയ്യൊ:

വാസു:- ഗാന്ധാരിപുത്രനായിരുന്ന നിനക്കു യൊഗ്യമികുശല വിചാരമ്‌. കുറവില്ല കുറവില്ല. എല്ലാരും കുശലികള്‌. ഭവാന്റെ രാജ്യത്തിങ്കലുമ്‌ ശരീരത്തിങ്കലുമ്‌ കശരവുമ്‌ അനാമയത്തെയുമ്‌ വിചാരിപ്പുതുഞ്ചെയിതു വിജ്ഞാപിക്കിൻ‌റാ. യുധിഷ്ഠിരിൻ ആദിയായിരിക്കിൻ‌റ പാണ്ഡവകള് എംങനെ എങ്കിൽ അടവിയിങ്കൽ അധികമായ് ദു:ഖമ്‌ അനുഭവിച്ചു. സഭാതലത്തിങ്കൽ പറെഞ്ഞ സമയമ്‌ സമഗ്രമാവുതുഞ്ചെയിതു. ധർമ്മയുക്തമായ് പൈതൃകമായിരിക്കിൻ‌റ രാജ്യത്തെ പകുത്തു തരവുമ്‌ വെണ്ടുമ്‌. എൻ‌റിംങനെ പാണ്ഡവകളുടെ വചനമ്‌. എൻ‌റരുളിച്ചെയിതാൻ ശ്രീ വാസു:

ദുര്യൊധന:- എന്തെന്തു ഓയാദ്യമ്‌ എൻ‌റൊ ചൊല്ലിൻ‌റിതു? അതിന്നു വിഷയമില്ല. എംങിനെ എങ്കിൽ എന്നുടെ പിതാവു ധൃതരാഷ്ട്രന്തിരുവടിക്കു അവരജനാകിന അവനിപതി പാണ്ഡു (മൃഗ)യയിങ്കൽ താൽ‌പര്യമുടയനായ് ഹിമവൽപ്രദെശം‌ങളിൽ പെരുമാറുൻ‌റവൻ‌ ഋഷിപത്നിയെ എയിതു നിഗ്രഹിച്ചു പ്രാപ്തശാ‍പനായ്‌ ശതശൃംഗത്തിന്മെൽ വസിച്ചു. ദാരശ്രദ്ധയൊടമ്‌ ബെറുപട്ട മരിച്ച സ്വർഗ്ഗതനായി. പരിത്യജന്മാർ പാണ്ഡവകള്. പൈതൃകമായിരുന്ന രാജ്യമ്‌ പാണ്ഡവകള് ക ഒണ്ടാമാറു? ദെവ പുത്രന്മാർക്ക ദെവരാജ്യമ്‌. രാജപുത്രന്മാർക്കൊള്ളൊൻ‌റി വിരാജ്യം. എൻ‌റരുളിച്ചെയിതാന്ദുര്യൊധ:


"https://ml.wikisource.org/w/index.php?title=താൾ:Doothavakyam_Gadyam.djvu/42&oldid=158781" എന്ന താളിൽനിന്ന് ശേഖരിച്ചത്