ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ദുര്യൊ:- മനുഷ്യർക്ക ദെവപുത്രന്മാരൊടു എംങനെ ബന്ധുഭാവമൊണ്ടാകിൻറവാറ? പിഷ്ടപെഷണമിത, അരെച്ചതിനെ ആരെക്ക പോരുമ്. ഇക്കഥ, നിൽപ്പുതാക. എൻറരുളിച്ചെയിതാൻ ദുര്യൊ:

വാസു: സാമം കൊണ്ടനുനിയമാനനായിരുന്ന ഇവൻ തന്റെ സ്വഭാവത്തെ വിടിൻറില്ല. പരുഷാക്ഷരംങളായിരിക്കിൻറ വചസ്സുകളെകൊണ്ടു അമെയു. മിവനെ ഞാൻ ക്ഷൊഭിപ്പിപ്പു. എൻറാത്മഗതമായരുളിച്ചെയിത പ്രകാശമായ്, എടൊ സുയൊധനാ! അർജ്ജുനനുടെ ബലപരാക്രമംങളെ അറിയിൻറില്ലയൊ നീയ. എൻറ:

ദുര്യൊ:- എടൊ ദൂതാ! ഞാനൊ അറിയിൻറില്ല എൻറു :

വാസു:- എടൊ: കെള്ക. അർജ്ജുനനുടെ പരാക്രമപ്രഭാവത്തെ. ഭഗവാൻ പശുപതി കൈരാതമയിരുന്ന വപുസ്സിനെ അവലമ്ബിച്ചു കാഞ്ചനദ്രുമസന്നിഭനായ് വനപ്രദെശത്തിങ്കൽ നിൻറരുളുൻറവൻ, അർജ്ജുനനാൽ യുദ്ധഞ്ചെയിതു സന്തൊഷിപ്പിക്കപ്പെട്ടാൻ. ഹരനുപൊലുമ് ആശ്ചര്യത്തെ വരുത്തീരുന്നൂ അർജ്ജുനനുടെ ബലവീര്യംങള്. പിന്നെ ഖാണ്ഡവമ് വനത്ത ആഖണ്ഡലവിരൊധിയായ അഗ്നിദെവൻ ദെഹിക്കിൻറയവസ്ഥയിൽ വറുഷിക്കിൻറെ ജലധാരകളെ ശരവർഷംകൊണ്ടു മൂടിയാൻ. ദെവെന്ദ്രന്നു പീഡാനിരതരായിരുന്ന നിവാതക വചന്മാർ ലീലയൊടുകൂട ക്ഷയത്തെ നയിപ്പിക്കപ്പട്ടാർ. എന്തു താൻ, വിരാടനഗരത്തിങ്കൽനിൻറു അർജ്ജുനനൊരുത്തനാലെ അല്ലയൊ ഭീഷ്മാദിമഹാരഥർ ജയിക്കപ്പെട്ടിതു? അത്രെയുമല്ല. മറ്റൊൻ നിനക്കുമ് പ്രത്യക്ഷമായിരിപ്പൊൻറിനെ ചൊല്ലിനെ(ാ)ണ്ടു. ഘൊഷയാത്രയിങ്കൽ ചിത്രസെനനാകിൻറ ഗന്ധർവൻ നിന്നെപ്പിടിച്ചുകെട്ടി അമ്ബരമാർഗ്ഗമെ കൊണ്ടുപൊകിൻറ കാലത്തു ഭയന്നിമിത്തമായ് പതിറിഅലറിൻറ നിന്നെ അർജ്ജുനനല്ലൊ അഴിച്ചുവിടിച്ചതു. എന്തിനു പലവുമ് പറയിൻറു. എന്നുടെ വാക്യംഹെതുവായ് ധൃതരാഷ്ട്രനന്ദനാ! രാജ്യാർദ്ധത്തെ തരിക. താരാതെ ഇരിക്കിൻറുതാകിൽ ചതുസ്സാഗരപര്യന്തയായിരുന്ന ഭൂമിയെ പാണ്ഡവകള്തംങളെ സ്വീകരിപ്പർ. എൻറരുളിച്ചെയിതാൻ ശ്രീവാസു:


"https://ml.wikisource.org/w/index.php?title=താൾ:Doothavakyam_Gadyam.djvu/46&oldid=158785" എന്ന താളിൽനിന്ന് ശേഖരിച്ചത്