ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

ത്തിനും, ഈ പ്രസാധനത്തിനും തമ്മിലുള്ള പ്രധാനവ്യത്യാസം ഈ പ്രസാധനത്തിൽക്കൂടെ ഗ്രന്ഥം മിക്കവാറും അതേപടി കാണാമെന്നുള്ളതാണ്. അക്കാലത്തെ ലേഖനരീതി അതേമട്ടിൽത്തന്നെ എടുത്തു കാണിക്കുവാൻ ഇതിൽ ശ്രമിച്ചിട്ടുണ്ടു്. ചില അക്ഷരങ്ങൾക്കു ടൈപ്പു് ഇല്ലാത്തതുകൊണ്ടു കഴിയുന്നത്ര അനുയോജ്യങ്ങളായ ടൈപ്പുകൾ അവയ്ക്കുവേണ്ടി സ്വീകരിച്ചിരിക്കുന്നു. (ഉദാഹരണമായി 'മ്' 'ള്' എന്നിവ) അവയൊഴിച്ചാൽ മറ്റെല്ലാം ശരിയായാലും തെറ്റായാലും അതേപടിതന്നെ പകർത്തിയിരിക്കുകയാണ്. വിരാമം, അർദ്ധവിരാമം, ഖണ്ഡിക തുടങ്ങിയവ വേണ്ടിടത്ത് ഇടുന്നതിൽ മാത്രമേ സ്വാതന്ത്ര്യം കാണിച്ചിട്ടുള്ളൂ. മഹാകവി ഉള്ളൂരിന്റെ പ്രസാധനം ഈ വിധത്തിലല്ല. നാം ഇന്നു സാധാരണയായി അച്ചടിപ്പുസ്തകത്തിൽ കാണുന്ന രീതിയാണ് അദ്ദേഹം സ്വീകരിച്ചിട്ടുള്ളതു. കഴിയുന്നത്ര പരിഷ്കരിച്ചാണ് അദ്ദേഹം പ്രസാധനം ചെയ്തിട്ടുള്ളത്.

Colophon-ം മറ്റു വിവരങ്ങളും

ഗ്രന്ഥത്തിന്റെ അവസാനത്തിൽ ഇപ്രകാരം കാണുന്നു. "ഹരി: ശ്രീ ആദിത്യവർമ്മായ നമഃ. അഞ്ഞൂറ്റുഅറുപത്തു4-മാണ്ടു മിധിനഞായിറു പൊകിന്റ നാള പരുവക്കൽഗൃഹത്തിൽ ഇരുന്ന പെരിയനാട്ടു ഉണ്ണിരാമഹസ്തലിഖിതമ്. നാരായണ നമഃ" (മഹാകവി ഉള്ളൂരിന്റെ പ്രസാധനത്തിൽ പെരിയനാട്ടു എന്നുള്ളത് 'ചെറിയനാട്ടു' എന്ന് കാണുന്നു) പെരിയനാട്ടു് ഉണ്ണിരാമൻ പകർത്തി എഴുതിയതാണ് ഈ ഗ്രന്ഥം. ഗ്രന്ഥകർത്താവ്‌ ആരാണെന്നു ഇതിൽനിന്നും വ്യക്തമാകുന്നില്ല. 564-ൽ പകർത്തി എഴുതിത്തീർന്ന ഗ്രന്ഥം അക്കാലത്തിനുമുൻപുതന്നെ രചിക്കപ്പെട്ടതായിരിക്കണമല്ലോ. കാലനിർണ്ണയത്തിൽ പ്രവേശിച്ചു കാടുകയറുന്നതിനേക്കാൾ ഇതു A. D. 14-ാം ശതകത്തിലെ ഒരു കൃതി എന്ന് പറയുന്നതാണ് ഉത്തമം. ആദിത്യവർമ്മൻ ആയിടയ്ക്കു തിരുവിതാംകൂർ ഭരിച്ചിരുന്ന സർവാംഗനാഥനെന്നു സുപ്രസിദ്ധനായിരുന്ന ആദിത്യവർമ്മൻതന്നെയാണെന്നു മഹാകവി ഉള്ളൂർ അനുമാനിക്കുന്നു. (ദൂതവാക്യം മുഖവുര) അദ്ദേഹത്തിന്റെ നിർദ്ദേശാനുസരണം ചാക്യാന്മാർക്ക് അഭിനയിക്കാനായി ദൂതവാക്യം വിവർത്തനം ചെയ്തതായിരിക്കാമെന്നാണ് അദ്ദേഹത്തിന്റെ


"https://ml.wikisource.org/w/index.php?title=താൾ:Doothavakyam_Gadyam.djvu/5&oldid=158789" എന്ന താളിൽനിന്ന് ശേഖരിച്ചത്