ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തപാലിൽ താങ്കൾക്കു കിട്ടും. അതുമുഴുവൻ സൗകര്യമുള്ള തവണകളിലായി താങ്കളുടെ പത്രത്തിൽ പ്രസിദ്ധപ്പെടുത്തുകയും അങ്ങനെ അതിനു് ഭാരതീയ ജനതയുടെ ഇടയിൽ ശരിയായ പ്രചരണം നൾകുകയും ചെയ്യുമെന്നു് പ്രത്യാശിക്കുന്നു."

പുരോഗമനപരമായ ഒരു പത്രമെന്ന നിലയ്ക്കു് ഇന്ത്യയിലും ഇംഗ്ലണ്ടിലും "സ്റ്റാൻഡാർഡി"നുണ്ടായിരുന്ന മതിപ്പിനു് ഇതിൽ കൂടുതൽ തെളിവു് ആവശ്യമുണ്ടെന്നു തോന്നുന്നില്ല. ദേശീയ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന സകലർക്കും ഒരു ശക്തികേന്ദ്രമായിരുന്നു "സ്റ്റാൻഡാർഡ്". തനിക്കു ലഭിച്ച പരിപൂർണ്ണമായ സഹകരണത്തെപ്പറ്റി ഏർഡ്‌ലീ നോർട്ടൻ കൃതജ്ഞതാ പുരസ്സരം അനുസ്മരിച്ചിട്ടുണ്ട്:

പാരീസ് ബിൽഡിഗു്സ്,
൧൮൯൭ ഏപ്രിൽ ൧.


എന്റെ പ്രിയപ്പെട്ട പരമേശ്വരാ,

ഇന്നത്തെ "സ്റ്റാൻഡാർഡി"ലെ രണ്ടു ഉപമുഖ പ്രസംഗങ്ങൾ വായിച്ചു. ഞാൻ തികച്ചും അർഹിക്കുന്നില്ലെങ്കിലും താങ്കൾ തികഞ്ഞ ആത്മാർത്ഥയോടെ നൾകിയിരിക്കുന്ന പ്രശംസകൾക്ക് എന്റെ നന്ദിപ്രകടിപ്പിച്ചുകൊള്ളട്ടെ. താങ്കൾ എന്നും എന്നോട് ഒരു ഉറച്ച നിലയാണു് സ്വീകരിച്ചിട്ടുള്ളതു്. താങ്കളുടെ തൂലികയുടെ പിന്തുണ എനിക്കു് നൾകുവാൻ പ്രേരിപ്പിച്ച ഉദാരമനസ്ഥിയെ ഞാൻ അഭിനന്ദിക്കുന്നു.

"https://ml.wikisource.org/w/index.php?title=താൾ:G_P_1903.pdf/55&oldid=159120" എന്ന താളിൽനിന്ന് ശേഖരിച്ചത്