ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പിക്കപ്പെട്ടിരിക്കിൻറ രാജശ്രീയെ അധിഗമിച്ചിട്ടു സുഹൃത്തുകളെയുമ് ബന്ധുക്കളെയുമ് ചതിക്കിൻറൊൻ യാവനൊരുത്തൻ അവൻ വിഫലശ്രമനായിട്ടുവരുമ്. എൻറരുളിഞ്ചെയിതാൻ ശ്രീവാസു:

ദുര്യൊ:- നിന്നുടെ പിതാവാകി വസുദെവനുടെ പത്നിക്ക സഹൊദരനായ് രാജാവായ് ഇരുന കംസനെ കുറിച്ചു ദയവൊണ്ടായി നിനക്ക? നിത്യമായ് ഉപദ്രവിക്കിൻറ പാണ്ഡവകള് വിഷയമായ് ഇവ്വണ്ണമ് ദെയാശൂന്യരായോ ഇരിക്കിൻറു ഞാംങള്. എൻറരുളിച്ചെയിതാൻ ദുര്യൊധനന്തിരുവടി.

അതെമ്പക്കൽനിൻറൊണ്ടായൊരു ദൊഷമെന്ററിയൊല്ലാ. എംങനെ എംകിൽ എന്നുടെ മാതാവിനെ പലവട്ടം പുത്രവിയൊഗദു:ഖിതയാക്കി വൃദ്ധനാകിന തന്നുടെ പിതാവുഗ്രസെനനെ പിടിച്ചുകെട്ടി കാരാഗൃഹത്തിലിടുവുതുഞ്ചെയിതു പ്രവൃദ്ധകന്മഷനാകയാൽ താനെ ദൈവഹതനായിട്ടുമ് വന്നു മുടിഞ്ഞു. എമ്പക്കൽനിൻറൊണ്ടൊയൊൻറല്ല ഇദ്ദൊഷമ്. എൻറരുളിച്ചെയിതാൻ ശ്രീദാമോ:

സർവ്വപ്രകാരെണ നിന്നാൽ വഞ്ചിക്കപ്പെട്ടാൻ കംസൻ. ആത്മപ്രശംസ പൊരുമ്. ശൌര്യമല്ല ഇതു എൻററിക. തന്നുടെ പുത്രിമാർക്കു ഭർത്താവായിരുന്ന കംസന്റെ വധം കെട്ടു കലുഷഹൃദയനായ് യാമാതൃനാശസന്തപ്തനായ് ക്രൊധപാരവശ്യമ് വന്നു മഗധെശ്വരൻ അപരിമെയാക്ഷൗഹണീസമുദായസമ് വൃതനായ് സമരസന്നദ്ധനായ് പ്രാപിക്കിൻറ കാലത്തു ഭയപ്പെട്ടൊടി പൊകിൻറ നിന്റെ അ ശൌര്യമ് എവിടത്തിങ്കൽ പൊയി എൻറരുളിച്ചെയിതാൻ ദുർയ്യൊ:

വാസു-എടൊ സുയൊധനാ! നയത്തെ അനുസരിക്കിൻറ ജനത്തിന്നു ദെശമ്, കാലമ്, അവസ്ഥ എൻറിവയിറ്റെ അപെക്ഷിച്ചിരിപ്പു ശൌര്യമ്. എന്നെക്കുറിച്ചൊള്ള പരിഹാസന്നിൽപ്പുതാക. സ്വകാര്യത്തെ അനുഷ്ഠിക്ക. ഭ്രാതാക്കള്വിഷയമായ് സ്നെഹം കർത്തവ്യമ്. ദൊഷംങള് സ്മരിപ്പാൻ യൊഗ്യംങളല്ല. ഇഹലൊകത്തുമ് പരലൊകത്തുമ് ബന്ധുക്കളൊടൊള്ള സമ്ബന്ധമ് ശ്രെഷ്ഠതരമായൊള്ളതു. എൻററുളിച്ചെയിതാൻ ശ്രീഗൊവിന്ദന്തിരു:



"https://ml.wikisource.org/w/index.php?title=താൾ:Doothavakyam_Gadyam.djvu/45&oldid=158784" എന്ന താളിൽനിന്ന് ശേഖരിച്ചത്