ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അപ്പൊസ്തൊലന്മാരുടെ നടപ്പുകൾ ൪. അ. ൯

<lg n="൯">എലിന്റെ മൂപ്പന്മാരുമായുള്ളൊരെ✱ രൊഗിയായിരുന്നു ൟ മ
നുഷ്യങ്കൽ ചെയ്യപ്പെട്ട സൽക്രിയക്കായ്ക്കൊണ്ട അവൻ എതുപ്രകാ
രത്താൽ സൗഖ്യമാക്കപ്പെട്ടു എന്ന ഞങ്ങൾ ഇന്ന വിസ്തരിക്കപ്പെടു</lg><lg n="൧൦">ന്നു എങ്കിൽ✱ നിങ്ങൾ കുരിശിൽ തറച്ചവനായി മരിച്ചവരിൽനി
ന്ന ദൈവം ഉയിൎപ്പിച്ചവനായി നസറായക്കാരനായ യെശു ക്രിസ്തു
വിന്റെ നാമത്താൽ അവനാൽ തന്നെ ഇവൻ നിങ്ങളുടെ മുമ്പാക
സൗഖ്യമായി നില്ക്കുന്നു എന്ന നിങ്ങൾക്ക എല്ലാവൎക്കും ഇസ്രാഎലാ</lg><lg n="൧൧">കുന്ന സകല ജനത്തിന്നും അറിയപ്പെടെണം✱ പണിക്കാരായ നി
ങ്ങളാൽ നിസ്സാരമാക്കപ്പെട്ട കല്ല ഇതാകുന്നു അത കൊണിന്റെ ത</lg><lg n="൧൨">ലയായി തീൎന്നിരിക്കുന്നു✱ മറ്റൊരുത്തനിലും രക്ഷ ഇല്ല എന്തെ
ന്നാൽ നാം രക്ഷിക്കപ്പെടെണ്ടുന്നതിന്ന മൂലമായി സ്വൎഗ്ഗത്തിൻകീ
ഴിൽ മനുഷ്യരുടെ ഇടയിൽ നൽകപ്പെട്ട നാമം മറ്റൊന്നുമില്ല✱</lg>

<lg n="൧൩">എന്നാറെ അവർ പത്രൊസിന്റെയും യൊഹന്നാന്റെയും
ധൈൎയ്യത്തെ കണ്കകൊണ്ടും അവർ വിദ്യയില്ലാത്തവരായും ജ്ഞാ
നമില്ലാത്തവയായുമുള്ള മനുഷ്യർ എന്ന അറികകൊണ്ടും ആശ്ചൎയ്യ
പ്പെട്ടു അവർ യെശുവിനൊടു കൂടി ആയിരുന്നു എന്ന അവരെ</lg><lg n="൧൪"> അറികയും ചെയ്തു✱ വിശെഷിച്ചും സൗഖ്യമാക്കപ്പെട്ട മനുഷ്യൻ അ
വരൊട കൂട നില്ക്കുന്നതിനെ കാണ്കകൊണ്ട വിരൊധം പറവാൻ</lg><lg n="൧൫"> അവൎക്ക ഒന്നുമുണ്ടായില്ല✱ പിന്നെ ആലൊചനസഭയിൽനിന്ന പുറ
ത്തു പൊകവാൻ അവരൊട കല്പിച്ചിട്ട അവർ തമ്മിൽ തമ്മിൽ വി</lg><lg n="൧൬">ചാരിച്ചു പറഞ്ഞു✱ നാം ൟ മനുഷ്യരൊടെ എന്ത ചെയ്യും എന്തെ
ന്നാൽ കീൎത്തിയുള്ളൊരു ലക്ഷ്യം അവരാൽ ചെയ്യപ്പെട്ടു എന്ന
യെറുശലമിൽ പാൎക്കുന്നവൎക്ക എല്ലാവൎക്കും പ്രസിദ്ധമായിരിക്കുന്നുവ</lg><lg n="൧൭">ല്ലൊ ഇല്ലെന്ന പറവാൻ നമുക്ക കഴികയില്ല✱ എങ്കിലും അത ജ
നത്തിൽ അധികമായി പരക്കാതെ ഇരിപ്പാനായിട്ട ഇനിമെൽ അ
വർ ൟ നാമത്തിൽ ആരൊടും സംസാരിക്കരുത എന്ന നാം അ</lg><lg n="൧൮">വരെ നന്നായി ശാസിക്കെണം✱ പിന്നെ അവർ അവരെ വിളിച്ച
യെശുവിന്റെ നാമത്തിൽ അശെഷം സംസാരിക്കയും അരുത ഉ</lg><lg n="൧൯">പദെശിക്കയും അരുത എന്ന അവരൊട കല്പിച്ചു✱ അപ്പൊൾ പ
ത്രൊസും യൊഹന്നാന്നും അവരൊട ഉത്തരമായിട്ട പറഞ്ഞു ഞ
ങ്ങൾ ദൈവത്തെക്കാളും അധികമായി നിങ്ങളെ അനുസരിക്കുന്നത
ദൈവത്തിന്റെ മുമ്പാകെ ന്യായമാകുന്നുവൊ നിങ്ങൾ നിൎണ്ണയി</lg><lg n="൨൦">പ്പിൻ എന്തുകൊണ്ടെന്നാൽ ഞങ്ങൾ കണ്ടിട്ടും കെട്ടിട്ടുമുള്ള കാൎയ്യങ്ങ</lg><lg n="൨൧">ളെ പറയാതെ ഇരിപ്പാൻ ഞങ്ങൾക്ക കഴികയല്ല✱ എന്നാറെ അ
വരെ എങ്ങിനെ ശിക്ഷിക്കെണ്ടു എന്ന അവർ ജനത്തിന്റെ ഹെ
തുവായിട്ട ഒരു വകയും കാണായ്ക കൊണ്ട അവരെ പിന്നെയും ശാ
സിച്ച വിട്ടയച്ചു അതെന്തുകൊണ്ടെന്നാൽ ചെയ്തപ്പെട്ടതിനെ കുറിച്ച</lg><lg n="൨൨"> എല്ലാവരും ദൈവത്തെ സ്തുതിച്ചു✱ എന്തെന്നാൽ സ്വസ്ഥമാക്കുന്ന
ൟ ലക്ഷ്യം ആരിൽ ചെയ്യപ്പെട്ടുവൊ ആ മനുഷ്യൻ നാല്പതിൽ ആ</lg>


B

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/307&oldid=177211" എന്ന താളിൽനിന്ന് ശേഖരിച്ചത്