താൾ:Dravida vrithangalum avayude dhasha parinamangalum 1930.pdf/142

ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

-134-

സഹായിച്ചു കൊടുത്തു. കുട്ടി കരഞ്ഞു തുടങ്ങിയപ്പോൾ

   2.  വാവാ-വാവാ-വാവാ-വാ-എന്നു പരിഭ്രമിക്കേണ്ട

ദിക്കായി ആദിതാളവും ഒന്നു ജാതി മാറി വേഗംകൂട്ടിക്കൊടുത്തു എന്നിട്ടും കുട്ടിയുടെ കരച്ചിൽ മാറുന്നില്ല. ഒന്നു രസിപ്പിക്കു വാനുള്ള മാൎഗ്ഗം നോക്കി.

   3.  കാക്കേ-കാക്കേ-കാക്കേം-വാ
       കുട്ടീടേ-കാടത്തം-കാണാൻ-വാ
       പൂച്ചേ-പൂച്ചേ-പൂച്ചേംവാ
       കുട്ടീടേ-പുഞ്ചിരി-കാണാൻ-വാ

എന്നു പാടിത്തുടങ്ങി. അപ്പോഴക്കും അക്ഷരക്കൂട്ടിലുള്ള ഗാന സ്വാതന്ത്ൎ‌യ്യവും സാഹിത്യലാഞ്ഛനയും അതിൽ കടന്നുകൂടി.

       ഒന്നേ-ഒന്നേ-പോ
       ഓമന-യായിവ-ളൎന്നാ-നുണ്ണി
       രണ്ടേ-രണ്ടേ-പോ
       രണ്ടില്ലം-പൂക്കുവ-ളൎന്നാനുണ്ണി
       മൂന്നേ-മൂന്നേ-പോ

പോ മുലയുണ്ട് പൂതനെ കൊന്നനുണ്ണി നാലെ നാലെ പോ നാരായണനെന്ന് പേരുണ്ണിക്ക് അഞ്ചേ അഞ്ചേ പോ ചെഞ്ചല്യം ഒന്നും മനമുള്ളിൽ കരുതേണ്ട ആറെ ആറെ പോ ആനേടെ കൊമ്പുപറിച്ഛനുണ്ണി എഴേ എഴേ പോ എഴുന്നുല്ല്യമാടം തകർത്തനുണ്ണി




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Apnarahman എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)