ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സുദെ:- യതൊൻറു സ്വാമി. നാരായണനുടെ ആജ്ഞ, എന്തു ഗൊപാലകനെൻറ മൂവടികൊണ്ടു മൂൻറുലൊകവുമളന്നു കൊണ്ട ഭഗവാൻ ശ്രീനാരായണസ്വാമിയെല്ലൊ അത്രഭവാൻ. എൻറാൽ ഭവാന്മാർ ശരണത്തെ പ്രാപിക്ക. എൻറാൽ ഞാൻ പോവൂ.

എനെ! ഇതെല്ലോ ഭഗവാനുടെ ആയുധവരമ് ശ്രീശാംർഗ്ഗം പ്രാപിച്ചു. തനുതരമായ് മൃദുവാകയാൽ അതിലളിതമായിരിക്കിൻറ അംഗത്തൊടു കൂടി സ്ത്രീസ്സ്വഭാവസംയുക്തമായ്‌ ശ്രീനാരായണസ്വാമിയുടെ ശ്രീഹസ്തത്താൽ ധരിക്കാപ്പട്ടിരിക്കിൻറ മധ്യഭാഗത്തൊടുംകൂടി ശത്രുസംഘത്തിന്നു പ്രധാനകാലൻ. സ്വർണ്ണമയമാകിന പൃഷ്ടത്തെയുമടർച്ചായ്‌ ശ്രീകൃഷ്ണന്തിരുവടിയുടെ പാർശ്വഭാഗത്തിങ്കൽ നീർകൊണ്ടഴിൻറനീലമെഘസമീപത്തിങ്കൽ വിളംങിൻറ മിന്നിപ്പിണർപ്പൊലെ ശൊഭിക്കിൻറു.

എടൊ ശാംർഗ്ഗമെ! ശമിതരൊഷനായിരിക്കിൻറു ശ്രീനാരായണസ്വാമി. എൻറാൽ സ്വനിലയന്നൊക്കിയെ ഗമിക്ക. എനെ! മീണ്ടുപൊയി ശ്രീശാംർഗ്ഗമ്. എൻറാൽ ഞാനും ഗമിപ്പൂ.

എനെ! ഇതെല്ലൊ വിഷ്ണുഭഗവാനുടെ കൗമൊദകി ഗദ പ്രാപിച്ചു. മണിഗണംങളാലുമ് സ്വർണ്ണവിശെഷത്താലുമ് വിചിത്രിതയായ് ചിത്രംങളാകിന മാല്യംങള് ഉത്തരീയമ് എൻറിവയിറ്റൊടുകൂടി അമരശത്രുസമൂഹംങളുടെ അവയവദ്ധ്വംസനത്തിങ്കൽ സഞ്ജാതതൃഷ്ണയായ് ഗിരിവരതടരൂപിയായ് ദുരാസദയായ് വീര്യാതിശയത്തൊടുകൂടി വെഗത്താലീഴക്കപ്പെട്ടിരുന്ന മെഘപരമ് പരയൊടുകൂടി അത്യർത്ഥമുഴറി നഭൊമണ്ഡലത്തിങ്കൽ പ്രാപിക്കിൻറു.

എടൊ കൗമൊദക്! പ്രശമിതരൊഷനായീ ഭഗവാന്നാരായണൻ. എൻറാൽ സ്വാവാസത്തെ പ്രാപിക്ക. എൻറരു: ഞാനും ഗമിപ്പു.

എനെ! ഇതെല്ലൊ! ശ്രീപാഞ്ചജന്യമ് പ്രാപിച്ചു. സമ്‌പൂർണ്ണചന്ദ്രനെക്കണക്കെയുമ് കുരുന്നിൻപൂകണക്കെയുമ് കുമുദൊദരമ് പൊലെയുമ് മുത്തുപടമ് കണക്കെയുമ് അതിസിതമാകിന വിഗ്രഹത്തൊടുകൂടി ശ്രീനാരായണസ്വാമിയുടെ ശ്രീമുഖാരവിന്ദ



"https://ml.wikisource.org/w/index.php?title=താൾ:Doothavakyam_Gadyam.djvu/53&oldid=158793" എന്ന താളിൽനിന്ന് ശേഖരിച്ചത്