ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ലൂക്കൊസ ൪ അ ൧൫

<lg n="">വളെ വിട്ടു മാറി ഉടനെ അവൾ എഴുനീറ്റ അവൎക്ക ശുശ്രൂഷ
ചെയ്കയും ചെയ്തു✱</lg>

<lg n="൪൦">പിന്നെ സൂൎയ്യൻ അസ്തമിക്കുന്ന സമയത്ത പല വിധ വ്യാധിക
ളൊടു കൂടിയ രൊഗികൾ ഉണ്ടായിരുന്നവർ എല്ലാം അവരെ അ
വന്റെ അടുക്കൽ കൊണ്ടുവന്നു അവൻ അവരിൽ ഒരൊരുത്ത
ന്റെ മെൽ തന്റെ കൈകളെ വെച്ച അവരെ സൌഖ്യമാക്കുക</lg><lg n="൪൧">യും ചെയ്തു✱ വിശെഷിച്ച പിശാചുകളും നീ ദൈവത്തിന്റെ പു
ത്രനായ ക്രിസ്തുവാകുന്നു എന്ന നിലവിളിച്ച പറഞ്ഞും കൊണ്ട പല
രിൽനിന്നും പുറപ്പെട്ടു അവൻ അവരെ വിലക്കി അവരെ സംസാ
രിപ്പാൻ സമ്മതിച്ചതുമില്ല എന്തുകൊണ്ടെന്നാൽ അവൻ ക്രിസ്തുവാകു</lg><lg n="൪൨">ന്നു എന്ന അവർ അറിഞ്ഞിരുന്നു✱ പിന്നെ നെരം പുലൎന്നപ്പൊൾ
അവൻ പുറപ്പെട്ട ഒരു അടവി സ്ഥലത്തെക്ക പൊയി ജനങ്ങളും
അവനെ അന്വെഷിച്ച അവന്റെ അടുക്കലൊളം എത്തി തങ്ങ
ളെ വിട്ടുപൊകാതെ ഇരിപ്പാൻ അവനെ താമസിപ്പിക്കയും ചെ</lg><lg n="൪൩">യ്തു✱ എന്നാറെ അവൻ അവരൊട പറഞ്ഞു ഞാൻ മറ്റുള്ള നഗ
രങ്ങൾക്ക കൂടെ ദൈവത്തിന്റെ രാജ്യത്തെ പ്രസംഗിക്കെണ്ടുന്നതാ
കുന്നു അതെന്തുകൊണ്ടെന്നാൽ ഞാൻ ഇതിന്നായിട്ട അയക്കപ്പെട്ട</lg><lg n="൪൪">വനാകുന്നു✱ പിന്നെ അവൻ ഗലിലെയായിലെ സഭകളിൽ പ്ര
സംഗിച്ചു കൊണ്ടിരുന്നു✱</lg>

൫ അദ്ധ്യായം

൧ ക്രിസ്തു പത്രൊസിന്റെ പടവിൽനിന്ന ഉപദെശിക്കുന്നത.—
൪ അത്ഭുതമായൊരു മീൻ പിടുത്തം.— ൧൨ കുഷ്ഠരൊഗി സ്വ
ഛനായത.— ൧൭ പക്ഷവാതം പൊറുത്തത.— ൨൭ മത്തായി
വിളിക്കപ്പെട്ടത

<lg n=""> പിന്നെ ഉണ്ടായത എന്തെന്നാൽ ജനസംഘം ദൈവത്തിന്റെ
വചനത്തെ കെൾപ്പാനായിട്ട അവനെ തിക്കുമ്പൊൾ അവൻ ഗെ</lg><lg n="൨"> നെസാറെത്ത എന്ന ഇടകടലിന്ന അരികെ നിന്നു✱ ഇടകടലി
ന്ന അരികെ രണ്ട പടവ നില്ക്കുന്നതിനെ കാണുകയും ചെയ്തു എ
ന്നാൽ അവയിൽനിന്ന മീൻ പിടിക്കുന്നവർ ഇറങ്ങി തങ്ങളുടെ</lg><lg n="൩"> വലകളെ കഴുകുക ആയിരുന്നു✱ അവൻ ആ പടവുകളിൽ ഒന്നി
ലെക്ക കയറി അത ശിമൊന്നുള്ളതായിരുന്നു അതിനെ കരയിൽ
നിന്ന അല്പം നീക്കുവാൻ അവനൊട അപെക്ഷിക്കയും ചെയ്തു
പിന്നെ അവൻ ഇരുന്നിട്ട പടവിൽനിന്ന ജനങ്ങൾക്ക ഉപദെശി</lg><lg n="൪">ച്ചു✱ എന്നാൽ സംസാരിച്ച കഴിഞ്ഞതിന്റെ ശെഷം അവൻ ശി
മൊനൊട പറഞ്ഞു നീ അഗാധത്തിലെക്ക വലിച്ചു കൊണ്ടുപൊക</lg><lg n="൫"> ഒരു വീച്ചിന്ന നിങ്ങളുടെ വലകളെ ഇറക്കുവിൻ✱ എന്നാറെശി
മൊൻ ഉത്തരമായിട്ട അവനാട പറഞ്ഞു ഉപദെഷ്ടാവെ ഞങ്ങൾ
രാത്രി മുഴുവനും അദ്ധ്വാനപ്പെട്ടാറെയും ഒന്നും പിടിച്ചില്ല. എന്നാ</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/165&oldid=177069" എന്ന താളിൽനിന്ന് ശേഖരിച്ചത്