ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ദിവാൻ പി. രാജഗോപാലാചാരി തിരുവിതാംകൂർ ഡർബാറിന് സമർപ്പിച്ച റിപ്പോർട്ട്

1. 1910 സെപ്റ്റംബറ് 28-ആം തീയതി, മഹാരാജാവു തിരുമനസ്സിലെ വിളംബരം അനുസരിച്ചു തിരുവനന്തപുരത്ത് നിന്നും ത്രൈവാരികയായി പ്രസിദ്ധീകരിച്ചിരുന്ന ‘സ്വദേശാഭിമാനി’ പത്രത്തിന്റെ മാനേജിംഗ് പ്രൊപ്രൈറ്ററും പത്രാധിപരുമായ കെ. രാമകൃഷ്ണപിള്ളയെ അറസ്റ്റുചെയ്തു നാടുകടത്തുകയും, അദ്ദേഹത്തിന്റെ പത്രം നിരോധിക്കുകയും, എല്ലാ ഉപകരണങ്ങളോടും കൂടി പ്രസ്സ് കണ്ടുകെട്ടുകയും ചെയ്തു.

2. മഹാരാജാവ് തിരുമനസ്സിലെ ഡർബാർ ഈ കാര്യത്തിൽ കൈക്കൊണ്ട നടപടി,ആ അവസരത്തിൽ ഗണ്യമായ പൊതുജനതാല്പര്യത്തെ ഉണർത്തുകയും ദക്ഷിണേന്ത്യൻ പത്രങ്ങളിലെ ചർച്ചാവിഷയമായിത്തീരുകയുമുണ്ടായി. ഈ വിഷയത്തെ സംബന്ധിച്ചിടത്തോളം മദ്രാസ് പത്രങ്ങളുടെ ഇടയിൽ അല്പം അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായിരുന്നു. എന്നാൽ പശ്ചിമതീരത്തു പ്രസിദ്ധീകരിച്ച ഇംഗ്ലീഷ് പത്രങ്ങളും നാട്ടുഭാഷാപത്രങ്ങളും അവയുടെ പത്രാധിപന്മാർ ‘സ്വദേശാഭിമാനി‘ നേരിട്ടു വായിച്ചിട്ടുള്ളവരാണ്-പ്രായോഗികമായ അഭിപ്രായൈക്യത്തോടെ ഡർബാറിന്റെ നടപടിയെ പിന്താങ്ങുകയാണ് ചെയ്തിരുന്നത്.

3. ഡർബാർ കൈക്കൊണ്ട നടപടിയുടെ സാധുതയെ വ്യക്തമാക്കിക്കൊണ്ടുള്ള ഒരു ആധികാരിക പ്രസ്താവന പ്ര സിദ്ധീകരിക്കണമോ വേണ്ടയോ എന്ന പ്രശ്നം ആ അവസരത്തിൽതന്നെ പരിഗണിക്കയുണ്ടായി. അങ്ങനെ ചെയ്യേണ്ടതില്ലെന്ന തീരുമാനത്തിലാണ് അവസാനം ഡർബാർ എത്തിച്ചേർന്നത്. പ്രസ്സ് കമ്മ്യൂണിക്കേകൾ പുറപ്പെടുവിക്കുക തിരുവിതാംകൂറിൽ സാധാരണമല്ല. എന്നുതന്നെയല്ല ഭരണാധികാരി-മഹാരാജാവ്‌-ഒരു വിളംബരത്തിലൂടെ കൈക്കൊണ്ട, ഇതുപോലെയുള്ള ഒരു നടപടിക്ക്, ഒരു വിശദീകരണം തോന്നാവുന്നവിധത്തിലുള്ള യാതൊന്നുംതന്നെ ചെയ്യേണ്ടതില്ലെന്നും അന്നു തീരുമാനിച്ചു. അതിനുമുപരി, ഡർബാറിന്റെ വിശദീകരണപ്രസ്താവന ‘സ്വദേശാഭിമാനി’യുടെ ആരോപണശകാരങ്ങളുടെ ഒരു ആധികാരിക പുനർവിചാരണ ആവശ്യമാക്കിത്തീർക്കുകയും ചെയ്യും. അതുവേണ്ടെന്നും തോന്നി. രാമകൃഷ്ണപിള്ളയ്ക്ക് ലഭിച്ച ശിക്ഷ, നല്ലൊരു ഫലം ഉള

"https://ml.wikisource.org/w/index.php?title=താൾ:Ente_naadu_kadathal.pdf/68&oldid=159038" എന്ന താളിൽനിന്ന് ശേഖരിച്ചത്