ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മത്തായി ൪. അ. ൭

<lg n="൧൧">മാത്രമെ സെവിക്കാവൂ എന്നും എഴുതിയിരിക്കുന്നു✱ അപ്പൊൾ
പിശാച അവനെ വിട്ട പൊകുന്നു പിന്നെ കണ്ടാലും ദൈവ ദൂത
ന്മാർ വന്ന അവന്ന ശുശ്രൂഷ ചെയ്തു✱</lg>

<lg n="൧൨">പിന്നെ യൊഹന്നാൻ കാവലിൽ ഏല്പിക്കപ്പെട്ടു എന്ന യെശു
കെട്ടാറെ അവൻ ഗലിലെയായിലെക്കു പുറപ്പെട്ടു പൊയി✱ അ
</lg><lg n="൧൩">വൻ നസറെത്തിനെ വിട്ട സുബൊലൊന്റെയും നപ്താലിമിന്റെ
യും അതിരുകളിൽ സമുദ്രതീരത്തിങ്കലുള്ള കപ്പൎന്നഹൊമിൽ വന്ന
</lg><lg n="൧൪"> പാൎക്കയും ചെയ്തു✱ അത എശായ ദീൎഘദൎശിയാൽ പറയപ്പെട്ടത
</lg><lg n="൧൫"> നിവൃത്തിയാകെണ്ടുന്നതിനായിരുന്നു✱ ആയത സമുദ്ര വഴിയായി
യൊർദാന്റെ അക്കരെ ഉള്ള സുബെലൊൻ ദെശവും നപ്താലിം
</lg><lg n="൧൬"> ദെശവും പുറജാതികളുടെ ഗലിലെയായുമായി✱ അന്ധകാരത്തി
ലിരുന്ന ജനം ഒരു മഹാ പ്രകാശത്തെ കണ്ടു മരണ ദെശത്തിലും
നിഴലിലും ഇരുന്നവൎക്ക ഒരു പ്രകാശം ഉദിച്ചു എന്നുള്ളതാകുന്നു✱
</lg><lg n="൧൭"> അന്ന മുതൽ യെശു സ്വൎഗ്ഗരാജ്യം സമീപമാകകൊണ്ട അനുതാപ
പ്പെടുവിൻ എന്ന പ്രസംഗിപ്പാനും പറവാനും ആരംഭിച്ചു✱</lg>

<lg n="൧൮">പിന്നെ യെശു ഗലിലെയായിലെ സമുദ്രത്തിന്റെ അരികെ നട
ക്കുമ്പൊൾ അവൻ രണ്ടു സഹൊദരന്മാരായ പത്രൊസ എന്ന വിളി
ക്കപ്പെട്ട ശിമൊനും അവന്റെ സഹൊദരനായ അന്ത്രയൊസും സ
മുദ്രത്തിലെക്ക വല വീശുന്നതിനെ കണ്ടു എന്തുകൊണ്ടെന്നാൽ അ
</lg><lg n="൧൯">വർ മത്സ്യം പിടിക്കുന്നവരായിരുന്നു✱ പിന്നെ അവൻ അവരൊ
ട പറയുന്നു എന്റെ പിന്നാലെ വരുവിൻ എന്നാൽ ഞാൻ നി
</lg><lg n="൨൦">ങ്ങളെ മനുഷ്യരെ പിടിക്കുന്നവരാക്കും✱ ഉടനെ അവർ തങ്ങളു
ടെ വലകളെ ഇട്ടും കളഞ്ഞ അവന്റെ പിന്നാലെ പൊകയും ചെ
</lg><lg n="൨൧">യ്തു✱ പിന്നെയും അവൻ അവിടെനിന്ന അങ്ങൊട്ടെക്ക പൊകു
മ്പൊൾ അവൻ വെറെ രണ്ടു സഹൊദരന്മാർ സെബദിയുടെ പു
ത്രനായ യാക്കൊബും അവന്റെ സഹൊദരനായ യൊഹന്നാനും
തങ്ങളുടെ പിതാവായ സെബദിയൊടു കൂടെ പടവിൽ തങ്ങളുടെ
വലകളെ നന്നാക്കിക്കൊണ്ടിരിക്കുന്നതിനെ കണ്ടു അവരെയും വിളി
</lg><lg n="൨൨">ച്ചു✱ അവർ ഉടന്തന്നെ പടവിനെയും തങ്ങളുടെ പിതാവിനെ
യും ഉപെക്ഷിച്ച അവന്റെ പിന്നാലെ പൊകയും ചെയ്തു✱</lg>

<lg n="൨൩">പിന്നെ യെശു ഗലിലെയായിലൊക്കയും അവരുടെ സഭകളിൽ
ഉപദെശിക്കയും രാജ്യത്തിന്റെ എവൻഗെലിയൊനെ പ്രസംഗി
ക്കയും ജനത്തിൽ സകല വ്യാധിയെയും സകല കഷ്ടതയെയും സൌ
</lg><lg n="൨൪">ഖ്യമാക്കുകയും ചെയ്തു കൊണ്ട സഞ്ചരിച്ചു✱ അവന്റെ കീൎത്തി സു
റിയായിലൊക്കെയും പരക്കയും ചെയ്തു വിശെഷിച്ച അവർ പല
വിധം വ്യാധികളാലും ദീനങ്ങളാലും ബാധിക്കപ്പെട്ട സകല രൊ
ഗികളെയും പിശാചു ബാധിച്ചവരെയും ഭ്രാന്തന്മാരെയും പക്ഷവാ
തക്കാരെയും അവന്റെ അടുക്കൽ കൊണ്ടുവന്നു അവൻ അവരെ
</lg><lg n="൨൫"> സൗഖ്യമാക്കുകയും ചെയ്തു✱ പിന്നെ വളരെ പുരുഷാരങ്ങൾ ഗ</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/17&oldid=176921" എന്ന താളിൽനിന്ന് ശേഖരിച്ചത്