ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൬ ലൂക്കൊസ ൧൦ അ

<lg n="൮"> പൊകരുത✱ പിന്നെ നിങ്ങൾ യാതൊരു നഗരത്തിലെക്ക എങ്കി
ലും പ്രവെശിക്കയും അവർ നിങ്ങളെ സ്വീകരിക്കയും ചെയ്താൽ നി</lg><lg n="൯">ങ്ങളുടെ മുമ്പിൽ വെക്കപ്പെടുന്ന വസ്തുക്കളെ ഭക്ഷിപ്പിൻ✱ അതിലു
ള്ള രൊഗികളെയും സൌഖ്യമാക്കുവിൻ ദൈവത്തിന്റെ രാജ്യം</lg><lg n="൧൦"> നിങ്ങൾക്ക സമീപിച്ചിരിക്കുന്നു എന്നും അവരൊട പറവിൻ✱ എ
ന്നാൽ നിങ്ങൾ യാതൊരു നഗരത്തിലെക്ക എങ്കിലും പ്രവെശിക്ക
യും ആയവർ നിങ്ങളെ സ്വീകരിക്കാതെ ഇരിക്കയും ചെയ്താൽ നി</lg><lg n="൧൧">ങ്ങൾ അതിന്റെ തെരുവീഥികളിലെക്ക പുറപ്പെട്ട പറവിൻ ✱ ഞ
ങ്ങളിൽ പറ്റിയിരിക്കുന്നതായുള്ള നിങ്ങളുടെ നഗരത്തിലെ ധൂളി
യെ കൂടെ ഞങ്ങൾ നിങ്ങൾക്ക വിരൊധമായി തുടച്ചുകളയുന്നു എ
ന്നാലും ദൈവത്തിന്റെ രാജ്യം നിങ്ങൾക്ക സമീപമായിരിക്കുന്നു</lg><lg n="൧൨"> എന്നുള്ളതിനെ അറിഞ്ഞുകൊൾവിൻ ✱ വിശെഷിച്ചും ആ നഗര
ത്തെക്കാൾ സൊദൊമിക്കാൎക്ക ആ ദിവസത്തിൽ എറ്റവും അനു</lg><lg n="൧൩">കൂലമാകും എന്ന ഞാൻ നിങ്ങളൊട പറയുന്നു✱ കൊറസിനെ നി
നക്ക ഹാ കഷ്ടം ബെതസൈദ നിനക്ക ഹാ കഷ്ടം എന്തുകൊണ്ടെ
ന്നാൽ നിങ്ങളിൽ ചെയ്യപ്പെട്ടിട്ടുള്ള അതിശയങ്ങൾ തൂറിലും സിദൊ
നിലും ചെയ്യപ്പെട്ടിരുന്നു എന്നുവരികിൽ അവർ പണ്ടെ തന്നെ
ചാക്കുശീലയിലും വെണ്ണീറിലും ഇരുന്നുംകൊണ്ട അനുതപിക്കുമാ</lg><lg n="൧൪">യിരുന്നു✱ എന്നാൽ ന്യായ വിധിയിങ്കൽ നിങ്ങളെക്കാൾ തൂറിന്നും</lg><lg n="൧൫"> സിദ്ദൊന്നും എറ്റവും അനുകൂലമാകും✱ വിശെഷിച്ചും സ്വൎഗ്ഗത്തൊ
ളം ഉന്നതപ്പെട്ടിരിക്കുന്ന കപ്പൎന്നഹൊമ നീ പാതാളം വരെയും</lg><lg n="൧൬"> താഴ്ത്ത പെടും✱ നിങ്ങളിൽനിന്ന കെൾക്കുന്നവർ എന്നിൽനിന്ന
കെൾക്കുന്നു നിങ്ങളെ നിന്ദിക്കുന്നവൻ എന്നെയും നിന്ദിക്കുന്നു എ
ന്നെ നിന്ദിക്കുന്നവൻ എന്നെ അയച്ചവനെയും നിന്ദിക്കുന്നു✱</lg>

<lg n="൧൭"> പിന്നെ ആ എഴുവത ആളുകളും സന്തൊഷത്തൊടെ തിരിച്ചുവ
ന്ന കൎത്താവെ നിന്റെ നാമത്താൽ പിശാചുകളും കൂടി ഞങ്ങൾ</lg><lg n="൧൮">ക്ക കീഴായിരിക്കുന്നു എന്ന പറഞ്ഞു✱ എന്നാറെ അവൻ അവ
രൊട പറഞ്ഞു സാത്താൻ ആകാശത്തിൽനിന്ന മിന്നൽ പൊലെ</lg><lg n="൧൯"> വീഴുന്നതിനെ ഞാൻ കണ്ടു✱ കണ്ടാലും സൎപ്പങ്ങളിന്മെലും തെളകളിന്മെ
ലും ശത്രുവിന്റെ സകല ശക്തിയിന്മെലും ചവിട്ടുവാൻ ഞാൻ നി
ങ്ങൾക്ക അധികാരത്തെ തരുന്നു ഒന്നും നിങ്ങളെ ഒരു പ്രകാരത്തി</lg><lg n="൨൦">ലും ഉപദ്രവിക്കയുമില്ല✱ എന്നാലും ആത്മാക്കൾ നിങ്ങൾക്ക കീഴാ
യിരിക്കുന്നു എന്നുള്ളതിൽ സന്തൊഷിക്കരുത എന്നാൽ നിങ്ങളു
ടെ നാമങ്ങൾ സ്വൎഗ്ഗത്തിങ്കൽ എഴുതപ്പെട്ടിരിക്കുന്നതു കൊണ്ട എ</lg><lg n="൨൧">റ്റം സന്തൊഷിപ്പിൻ✱ ആ സമയത്ത യെശു ആത്മാവിങ്കൽ ആ
നന്ദിച്ച പറഞ്ഞു പിതാവെ സ്വൎഗ്ഗത്തിന്റെയും ഭൂമിയുടെയും നാ
ഥ നീ ൟ കാൎയ്യങ്ങളെ ജ്ഞാനികളിൽ നിന്നും വിദ്വാന്മാരിൽനിന്നും
മറെക്കയും ശിശുക്കൾക്ക വെളിപ്പെടുത്തുകയും ചെയ്തതുകൊണ്ട ഞാൻ
നിന്നെ സ്തുതിക്കുന്നു അതെ പിതാവെ ഇപ്രകാരം നിന്റെ സന്നി</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/186&oldid=177090" എന്ന താളിൽനിന്ന് ശേഖരിച്ചത്