ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

യോടുകൂടിയുമായിരുന്നു. 'സ്വദേശാഭിമാനി'ക്ക് തീർത്തും അപ്രിയനുമായിരുന്നു ആ ഉദ്യോഗസ്ഥൻ. ചാല ലഹളക്കേസിൽ പ്രോസിക്യൂഷൻ ഭാഗത്തോടു പക്ഷപാതിയായിരുന്നുവെന്നും, പ്രതികാരേച്ഛയോടെ ശിക്ഷിച്ചുവെന്നും. (134) മി. നാരായണമേനോനെ 'സ്വദേശാഭിമാനി' കുറ്റപ്പെടുത്തി. കേസിന്റെ തുടക്കം മുതൽതന്നെ നിർദ്ദോഷികളെ ശിക്ഷിക്കണമെന്ന് അദ്ദേഹത്തിന് കടുത്ത നിർബന്ധമുണ്ടായിരുന്നുവെന്ന് പറഞ്ഞിരിക്കുന്നു. മാത്രമല്ല, കാരണമുണ്ടായാലും ഇല്ലെങ്കിലും കെട്ടിച്ചമച്ച ഈ കേസിൽ അദ്ദേഹത്തേക്കാളുമല്ലെങ്കിലും അദ്ദേഹത്തെപ്പോലെതന്നെ മാന്യന്മാരായവരെ ജയിലിൽ അയയ്ക്കുന്നതിനുവേണ്ട തെളിവുകൾ അദ്ദേഹം കണ്ടെത്തുകയും അധികാരത്തിലിരിക്കുന്നവരുടെ ചാപല്യങ്ങൾക്കും പക്ഷപാതങ്ങൾക്കും സ്വയം പണയംവയ്ക്കുകയും ചെയ്തു. (135) മനുഷ്യരോട് അനുകമ്പയില്ലാത്തവനും, നിർമ്മര്യാദമായ ക്രൂരതയുടെ നിർദാക്ഷിണ്യശക്തിയാൽ പ്രചോദിതനും. (136) നട്ടെല്ലില്ലാത്ത സെഷൽസ് ജഡ്ജിയും (137) മറ്റുമാണെന്നും അദ്ദേഹത്തെ വിശേഷിപ്പിച്ചു. മി. നാരായണമേനോൻ നമ്മുടെ ഏറ്റവും നല്ല ആഫീസർമാരിൽ ഒരുവനാണെന്നുമാത്രമേ എനിക്കു പറയാനുള്ളു. അദ്ദേഹം ഒരു നല്ല ജുഡീഷ്യൻ ആഫീസർ ആയിരുന്നു. ഇപ്പോൾ ഒരു നല്ല എക്സിക്യൂട്ടിവ് ആഫീസറുമാണ്.

15. പല ഡിപ്പാർട്ടുമെന്റുകളിലെയും ഉയർന്നവരും താണവരുമായ ഒട്ടേറെ ആഫീസർമാരുടെ നേർക്കും 'സ്വദേശാഭിമാനി' ആക്രമണം നടത്തിയിട്ടുണ്ട്. ഉദാഹരണത്തിന് മരിച്ചുപോയ എക്സ്സൈസ് കമ്മീഷണർ ടി. പൊന്നമ്പലംപിള്ള. (138) വിദ്യാഭ്യാസ സിക്രട്ടറി പി. അയ്യപ്പൻപിള്ള എന്നിവരും (139) അഞ്ചൽ സുപ്രേണ്ടുമാരായിരുന്ന തിരവിയം പിള്ള (140) വർക്കി എന്നിവരും, (141) പ്രസ്സ് സുപ്രേണ്ടായിരിക്കുന്ന രാമൻപിള്ള; (142) രജിസ്ടേഷൻ ഡയറക്ടർ രാമൻപിള്ള എന്നിവരും; (143) മരിച്ചുപോയ പൊലീസ് സുപ്രേണ്ട് മി. ബൻസ്‌ലി, (144) സർവേ സുപ്രേണ്ട് കൃഷ്ണറാവു എന്നിവരും, (145) ജയിൽ സുപ്രേണ്ടായ സ്വിന്നി. (146) അസിസ്റ്റന്റു ഫോറസ്റ്റ് കൺസർവേറ്റർമാരായ ഡിക്രൂസ് (147) ഹരിഹരയ്യർ (148) എന്നിവരും അസിസ്റ്റന്റ് എക്സ്സൈസ് കമ്മീഷണർമാരായ ഹുഗ് വർഫ് (149) രാജാരത്നായിക്ക് എന്നിവരും (150) പൊലീസ് അസിസ്റ്റന്റ് സുപ്രേണ്ടുമാരായ ഹുഗ് വർഫ് (151) ഗല്ലിയോട്ട് (152) സ്വാമിനാഥ ശാസ്ത്രി എന്നിവരും, (153) ഒട്ടേറെ തഹസിൽദാർമാരും, പൊലീസ് ഇൻസ്പെക്ടർമാരും, മജിസ്ടേട്ടുമാരും, ഡിസ്ട്രിക്ട് മുൻസിഫമാരും മറ്റും ഈ പത്രത്തിന്റെ ആക്രമണത്തിനിരയായവരാണ്.

