ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ദുര്യൊ:- എന്തെന്തു? സാഗരാന്തയായിരുന്ന ഭൂമിയെ പാണ്ഡവകള്‌ തംങളെ ഹരിപ്പർ എൻറൊ ചൊല്ലിൻ‌റു. സാക്ഷാൽ സമീരണൻ വായുഭഗവാൻ ഭീമരൂപിയായിട്ടു കലഹിക്കിൻറൊനാകിലും, ശതക്രതു ശക്രൻ വജ്ജ്രി വാസവൻ ദെവെന്ദ്രന്തിരുവടി അർജ്ജുനന്റെ രൂപത്തെ സംഗ്രഹിച്ചു കലഹിക്കിൻ‌റുതാകിലുമമെയുമ്‌. എൻ‌റരുളിച്ചെയിതാൻ ദുര്യൊ:

പർഷമ്‌ പറെവാമ്പാടവമൊള്ളൊയെ! നിന്നുടെ വചനംങളെ കൊണ്ടു പൈതൃകമായ് വീര്യംകൊണ്ടു രക്ഷിക്കപ്പട്ടിരിക്കിൻ രാജ്യത്തിങ്കൽ പുൽകൊടിയെ പൊലുമ്‌ തരിൻ‌റില്ല. എൻ‌റരുളിച്ചെയിതാൻ ദുര്യൊ:

വാസു:-പൊയ്ക്കെടു കുരുകുലത്തി(നു) കളംകഭൂതനായൊള്ളൊയെ! അയശസ്സിങ്കൽ ലുബ്ധനായൊള്ളൊയെ! ഞാംങള്‌ പൊലും തൃണാന്തരാഭിഭാഷ്യർ തൃണഭെദഭാഷണീയർ. എൻ‌റരുളിച്ചെയിതാ(ൻ) ശ്രീവാസു:

ദുര്യൊ:എടൊ ഗൊപാലകാ! ഞാംങള്‌ തൃണാന്തരാഭിഭാഷകർ. ആരുമൊരുത്തർ സ്ത്രീകളെ നിഗ്രഹിപ്പീല്ല. സ്ത്രീബെധഞ്ചെയിതു. അശ്വഹത്തിയുമ്‌ അയശസ്ക്കരമ്‌. അശ്വത്തെയുമ്‌ വധിച്ചു. ഗൊവൃഷത്തെയും നിഗ്രഹിച്ചു. അതും ലൊകത്തിങ്കൽ മറെറാരുത്തൻഞ്ചെയിക‌ഇല്ല. നിർല്ലജ്ജനായ്‌ മല്ലന്മാരെയുന്നിഗ്രഹിച്ചു. നിർല്ലജ്ജനായ് സഭാമദ്ധ്യത്തിങ്കൽ സാധുജനതൊടു വ്യവഹരിപ്പാൻ ശ്രദ്ധ പണ്ണിൻറൊ. എൻ‌റരുളിച്ചെയിതാൻ ദുര്യൊ:

വാസു:-എടൊ സുയൊധനാ! നീയെന്നെ ആക്ഷേപിക്കയൊ ചെയിൻ‌റതു. എൻ‌റരുളിച്ചെയിതാൻ ശ്രീവാസു:

ദുര്യൊ:-സത്യെമെയെല്ലൊ. ഇതു ആക്ഷെപമല്ല. എൻ‌റരുളിച്ചെയിതാൻ ദുര്യൊ:

വാസു:-അതിപാദശ്രവണംകൊണ്ടൊള്ളതു പൊരുമ്‌. പൊവൂ ഞാൻ. എൻ‌റരുളിച്ചെയിതാൻ ശ്രീവാസു:

ദുര്യൊ:-പൊക പോക. പശുക്കളുടെ കുളമ്‌പിൽനിൻ‌റു പുറപ്പെടിന്റെ ഭൂമിപ്പൊടിയാൽ മൂടപ്പെട്ടിരിക്കിൻ‌റ അവയവംങ



"https://ml.wikisource.org/w/index.php?title=താൾ:Doothavakyam_Gadyam.djvu/47&oldid=158786" എന്ന താളിൽനിന്ന് ശേഖരിച്ചത്