ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

"മദ്രാസ്‌സ്റ്റാൻഡാൎഡ്" ഇന്ത്യൻ ദേശീയ പത്രങ്ങളുടെ മുന്നണിയിലേക്കു്അതിവേഗം കുതിച്ചുകയറി. പത്രധിപർ മദിരാശിയിലെ പൊതുജീവിതത്തിൽ പ്രാമുഖ്യമാൎജ്ജിച്ചു. ആദ്യകാലം മുതൽ തന്നെ ഒരു തികഞ്ഞ ഉല്പതിഷ്ണുവും സാമൂഹ്യപ്രവൎത്തകനുമായിരുന്ന ആ യുവാവു്, "മദ്രാസ് സോഷ്യൽ റിഫോം അസോസിയേഷ"ന്റെ സ്ഥാപകരിൽ ഒരാളായിരുന്നു. മദിരാശിയിലെ മധുവൎജ്ജന പ്രസ്ഥാന ചരിത്രത്തിനും ജി.പി. യുമായി അഭേദ്യമായ ബന്ധമുണ്ടു്. അദ്ദേഹം "ഇൻഡ്യൻ ടെമ്പറൻസ് അസോസിയേഷന്റെ നായകനായിരുന്നു. ഇംഗ്ലണ്ടിലെ തന്റെ ജീവിതകാലത്തു പോലും അദ്ദേഹം ലഹരിസ്സാധനങ്ങളൊന്നും തന്നെ - മദ്യമെന്നല്ല, പുകയില പോലും ‌- ഉപയോഗിച്ചിരുന്നില്ല എന്നുള്ളതു് പ്രത്യേകം പ്രസ്താവ്യമാണു്.

മദിരാശിയിലെ മലയാളികൾ നേതൃത്വത്തിനു വേണ്ടി നോക്കിയിരുന്നതു് ജി.പി.യെ ആയിരുന്നു. പൌരുഷവും നിരങ്കുശത്വവും തികഞ്ഞ അദ്ദേഹം കൎമ്മോത്സുകതയുടെയും സത്യസന്ധതയുടെയും സജീവമൂൎത്തിയായിരുന്നു. നീചമോ നിന്ദ്യമോ ആയ എന്തിനേയും മുഖം നോക്കാതെ വിമൎശിക്കുവാനും എതിൎത്തു നശിപ്പിക്കുവാനും അദ്ദേഹം ഒരിക്കലും മടിച്ചിരുന്നില്ല. അവശരുടേയും അടിമകളുടേയും ഉന്നമനത്തിനു വേണ്ടി അക്ഷീണയത്നം നടത്തിക്കൊണ്ടിരുന്ന ആ കൎമ്മധീരൻ മൎദ്ദകൎക്കും സ്വേച്ഛാപ്രഭുക്കൾക്കും





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jayachandran1976 എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:G_P_1903.pdf/39&oldid=159102" എന്ന താളിൽനിന്ന് ശേഖരിച്ചത്