ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൦൦ മൎക്കൊസ ൮. അ.

<lg n="൬">ടിച്ചു എഴ എന്ന അവർ പറഞ്ഞു✱ എന്നാറെ അവൻ പുരു
ഷാരത്തൊടു നിലത്തിൽ ഇരിപ്പാൻ കല്പിച്ചു പിന്നെ അ
വൻ ആ എഴ അപ്പങ്ങളെ എടുത്ത സ്തൊത്രം ചെയ്ത മുറിക്കയും
അവരുടെ മുമ്പിൽ വിളമ്പുവാൻ തന്റെ ശിഷ്യന്മാൎക്ക കൊ
ടുക്കയും അവർ പുരുഷാരത്തിന്റെ മുമ്പിൽ വിളമ്പുകയും ചെ</lg><lg n="൭">യ്തു✱ അവൎക്ക കുറെ ചെറിയ മത്സ്യങ്ങളും ഉണ്ടായിരുന്നു വിശെ
ഷിച്ച അവൻ സ്തൊത്രം ചെയ്തിട്ട അവയെയും അവരുടെ മുമ്പിൽ</lg><lg n="൮"> വിളമ്പുവാൻ പറഞ്ഞു✱ എന്നാൽ അവർ ഭക്ഷിച്ച തൃപ്തന്മാരാ
യി അവർ ശെഷിച്ച കഷണങ്ങളെ എഴു കൊട്ടകളെ എടുക്കയും ചെ</lg><lg n="൯">യ്തു✱ എന്നാൽ ഭക്ഷിച്ചവർ എകദെശം നാലായിരം ആളുകൾ ഉ
ണ്ടായിരുന്നു പിന്നെ അവൻ അവരെ പറഞ്ഞയച്ചു✱</lg>

<lg n="൧൦">പിന്നെ ഉടനെ അവൻ തന്റെ ശിഷ്യന്മാരൊടു കൂട ഒരു പട</lg><lg n="൧൧">വിൽ കയറി ദത്മാനുതായുടെ ദിക്കുകളിൽ വന്നു✱ അപ്പൊൾ പ
റിശന്മാർ പുറപ്പെട്ടു വന്ന അവനെ പരീക്ഷിച്ചു കൊണ്ട ആകാശ
ത്തിൽനിന്ന ഒരു ലക്ഷ്യം അവങ്കൽ നിന്ന അന്വെഷിച്ച അവ</lg><lg n="൧൨">നൊട ചൊദിച്ചു തുടങ്ങി✱ പിന്നെ അവൻ തന്റെ ആത്മാവി
ങ്കൽ ദീൎഘശ്വാസമിട്ട പറഞ്ഞു ൟ സന്തതി എന്തിന ഒരു ല
ക്ഷ്യം അന്വെഷിക്കുന്നു ഞാൻ സത്യമായിട്ട നിങ്ങളൊടു പറയു</lg><lg n="൧൩">ന്നു ൟ സന്തതിക്ക ഒരു ലക്ഷ്യവും കൊടുക്കപ്പെടുകയില്ല✱ പി
ന്നെ അവൻ അവരെ വിട്ട വീണ്ടും പടവിൽ കയറി അക്കരെക്ക
പൊകയും ചെയ്തു✱</lg>

<lg n="൧൪">എന്നാൽ ശിഷ്യന്മാർ അപ്പങ്ങളെ എടുപ്പാൻ മറന്നു പൊയി പ
ടവിൽ അവരൊടു കൂടി ഒര അപ്പമല്ലാതെ മറ്റൊന്നും അവൎക്ക</lg><lg n="൧൫"> ഉണ്ടായിരുന്നതുമില്ല✱ വിശെഷിച്ച അവൻ അവരൊടു കല്പിച്ചു
നിങ്ങൾ പറിശന്മാരുടെ പുളിച്ച മാവിങ്കൽനിന്നും എറൊദെസി
ന്റെ പുളിച്ച മാവിങ്കൽനിന്നും ജാഗ്രതയായിരിക്കയും സൂക്ഷിക്ക</lg><lg n="൧൬">യും ചെയ്വിൻ എന്ന പറഞ്ഞു✱ അപ്പൊൾ അവർ തമ്മിൽ ത
മ്മിൽ വിചാരിച്ച നമുക്ക അപ്പമില്ലായ്ക കൊണ്ടാകുന്നു എന്ന പറ</lg><lg n="൧൭">ഞ്ഞു✱ എന്നാൽ യെശു അതിനെ അറിഞ്ഞാറെ അവരൊടു പ
റയുന്നു നിങ്ങൾക്ക അപ്പമില്ലായ്കകൊണ്ട എന്ന നിങ്ങൾ എന്തിന
വിചാരിക്കുന്നു ഇനിയും നിങ്ങളുടെ അറിയാതെയും തിരിച്ചറിയാതെ
യും ഇരിക്കുന്നുവൊ ഇനിയും നിങ്ങളുടെ ഹൃദയം നിങ്ങൾക്ക കാഠി</lg><lg n="൧൮">ന്യമായിരിക്കുന്നുവൊ✱ നിങ്ങൾക്ക കണ്ണുകളുണ്ടായിട്ടും കാണുന്നി
ല്ലയൊ ചെവികളുണ്ടായിട്ടും കെൾക്കുന്നില്ലയൊ ഓൎക്കുന്നതുമില്ല</lg><lg n="൧൯">യൊ✱ ഞാൻ അഞ്ച അപ്പങ്ങളെ അയ്യായിരം ആളുകൾക്ക മുറി
ച്ചപ്പൊൾ നിങ്ങൾ കഷണങ്ങൾ കൊണ്ട നിറഞ്ഞ എത്ര കൊട്ടകളെ</lg><lg n="൨൦"> എടുത്തു പന്ത്രണ്ട എന്ന അവർ അവനൊട പറയുന്നു✱ പിന്നെ
എഴ അപ്പങ്ങളെ നാലായിരം ആളുകൾക്ക (ഞാൻ മുറിച്ചപ്പൊൾ)
നിങ്ങൾ കഷണങ്ങൾ കൊണ്ട നിറഞ്ഞ എത്ര കൊട്ടകളെ എടുത്തു</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/120&oldid=177024" എന്ന താളിൽനിന്ന് ശേഖരിച്ചത്