ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

യൊഹന്നാൻ ൧൫. അ. ൧൨൭

<lg n="">പൊകയും നിങ്ങളുടെ അടുക്കൽ (തിരികെ) വരികയും ചെയ്യുന്നു എ
ന്ന ഞാൻ നിങ്ങളൊടു പറഞ്ഞ പ്രകാരം നിങ്ങൾ കെട്ടുവല്ലൊ നി
ങ്ങൾ എന്നെ സ്നെഹിച്ചു എന്നിൽ ഞാൻ പിതാവിന്റെ അടുക്കൽ
പൊകുന്നു എന്ന പറഞ്ഞതുകൊണ്ട നിങ്ങൾ സന്തൊഷിക്കുമായി
രുന്നു അതെന്തുകൊണ്ടെന്നാൽ എന്റെ പിതാവ എന്നെക്കാൾ</lg><lg n="൨൯"> ശ്രെഷ്ഠനാകുന്നു✱ എന്നാൽ അത സംഭവിക്കുമ്പൊൾ നിങ്ങൾ വി
ശ്വസിക്കെണ്ടുന്നതിന്നായിട്ട സംഭവിക്കുന്നതിന മുമ്പെ ഞാൻ ഇ</lg><lg n="൩൦">പ്പൊൾ നിങ്ങളൊടു പറഞ്ഞിരിക്കുന്നു✱ ഇനിമെൽ ഞാൻ നിങ്ങ
ളൊടു കൂട വളര സംസാരിക്കയില്ല എന്തെന്നാൽ ഇഹലൊകത്തി</lg><lg n="൩൧">ന്റെ പ്രഭു വരുന്നു അവന്ന എങ്കൽ ഒരു കാൎയ്യവുമില്ല✱ എന്നാ
ലും ഞാൻ പിതാവിനെ സ്നെഹിക്കയും പിതാവ എന്നൊടു കല്പിച്ച പ്ര
കാരം തന്നെ ഞാൻ ചെയ്കയും ചെയ്യുന്നു എന്ന ലൊകം അറിയെ
ണ്ടുന്നതിന്നാകുന്നു എഴുനീല്പിൻ നാം ഇവിടെനിന്ന പൊക✱</lg>

൧൫ അദ്ധ്യായം

ക്രിസ്തുവും അവന്റെ ശിഷ്യന്മാരും തമ്മിലുള്ള സ്നെഹം മുന്തി
രിവള്ളിയുടെ ഉപമയായി കാണിക്കപ്പെടുന്നത.

<lg n="">ഞാൻ സത്യമായിട്ടുള്ള മുന്തിരിങ്ങവള്ളിയാകുന്നു എന്റെ പിതാ</lg><lg n="൨">വും തൊട്ടക്കാരനാകുന്നു✱ എങ്കൽ ഫലത്തെ തരാത്ത കൊമ്പി
നെ ഒക്കയും അവൻ എടുത്ത കളയുന്നു ഫലം തരുന്ന കൊമ്പി
നെ ഒക്കയും അത അധികം ഫലത്തെ തരെണ്ടുന്നതിന്നായിട്ട അ</lg><lg n="൩">വൻ ശുദ്ധിയാക്കുകയും ചെയ്യുന്നു✱ ഇപ്പൊൾ ഞാൻ നിങ്ങളൊടു</lg><lg n="൪"> പറഞ്ഞിട്ടുള്ള വചനം കൊണ്ട നിങ്ങൾ ശുദ്ധിയുള്ളവരാകുന്നു✱ എ
ങ്കൽ വസിപ്പിൻ ഞാൻ നിങ്ങളിലും എതു പ്രകാരം കൊമ്പിന മു
ന്തിരിയിൽ വസിക്കാതെ താനായിട്ട ഫലം തരുവാൻ കഴിയാ
തെ ഇരിക്കുന്നുവൊ അപ്രകാരം തന്നെ നിങ്ങൾ എങ്കൽ വസി</lg><lg n="൫">ക്കാതെ നിങ്ങൾക്കും കഴികയില്ല✱ ഞാൻ മുന്തിരിങ്ങ വള്ളിയാകുന്നു
നിങ്ങൾ കൊമ്പുകളാകുന്നു യാതൊരുത്തൻ എങ്കലും ഞാൻ അവങ്ക
ലും വസിക്കുന്നുവൊ അവൻ വളര ഫലത്തെതരുന്നു അതെന്തുകൊ
ണ്ടെന്നാൽ എന്നെ കൂടാതെ നിങ്ങൾക്ക ഒന്നിനെയും ചെയ്വാൻ ക</lg><lg n="൬">ഴികയില്ല✱ ഒരുത്തൻ എങ്കൽ വസിക്കുന്നില്ല എങ്കിൽ അവൻ
ഒരു കൊമ്പുപൊലെ പുറത്തകളയപ്പെട്ട ഉണങ്ങിപ്പൊകുന്നു അ
വർ അവയെ കൂട്ടി അഗ്നിയിൽ ഇടുകയും അവ വെന്തുപൊകയും</lg><lg n="൭"> ചെയ്യുന്നു✱ നിങ്ങൾ എങ്കലും എന്റെ വചനങ്ങൾ നിങ്ങളിലും വ
സിക്കുമെങ്കിൽ നിങ്ങൾ ഇച്ശിക്കുന്നതിനെ യാചിക്കയും അത നിങ്ങ</lg><lg n="൮"> ൾക്ക ചെയ്യപ്പെടുകയും ചെയ്യും✱ നിങ്ങൾ വളര ഫലത്തെ ത
രുന്നതിൽ എന്റെ പിതാവ മഹത്വപ്പെടുന്നു വിശെഷിച്ച നി</lg><lg n="൯">ങ്ങൾ എന്റെ ശിഷ്യന്മാരാകും✱ പിതാവ എന്നെ സ്നെഹി
ച്ചതുപൊലെ തന്നെ ഞാൻ നിങ്ങളെയും സ്നെഹിച്ചു എ</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/279&oldid=177183" എന്ന താളിൽനിന്ന് ശേഖരിച്ചത്