ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മൎക്കൊസ ൮. അ. ൯൯

<lg n="൩൦">ത്രിയിൽനിന്ന നീങ്ങിപ്പൊയി✱ പിന്നെ അവളുടെ വീ
ട്ടിലെക്ക വന്നപ്പൊൾ പിശാച നീങ്ങിപ്പൊയതിനെയും അവ
ളുടെ പുത്രി കട്ടിലിൽ കിടക്കുന്നതിനെയും കണ്ടു✱</lg>

<lg n="൩൧">പിന്നെ അവൻ വീണ്ടും തൂറിന്റെയും സിദൊന്റെയും അ
തൃത്തികളിൽനിന്ന പുറപ്പെട്ട ദെക്കപ്പൊലിസിന്റെ അതൃത്തിക
ളുടെ നടുവിൽ കൂടി ഗലിലെയായിലെ സമുദ്രത്തിന്റെ അരികെ</lg><lg n="൩൨"> ചെന്നു✱ അപ്പൊൾ അവർ അവന്റെ അടുക്കൽ വിക്കി വിക്കി
പറയുന്നവനായൊരു ചെകിടനെ കൊണ്ടുവരുന്നു അവന്റെ മെ
ൽ കയ്യെ വെക്കെണമെന്ന അവനൊട അപെക്ഷിക്കയും ചെയ്യു</lg><lg n="൩൩">ന്നു✱ അപ്പൊൾ അവൻ അവനെ വെറിട്ട പുരുഷാരത്തിൽ
നിന്ന കൂട്ടിക്കൊണ്ടു പൊയി തന്റെ വിരലുകളെ അവന്റെ ചെ
വികളിൽ ഇടുകയും തുപ്പി അവന്റെ നാവിനെ തൊടുകയും✱</lg><lg n="൩൪"> സ്വൎഗ്ഗത്തിങ്കലെക്ക മെല്പട്ട നൊക്കിയിട്ട ദീൎഘശ്വാസമിടുകയും അ
വനൊടു തുറക്കപ്പെടുക എന്ന അൎത്ഥമാകുന്ന എഫാഥാ എന്നപ</lg><lg n="൩൫">റകയും ചെയ്തു✱ പിന്നെ ഉടന്തന്നെ അവന്റെ ചെവികൾ തുറ
ക്കപ്പെടുകയും അവന്റെ നാവിന്റെ കെട്ട അഴിഞ്ഞു പൊകയും</lg><lg n="൩൬"> അവൻ സ്പഷ്ടമായി സംസാരിക്കയും ചെയ്തു✱ പിന്നെ അതിനെ
ആരൊടും പറയരുത എന്ന അവൻ അവരൊട കല്പിച്ചു എന്നാൽ
അവൻ അവരൊട എത്ര അധികമായി കല്പിച്ചുവൊ അത്രയും അ</lg><lg n="൩൭">ധികമായി അവർ വളര പ്രസിദ്ധപ്പെടുത്തി✱ അവൻ സകല
ത്തെയും നന്നായിചെയ്തു എന്നും അവൻ ചെകിടന്മാരെ കെൾക്കു
മാറാക്കുകയും ഉൗമന്മാരെ സംസാരിക്കുമാറാക്കുകയും ചെയ്യുന്നു എ
ന്നും പറഞ്ഞ അവർ അവധി കൂടാതെ അത്ഭുതപ്പെടുകയും ചെയ്തു✱</lg>

൮ അദ്ധ്യായം

൧ ക്രിസ്തു ജനങ്ങളെ അത്ഭുതമായി ഭക്ഷിക്കുന്നത.— ൧൦ വിശെ
ഷിച്ചും പറിശന്മാൎക്ക അടയാളം കാട്ടാതിരിക്കുന്നത.

<lg n="">ആ ദിവസങ്ങളിൽ പുരുഷാരം എറ്റവും വളര ആകകൊണ്ടും
അവൎക്ക ഭക്ഷിപ്പാൻ ഒന്നുമില്ലായ്കകൊണ്ടും യെശു തന്റെ ശിഷ്യ</lg><lg n="൨">ന്മാരെ അടുക്കൽ വിളിച്ചിട്ട അവരൊടു പറയുന്നു✱ ൟ പുരു
ഷാരം ഇപൊൾ മൂന്നു ദിവസം എന്റെ അടുക്കൽ പാൎത്തതുകൊ
ണ്ടും അവൎക്ക ഭക്ഷിപ്പാൻ ഒന്നുമില്ലായ്കകൊണ്ടും എനിക്ക അവരിൽ</lg><lg n="൩"> മനസ്സലിവുണ്ട✱ ഞാൻ അവരെ ഉപൊഷിക്കുന്നവരായി അവ
രുടെ വീടുകളിലെക്ക പറഞ്ഞയച്ചാൽ അവർ വഴിയിൽ തളൎന്നു
പൊകും എന്തുകൊണ്ടെന്നാൽ അവരിൽ പലരും ദൂരത്തുനിന്ന വ</lg><lg n="൪">ന്നവരാകുന്നു✱ എന്നാറെ അവന്റെ ശിഷ്യന്മാർ അവനൊട ഉ
ത്തരമായിട്ട പറഞ്ഞു ഒരുത്തന്ന ഇവിടെ വനത്തിൽ എവിടെ</lg><lg n="൫"> നിന്ന ഇവരെ അപ്പങ്ങൾകൊണ്ട തൃപ്തിയാക്കുവാൻ കഴിയും✱ പി
ന്നെ അവൻ അവരൊട നിങ്ങൾക്ക എത്ര അപ്പങ്ങളുണ്ട എന്ന ചൊ</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/111&oldid=177015" എന്ന താളിൽനിന്ന് ശേഖരിച്ചത്