16. തിരുവിതാംകൂർ സർവീസിൽ പ്രവേശിക്കുന്നതിനുമുമ്പുപോലും തിരുവിതാംകൂർ ഗവണ്മെന്റ് ഉദ്യോഗസ്ഥന്മാരെ 'സ്വദേശാഭിമാനി' ആക്രമിച്ചിട്ടുണ്ട്. ഉദാഹരണത്തിനു ചീഫ് ജസ്റ്റിസ് മി. എം. കൃഷ്ണൻനായരെക്കുറിച്ച്, അദ്ദേഹം ഇവിടേക്കു വരുന്ന സന്ദർഭത്തിൽ, ഇവിടുത്തെ ചീഫ് ജസ്റ്റീസ് ഉദ്യോഗം സ്വീകരിക്കുന്നത് അദ്ദേഹത്തിന്റെ പ്രശസ്തിയെ തകർക്കുമെന്നും, അദ്ദേഹത്തിന്റെ നിയമനം കൊട്ടാരംസേവകർക്കു ജുഡീഷ്യറിയെക്കുടി നിയന്ത്രിക്കുവാൻ കഴിവുണ്ടാക്കുമെന്നും കുത്തിപ്പറയുകയുണ്ടായി. (154) ചീഫ് ജസ്റ്റീസ് ഉദ്യോഗം സ്വീകരിച്ചതിലൂടെ അദ്ദേഹം തന്റെ സ്വഭാവഗുണം കളഞ്ഞുകുളിച്ചുവെന്നു പഴിച്ചു. (155)

17. ഒട്ടേറെ ഡിപ്പാർട്ടുമെന്റുകളിലെ ഉയർന്നവരും താഴ്ന്നവരുമായ ഗവർമെന്റുദ്യോഗസ്ഥന്മാർക്ക് എതിരായി (പരക്കെ അറിയപ്പെടുന്ന ഏതാനും പേർ ഒഴിച്ച്) 'സ്വദേശാഭിമാനി' അവിരാമം തുടർന്നു പോന്ന കുരിശുയുദ്ധം ഉദ്യോഗസ്ഥലോകത്തിന്റെ ആത്മധൈര്യം കെടുത്താൻ തുടങ്ങി. ഇതിന്റെ ഫലങ്ങളിൽ ഒന്ന്, 'സ്വദേശാഭിമാനി'യെ എങ്ങനെയും പ്രസാദിപ്പിക്കണമെന്ന ധാരണയുടെ ആവിർഭാവമായിരുന്നു. ഇതിലും ഗൗരവമേറിയതായിരുന്നു. രാമകൃഷ്ണപിള്ള, ഫലത്തിൽ നിയമത്തിനുമേലെ തന്നെ

"https://ml.wikisource.org/w/index.php?title=താൾ:Ente_naadu_kadathal.pdf/81&oldid=159053" എന്ന താളിൽനിന്ന് ശേഖരിച്ചത്