ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ത്യത്തിനു് ഒരു ഗണ്യമായ സംഭാവനയായിരുന്നു. ഡബ്‌ളിയൂ. ഡബ്‌ളിയൂ. ഹണ്ടർ എന്ന ചരിത്രകാരൻ പ്രസ്തുത പ്രസിദ്ധീകരണത്തെ ഹാർദ്ദമായി അനുമോദിച്ചുകൊണ്ടു് "ലണ്ടൻ ടൈംസി"ൽ ഒരു നിരൂപണം എഴുതി. ഡബ്‌ളിയൂ. എസ്. കെയിൻ തന്റെ "അബു്കാരി" എന്ന പത്രത്തിൽ എഴുതിയ ഗ്രന്ഥനിരൂപണത്തിൽ "പ്രതിപാദ്യവസ്തുവിലും പ്രതിപാദനരീതിയിലും ഒരുപോലെ നന്നായിട്ടുള്ള ഒരു ഗ്രന്ഥം" എന്നാണു് രേഖപ്പെടുത്തിയിട്ടുള്ളതു്. രമേശചന്ദ്രദത്തു് അഭിപ്രായപ്പെട്ടതു്, "വിദഗ്ദ്ധവും അനുഭാവപൂർവ്വവുമായ രീതിയിൽ എഴുതപ്പെട്ടിട്ടുള്ള ഈ ഗ്രന്ഥം ഭാരതത്തിലെ ഒരു മാതൃകാ ഗ്രന്ഥമായിത്തീരും" എന്നാണു്. ജി.പി. ഒരു വിദ്യാർത്ഥിയായിരുന്നപ്പോൾ അദ്ദേഹത്തെ കണക്കിലേറെ ഉപദ്രവിച്ചിട്ടുള്ള ദിവാൻ വെമ്പാകം രാമയ്യങ്കാരുടെ ജീവചരിത്രം ഈ രണ്ടു ജീവചരിത്രഗ്രന്ഥങ്ങളിലും ചേർത്തിരുന്നു എന്നതു് പ്രത്യേകം പ്രസ്താവ്യമാണു്.

ഇംഗ്ലണ്ടു് സന്ദർശനാവസരത്തിൽ തന്റെ ശ്രദ്ധയെ ആകർഷിച്ച സകലതിന്റെയും സജീവചിത്രങ്ങൾ അദ്ദേഹം "മദ്രാസ് സ്റ്റാൻഡാർഡി"ൽ എഴുതിക്കൊണ്ടിരുന്നു. അവയെല്ലാം ശേഖരിച്ചു് "ലണ്ടനും പാരീസും: ഒരു ഭാരതീയന്റെ കണ്ണടയിൽകൂടി" എന്ന പേരിൽ ഒരു ലഘുഗ്രന്ഥം പിന്നീടു് പ്രസിദ്ധപ്പെടുത്തി. ആ ഗ്രന്ഥത്തിലെ പരാമർശങ്ങളെപ്പററി ഒരു ആംഗല സാഹിത്യകാരിയായ മിസ്. ബെല്ലിങ്ങ്ടൺ, ജി.പി. ക്കു് എഴുതിയിരുന്നതിങ്ങനെയാണു്:

"https://ml.wikisource.org/w/index.php?title=താൾ:G_P_1903.pdf/62&oldid=159128" എന്ന താളിൽനിന്ന് ശേഖരിച്ചത്