ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൨൦ മൎക്കൊസ. ൧൪. അ.

<lg n="൧൩">മനസ്സായിരിക്കുന്നു✱ അപ്പൊൾ അവൻ തന്റെ ശിഷ്യന്മാരിൽ
രണ്ടാളുകളെ അയച്ച അവരൊടു പറയുന്നു നഗരത്തിലെക്ക പൊ
കുവിൻ എന്നാൽ ഒരു കുടം വെള്ളം ചുമക്കുന്ന ഒരു മനുഷ്യൻ നി</lg><lg n="൧൪">ങ്ങളെ എതിരെല്ക്കും അവന്റെ പിന്നാലെ പൊകുവിൻ✱ വി
ശെഷിച്ച ഞാവൻ എവിടെ എങ്കിലും അകത്ത ചെന്നാൽ ആ ഭവ
നത്തിന്റെ യജമാനനൊട ഞാൻ എന്റെ ശിഷ്യന്മാരൊടു കൂ
ടി പെസഹായെ ഭക്ഷിപ്പാനുള്ള വിരുന്നു മുറി എവിടെയാകുന്നു</lg><lg n="൧൫"> എന്ന ഗുരു പറയുന്നു എന്ന പറവിൻ✱ പിന്നെ അവൻ അ
ലങ്കരിക്കപ്പെട്ടതായും ചട്ടപ്പെട്ടതായും ഉള്ള ഒരു വലിയ മാളിക
മുറിയെ നിങ്ങൾക്ക കാണിക്കും അവിടെ നമുക്ക ഒരുക്കിക്കൊൾ</lg><lg n="൧൬">വിൻ✱ അപ്പൊൾ അവന്റെ ശിഷ്യന്മാർ പുറപ്പെട്ട നഗര
ത്തിൽ വന്ന അവൻ തങ്ങളൊടു പറഞ്ഞ പ്രകാരം തന്നെ കണ്ടെ
ത്തി പെസഹായെ ഒരുക്കുകയും ചെയ്തു✱</lg>

<lg n="൧൭">പിന്നെ സന്ധ്യയായപ്പൊൾ അവൻ പന്ത്രണ്ടു പെരൊടു കൂടവ</lg><lg n="൧൮">രുന്നു✱ വിശെഷിച്ചു അവർ ഇരുന്ന ഭക്ഷിക്കുമ്പൊൾ യെശുപ
റഞ്ഞു എന്നൊടു കൂട ഭക്ഷിക്കുന്നവനായി നിങ്ങളിൽ ഒരുത്തൻ
എന്നെ കാണിച്ചു കൊടുക്കുമെന്ന ഞാൻ സത്യമായിട്ട നിങ്ങളൊടു</lg><lg n="൧൯"> പറയുന്നു✱ അപ്പൊൾ അവർ ദുഃഖപ്പെടുവാനും ഒരൊരുത്തനാ
യിട്ട അവനൊടു ഞാനൊ എന്നും മറ്റൊരുത്തൻ ഞാനൊ എ</lg><lg n="൨൦">ന്നും പറവാനും ആരംഭിച്ചു✱ എന്നാറെ അവൻ ഉത്തരമായിട്ട
അവരൊടു പറഞ്ഞു എന്നൊടു കൂട പിഞ്ഞാണത്തിൽ കയ്യെ മു</lg><lg n="൨൧">ക്കുന്ന പന്ത്രണ്ടു പെരിൽ ഒരുത്തനാകുന്നു✱ മനുഷ്യന്റെ പുത്രൻ
അവനെ കുറിച്ച എഴുതപ്പെട്ടിരിക്കുന്ന പ്രകാരം പൊകുന്നു സത്യം
എന്നാൽ ആരാൽ മനുഷ്യന്റെ പുത്രൻ കാണിച്ചു കൊടുക്കപ്പെടു
ന്നുവൊ ആ മനുഷ്യന്ന ഹാ കഷ്ടം ആ മനുഷ്യൻ ജനിക്കാതെ ഇ
രുന്നു എങ്കിൽ അവന്ന നന്നായിരുന്നു✱</lg>

<lg n="൨൨">വിശെഷിച്ചും അവർ ഭക്ഷിക്കുമ്പൊൾ യെശു അപ്പത്തെ എടു
ത്ത വാഴ്ത്തി (അതിനെ) മുറിച്ച അവൎക്ക കൊടുത്ത പറഞ്ഞു വാ</lg><lg n="൨൩">ങ്ങി ഭക്ഷിപ്പിൻ ഇത എന്റെ ശരീരമാകുന്നു✱ പിന്നെ അവൻ
പാന പാത്രത്തെ എടുത്ത സ്തൊത്രം ചെയ്തിട്ട അതിനെ അവൎക്ക</lg><lg n="൨൪"> കൊടുത്തു അവരെല്ലാവരും അതിൽനിന്ന പാനം ചെയ്തു✱ പി
ന്നെ അവൻ അവരൊടു പറഞ്ഞു ഇത പുതിയ നിയമത്തിന്റെ</lg><lg n="൨൫"> എന്റെ രക്തം പലൎക്കും വെണ്ടി ചൊരിയപ്പെട്ടതാകുന്നു✱ മുന്തി
രിങ്ങയുടെ രസത്തിനിന്ന ഞാൻ അതിനെ ദൈവത്തിന്റെ
രാജ്യത്തിൽ പുതിയതായിട്ട പാനം ചെയ്യുന്ന ആ ദിവസത്തൊ
ളം ഇനിയും ഞാൻ പാനം ചെയ്കയില്ല എന്ന ഞാൻ സാത്യമായി
ട്ട നിങ്ങളൊടു പറയുന്നു✱</lg>

<lg n="൨൬">പിന്നെ അവർ ഒരു സംകീൎത്തനത്തെ പാടിയതിന്റെ ശെ
ഷം ഒലിവു പൎവതത്തിലെക്ക പുറപ്പെട്ട പൊയി✱ അപ്പൊൾ യെ</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/140&oldid=177044" എന്ന താളിൽനിന്ന് ശേഖരിച്ചത്