ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

യൊഹന്നാൽ ൫. അ. ൯൫

<lg n="">വനൊട പറഞ്ഞു ഇത ശാബതദിവസമാകുന്നു നിന്റെ കിടക്കയെ</lg><lg n="൧൧"> എടുത്ത കൊണ്ടുപൊകുവാൻ നിനക്ക ന്യായമില്ല✱ അവൻ അവ
രൊട ഉത്തരമായിട്ട പറഞ്ഞു എന്നെ സൗഖ്യവാനാക്കിയവനായ
വൻ നിന്റെ കിടക്കയെ എടുത്ത നടക്ക എന്ന എന്നൊടു പറ</lg><lg n="൧൨">ഞ്ഞു✱ അപ്പൊൾ അവർ അവനൊട നിന്റെ കിടക്കയെ എടുത്ത
നടക്ക എന്ന നിന്നൊട പറഞ്ഞ മനുഷ്യൻ ആരാകുന്നു എന്ന</lg><lg n="൧൩"> ചൊദിച്ചു✱ എന്നാൽ സ്വസ്ഥതപ്പെട്ടവൻ അവൻ ആരാകുന്നു എ
ന്ന അറിഞ്ഞില്ല എന്തുകൊണ്ടെന്നാൽ ആ സ്ഥലത്ത ഒരു പുരു</lg><lg n="൧൪">ഷാരമുണ്ടാകകൊണ്ട യെശു മാറിയിരുന്നു✱ അതിന്റെ ശെഷം
യെശു അവനെ ദൈവാലയത്തിൽ കണ്ടു അവനൊടു പറഞ്ഞു ക
ണ്ടാലും നീ സ്വസ്ഥനായി തീൎന്നു എറ്റവും വഷളായിട്ടുള്ളതൊന്നും</lg><lg n="൧൫"> നിനക്ക ഭവിക്കാതെയിരിപ്പാനായിട്ട ഇനി പാപം ചെയ്യരുത✱ ആ
മനുഷ്യൻ പൊയി തന്നെ സ്വസ്ഥനാക്കിയവൻ യെശുവാകുന്നു എ</lg><lg n="൧൬">ന്ന യെഹൂദന്മാരൊട അറിയിച്ചു✱ അത ഹെതുവായിട്ട യെശു ഇ
വയെ ശാബതദിവസത്തിങ്കൽ ചെയ്ക കൊണ്ട യെഹൂദന്മാർ അവ
നെ പീഡിപ്പിക്കയും അവനെ കൊല്ലുവാൻ അന്വെഷിക്കയും ചെ</lg><lg n="൧൭">യ്തു✱ എന്നാൽ യെശു അവരൊട ഉത്തരമായിട്ട പറഞ്ഞു എ
ന്റെ പിതാവ ഇത്രത്തൊളം പ്രവൃത്തിക്കുന്നു ഞാനും പ്രവൃത്തി</lg><lg n="൧൮">ക്കുന്നു✱ ഇത ഹെതുവായിട്ട അവൻ ശാബത ദിവസത്തെ ലംഘി
ച്ചതുകൊണ്ടു മാത്രമല്ല തന്നെ താൻ ദൈവത്തൊട സമനാക്കി ദൈ
വം തന്റെ സ്വന്തം പിതാവാകുന്നു എന്നും പറഞ്ഞതുകൊണ്ടും യെ</lg><lg n="൧൮">ഹൂദന്മാർ അവനെ കൊല്ലുവാൻ എറ്റവും അന്വെഷിച്ചു✱ അ
പ്പൊൾ യെശു ഉത്തരമായിട്ട അവരൊട പറഞ്ഞു ഞാൻ സത്യ
മായിട്ട സത്യമായിട്ട നിങ്ങളൊടു പറയുന്നു പുത്രന താൻ പിതാവ
ചെയ്യുന്നതിനെ കാണുന്നതല്ലാതെ താനായിട്ട തന്നെ ഒന്നിനെയും
ചെയ്വാൻ കഴികയില്ല എന്തുകൊണ്ടെന്നാൽ അവൻ എതുകാൎയ്യങ്ങ
ളെ ചെയ്യുന്നുവൊ അവയെ പുത്രനും അപ്രകാരം തന്നെ ചെയ്യുന്നു✱</lg><lg n="൨൦"> എന്തെന്നാൽ പിതാവ പുത്രനെ സ്നെഹിക്കുന്നു താൻ ചെയ്യുന്നകാ
ൎയ്യങ്ങളെ ഒക്കയും അവന്ന കാണിക്കുന്നു നിങ്ങൾ ആശൎയ്യപ്പെടുവാ
നായിട്ട ഇവയെക്കാളും എറ്റവും വലുതായിട്ടുള്ള ക്രിയകളെ അവ</lg><lg n="൨൧">ന്ന കാണിക്കയും ചെയ്യും✱ എന്തെന്നാൽ പിതാവ എതുപ്രകാ
രം മരിച്ചവരെ എഴുനീല്പിക്കയും ജീവിപ്പിക്കയും ചെയ്യുന്നുവൊ അ
പ്രകാരം തന്നെ പുത്രനും താൻ ഇച്ശിക്കുന്നവരെ ജീവിപ്പിക്കുന്നു✱</lg><lg n="൨൨"> എന്തെന്നാൽ പിതാവ ഒരുത്തനെയും വിധിക്കുന്നില്ല ന്യായവി</lg><lg n="൨൩">ധിയെ എല്ലാം പുത്രന്ന അത്രെ കൊടുത്തത✱ എല്ലാവരും തങ്ങൾ
പിതാവിനെ ബഹുമാനിക്കുന്ന പ്രകാരം പുത്രനെയും ബഹുമാനി
ക്കെണ്ടുന്നതിന്നാകുന്നു പുത്രനെ ബഹുമാനിക്കാത്തവൻ അവനെ</lg><lg n="൨൪"> അയച്ചിട്ടുള്ള പിതാവിനെ ബഹുമാനിക്കുന്നില്ല✱ ഞാൻ സത്യമാ
യിട്ട സത്യമായിട്ട നിങ്ങളൊട പറയുന്നു എന്റെ വചനത്തെ കെൾ</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/247&oldid=177151" എന്ന താളിൽനിന്ന് ശേഖരിച്ചത്