എനെ! നിവൃത്തംങളായിതൊ നിഖിലായുധവരംങളും അമെയും ഞാനും പൊവൂ. എൻറരുളിച്ചെയിതു എഴന്നരുളുവാനദ്ധ്യവസിക്കിൻറടത്തു എനെ! നിശ്ചലംങളാകിന അചലവരംങള് വിറക്കിൻറൊ. കലപർവ്വതംങള് കലുംങിൻറ കാലത്തു സപ്തസമുദ്രങളുമ് സംക്ഷുഭിതംങളായ്‌ന. സമുദ്രക്ഷൊഭം വന്ന കാലത്തു വാസുകി തുടംങി പ്രഭുക്കളായിരുന്ന ഭുജംഗെശ്വരന്മാർ ഒളിച്ചന. കൽപ്പാന്തകാലം കണക്കെ കലംങിൻറെ സമുദ്രംങളെയുമ് കലുംങിൻറ കലഗിരികളെയുമലെംങിൻറ മഹാനാഗംങളെയും കണ്ടു എനെ! എന്തുകിലൊയിതു. എൻറരുളിച്ചെയിതു നിരൂപിച്ചരുളുൻറവൻ (അഗ്രഭാഗത്തിങ്കൽ നൊക്കി) അറിഞ്ഞെൻ ഞാനി കാരണമ്. ഭഗവാൻ ഭക്തവത്സലൻ ഭാസുരവിഗ്രഹൻ ശ്രീവാസുദെവന്തിരുവടിയുടെ വാഹനപ്രധാനഭൂതൻ വിനതാനന്ദനൻ സുപർണ്ണൻ ശ്രീഗരുഡൻ പ്രാപിച്ചിതു.
ദെവകളുമ് അസുരകളുംകൂടി ക്ഷീരാർണ്ണവത്തിങ്കൽ മന്ദരപർവ്വതത്തെ മന്ഥാനമാക്കി ഭുജംഗനാഥൻ വാസുകിയെ നെത്രമാക്കി കൊണ്ടു അമൃതമഥനഞ്ചെയിൻറടത്ത വിഷ്ണുമൂർത്തി വിഹ്‌ന(ഘ്ന?) നാശഞ്ചെയിൻറതു. ഇംങനെ സുരാസുരന്മാരുടെ പരിഖെദത്തെ വരുത്തി ഒരുവണ്ണമായ് ലഭിക്കപ്പട്ടിരുന്ന പിയൂഷമമൃതു യാവനൊരുത്തനാലെ മാതാവിനെ ദാസ്യഭാവത്തെ വെറുപടുപ്പാൻ മുരഹന്താവു നൊകീരിക്കച്ചെയിതെ ബലാത്കരിച്ചു അപഹരിക്കപ്പെട്ടു: നിന്തിരുവടിക്കു വാഹനഭൂതനായ് വഹിക്കിനൊണ്ടെൻറൊള്ള വരവുമ് യാവനൊരുത്തനാൽ കൊടുക്കപ്പെട്ടു. എവമ്‌ഭൂതബല പരാക്രമപ്രഭാവനാകിന അഗ്ഗരുഡമൂർത്തി ഇപ്രാപിച്ചതു.
എടൊ! കാശ്യപപ്രിയസുതാ! ഭഗവാൻ ദെവദെവെശൻ പ്രശാന്തരൊഷൻ. സ്വവാസ്സന്നൊക്കി ഗമിക്ക.
എനെ! ഗതനായിതൊ ഗരുഡൻ. ഞാനുമ് പൊവൂ. എൻറരുളിച്ചെയിതു അമ്ബരമാർഗ്ഗത്തിങ്കൽ നൊക്കിൻറവൻ,ദിവ്യ ജനത്തെ കണ്ടു ഇവരെല്ലൊ സിദ്ധന്മാർ, ചാരണഗണമ്, മുനിസമൂഹമ്, യക്ഷന്മാർ, ദെവകള്, സംഭ്രമംകൊണ്ടു ചഞ്ചലംങളാകിന കനകകിരീടംങളൊടുകൂടി ഇരിക്കിൻറ ഉത്തമാംഗംങളെ ഉടയരായ് അഖിലജഗന്മയൻ അച്ചുതൻ അപ്രമെയൻ അരവിന്ദലൊചൻ ആർത്തിനാശനൻ ആനന്ദവിഗ്രഹൻ ശ്രീവാസുദെവന്തിരുവടി