ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മൎക്കൊസ ൬. അ. ൯൩

<lg n="">അവന്റെ സഹൊദരിമാരും ഇവിടെ നമ്മൊടു കൂട ഇല്ലയൊ അ</lg><lg n="൪">വർ അവങ്കൽ വിരുദ്ധപ്പെടുകയും ചെയ്തു✱ എന്നാറെ യെശു
അവരൊടു പറഞ്ഞു തന്റെ സ്വദെശത്തിലും സ്വജാതിക്കാരുടെ
ഇടയിലും തന്റെ സ്വഭവനത്തിലും അല്ലാതെ ബഹുമാനമില്ലാത്ത</lg><lg n="൫"> ഒരു ദീൎഘദൎശിയുമില്ല✱ അവൻ ചില രൊഗികളുടെ മെൽ ത
ന്റെ കൈകളെ വെച്ച അവരെ സൌഖ്യമാക്കിയല്ലാതെ അവിടെ</lg><lg n="൬"> ഒരു അതിശയത്തെ ചെയ്വാൻ കഴിഞ്ഞില്ല✱ വിശെഷിച്ച അവൻ
അവരുടെ അവിശ്വാസത്തിന്റെ നിമിത്തമായിട്ട ആശ്ചൎയ്യപ്പെട്ടു
പിന്നെ അവൻ ഗ്രാമങ്ങളിൽ ചുറ്റും ഉപദെശിച്ചുകൊണ്ട സഞ്ചരിച്ചു✱</lg>

<lg n="൭">വിശെഷിച്ച അവൻ പന്ത്രണ്ടാളുകളെ അടുക്കൽ വിളിച്ചു അവ
രെ ൟരണ്ടീരണ്ടായി അയച്ചു തുടങ്ങുകയും മ്ലെച്ശാത്മാക്കളുടെ മെൽ</lg><lg n="൮"> അവൎക്ക അധികാരത്തെ കൊടുക്കയും ചെയ്തു✱ അവർ വഴി യാ
ത്രയ്ക്കു ഒരു വടിയെ മാത്രമല്ലാതെ ഒന്നിനെയും എടുക്കരുത പൊ
ക്കണത്തെയും അരുത അപ്പത്തെയും അരുത മടിശീലയിൽ ദ്ര</lg><lg n="൯">വ്യത്തെയും അരുത✱ എങ്കിലും ചെരിപ്പുകളെ ഇടുകയും രണ്ടുകു
പ്പായങ്ങളെ ധരിക്കാതെ ഇരിക്കയും വെണമെന്ന അവരൊടു കല്പി</lg><lg n="൧൦">ച്ചു✱ പിന്നെ അവൻ അവരൊടു പറഞ്ഞു നിങ്ങൾ എവിടെ എ
ങ്കിലും ഒരു ഭവനത്തിലെക്ക ചെന്നാൽ നിങ്ങൾ അവിടെനിന്ന പു</lg><lg n="൧൧">റപ്പെടുവൊളത്തിന്ന അവിടെ തന്നെ പാൎത്തുകൊൾവിൻ✱ എ
ന്നാൽ ആരെങ്കിലും നിങ്ങളെ കൈക്കൊള്ളാതെയും നിങ്ങളിൽനിന്ന
കെൾക്കാതെയും ഇരുന്നാൽ അവിടെനിന്ന നിങ്ങൾ പുറപ്പെട്ടു പൊ
കുമ്പൊൾ അവരുടെ നെരെ സാക്ഷിക്കായിട്ട നിങ്ങളുടെ പാദങ്ങ
ളിങ്കീഴുള്ള പൊടിയെ കുടഞ്ഞു കളവിൻ ഞാൻ സത്യമായിട്ട നി
ങ്ങളൊടു പറയുന്നു ന്യായ വിധിയുടെ ദിവസത്തിങ്കൽ സൊദൊ
മിനും ഗൊമൊറായ്ക്കും ആ നഗരത്തെക്കാൾ എറ്റവും അനുകൂലമു</lg><lg n="൧൨">ണ്ടാകും✱ പിന്നെ അവർ പുറപ്പെട്ട ജനങ്ങൾ അനുതപിക്കെണ</lg><lg n="൧൩">മെന്ന പ്രസംഗിച്ചു✱ അവർ വളരെ പിശാചുകളെ പുറത്താക്കുക
യും വളര രൊഗികളെ തൈലം തെച്ച സൌഖ്യമാക്കുകയും ചെയ്തു✱</lg>

<lg n="൧൪">പിന്നെ (അവന്റെ നാമം പ്രസിദ്ധമായി വരികകൊണ്ട) എ
റൊദെസ രാജാവ (അവന്റെ വസ്തുത) കെട്ടു യൊഹന്നാൻ ബ
പ്തിസ്ത മരിച്ചവരിൽനിന്ന ഉയിൎത്തെഴുനീരു എന്നും അതുകൊണ്ട
അതിശയങ്ങൾ അവങ്കൽ നടപ്പായിരിക്കുന്നു എന്നും പറഞ്ഞു✱</lg><lg n="൧൫"> മറ്റു ചിലർ അവൻ എലിയ ആകുന്നു എന്ന പറഞ്ഞു മറ്റു ചില
രും അവൻ ഒരു ദീൎഘദൎശി അല്ലെങ്കിൽ ദീൎഘദൎശിമാരിൽ ഒരുത്ത</lg><lg n="൧൬">നെപ്പൊലെ ആകുന്നു എന്ന പറഞ്ഞു✱ എന്നാൽ എറൊദെസ
അതിനെ കെട്ടാറെ അവൻ ഞാൻ തലവെട്ടിക്കളഞ്ഞിട്ടുള്ള യൊ
ഹന്നാനാകുന്നു അവൻ മരിച്ചവരിൽനിന്ന ഉയിൎത്തെഴുനീറ്റിരിക്കു</lg><lg n="൧൭">ന്നു എന്ന പറഞ്ഞു✱ എന്തുകൊണ്ടെന്നാൽ ൟ എറൊദെസ ത
ന്റെ സഹൊദരനായ പീലിപ്പൊസിന്റെ ഭാൎയ്യയായ എറൊദ്യാ</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/105&oldid=177009" എന്ന താളിൽനിന്ന് ശേഖരിച്ചത്