ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൧൬ മൎക്കൊസ ൧൩. അ.

<lg n="">വിളിച്ചിട്ട അവരൊടു പറയുന്നു ൟ ദരിദ്രമുള്ള വിധവ ശ്രീ
ഭണ്ഡാരത്തിൽ ഇട്ടിട്ടുള്ളവരെ എല്ലാവരെക്കാളും അധികം ഇട്ടു</lg><lg n="൪൪"> എന്ന ഞാൻ സത്യമായിട്ട നിങ്ങളൊടു പറയുന്നു✱ എന്തുകൊണ്ടെ
ന്നാൽ എല്ലാവരും തങ്ങളുടെ പരിപൂൎണ്ണതയിൽനിന്ന ഇട്ടു എന്നാൽ
ഇവൾ അവളുടെ ദാരിദ്ര്യത്തിൽനിന്ന അവൾക്കുണ്ടായിരുന്നതി
നെ ഒക്കയും അവളുടെ ഉപജീവനത്തെ ഒക്കയും ഇട്ടു✱</lg>

൧൩ അദ്ധ്യായം

൧ ദൈവാലയത്തിന്റെ നാശം.— ൯ എവൻഗെലിയൊന
വെണ്ടി ഉള്ള പീഡകൾ.— ൧൪ യെഹൂദന്മാരുടെ വലിയ
ആപത്തുകൾ.— ൨൪ ന്യായവിസ്താരത്തിന്ന ക്രിസ്തു വരു
ന്നത.— ൩൨ അതിന്റെ സമയം നിശ്ചയമില്ലാത്തത.

<lg n="">പിന്നെ അവൻ ദൈവാലയത്തിൽനിന്ന പുറപ്പെട്ടു പൊകു
മ്പൊൾ ശിഷ്യന്മാരിൽ ഒരുത്തൻ അവനൊടു പറ
യുന്നു ഗുരൊ കണ്ടാലും എങ്ങിനെയുള്ള കല്ലുകളും എങ്ങിനെയുള്ളപ</lg><lg n="൨">ണികളും (ഇവയാകുന്നു)✱ എന്നാറെ യെശു ഉത്തരമായിട്ട അവ
നൊടു പറഞ്ഞു നീ ൟ മഹത്തായുള്ള പണികളെ കാണുന്നുവൊ
ഇടിക്കപ്പെടാതെ ഒരു കല്ല മറ്റൊരുകല്ലിന്മെൽ ശെഷിക്കയില്ല✱</lg><lg n="൩"> പിന്നെ അവൻ ദൈവാലയത്തിന്റെ നെരെ ഒലിവു പൎവതത്തി
ന്മെൽ ഇരിക്കുമ്പൊൾ പത്രൊസും യാക്കൊബും യൊഹന്നാനും അ</lg><lg n="൪">ന്ത്രയൊസും പ്രത്യെകം അവനൊടു ചൊദിച്ചു✱ ൟ കാൎയ്യങ്ങൾ എപ്പൊൾ ഉണ്ടാകുമെന്നും ൟ കാൎയ്യങ്ങൾ ഒക്കയും നിവൃത്തിയാകു
മ്പൊളുള്ള ലക്ഷ്യം എന്തായിരിക്കുമെന്നും ഞങ്ങളൊടു പറയെ</lg><lg n="൫">ണം✱ എന്നാറെ യെശു അവരൊട ഉത്തരമായിട്ട പറഞ്ഞു തു
ടങ്ങി ഒരുത്തനും നിങ്ങളെ വഞ്ചിക്കാതെ ഇരിപ്പാനായിട്ട സൂക്ഷി</lg><lg n="൬">ച്ചുകൊൾവിൻ✱ എന്തുകൊണ്ടെന്നാൽ പലരും എന്റെ നാമ
ത്തിൽ വന്ന ഞാൻ ക്രിസ്തുവാകുന്നു എന്ന പറകയും പലരെയും വ</lg><lg n="൭">ഞ്ചിക്കയും ചെയ്യും✱ വിശെഷിച്ച നിങ്ങൾ യുദ്ധങ്ങളെയും യുദ്ധങ്ങ
ളുടെ വൎത്തമാനങ്ങളെയും കെൾക്കുമ്പൊൾ വ്യാകുലപ്പെടരുത എ
ന്തുകൊണ്ടെന്നാൽ ഇപ്രകാരമുള്ള കാൎയ്യങ്ങൾ ഉണ്ടാകെണ്ടുന്നതാകുന്നു</lg><lg n="൮"> എങ്കിലും അവസാനം ഇപ്പൊൾ ആകയില്ല✱ അതെന്തുകൊണ്ടെ
ന്നാൽ ജാതിക്ക ജാതിയും രാജ്യത്തിന്ന രാജ്യവും വിരൊധമായി
എഴുനീല്ക്കും അവിടവിടെ ഭൂകമ്പങ്ങളും ഉണ്ടാകും ക്ഷാമങ്ങളും കല</lg><lg n="൯">ഹങ്ങളും ഉണ്ടാകും ഇവ വെദനകളുടെ ആരംഭങ്ങളാകുന്നു✱ എന്നാൽ
നിങ്ങൾ നിങ്ങളെ തന്നെ സൂക്ഷിച്ചുകൊൾവിൻ, എന്തുകൊണ്ടെന്നാൽ
അവർ നിങ്ങളെ വിസ്താര സംഘങ്ങളിലും ദൈവ സഭകളിലും എ
ല്പിക്കും നിങ്ങൾ അടിക്കപ്പെടുകയും എന്റെ നിമിത്തമായിട്ട നാടു
വാഴികളുടെയും രാജാക്കന്മാരുടെയും മുമ്പാക അവൎക്ക ഒരു സാ</lg><lg n="൧൦">ക്ഷിക്കായിട്ട നിൎത്തപ്പെടുകയും ചെയ്യും✱ വിശെഷിച്ച എല്ലാ ദെ</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/136&oldid=177040" എന്ന താളിൽനിന്ന് ശേഖരിച്ചത്