ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൬ അപ്പൊസ്തൊലന്മാരുടെ നടപ്പുകൾ ൭. അ.

<lg n="൬">സന്തതി ഇല്ലാത്തപ്പൊൾ വാഗ്ദത്തം ചെയ്തു✱ പിന്നെയും ദൈവം
ഇപ്രകാരം പറഞ്ഞു അവന്റെ സന്തരി ഒരു അന്യദെശത്തിൽ
ചെന്ന പാൎക്കയും അവർ അവരെ ദാസ്യമാക്കുകയും നാനൂറുസം</lg><lg n="൭">വത്സരം അവരെ ഉപദ്രവിക്കയും ചെയ്യും✱ അവർ അടിമപ്പെടു
ന്നത ആൎക്കൊ ആ ജാതിയെ ഞാൻ വിധിക്കുമെന്നും ദൈവം പറ
ഞ്ഞു അതിന്റെ ശെഷം അവർ പുറപ്പെട്ടുവന്ന ൟ സ്ഥലത്തിൽ</lg><lg n="൮"> എന്നെ സെവിക്കയും ചെയ്യും✱ വിശെഷിച്ചും അവൻ അവന്ന
ചെലാകൎമ്മം എന്നുള്ള നിയമത്തെ കൊടുത്തു ഇപ്രകാരം അബ്രഹാം
ഇസഹാക്കിനെ ജനിപ്പിച്ചു എട്ടാം ദിവസത്തിൽ അവനെ ചെല
ചെയ്കയും ചെയ്തു ഇസഹാക്ക യാക്കൊബിനെയും യാക്കൊബ പന്ത്ര</lg><lg n="൯">ണ്ട ഗൊത്രപിതാക്കന്മാരെയും ജനിപ്പിച്ചു✱ പിന്നെ ഗൊത്രപിതാക്ക
ന്മാർ അസൂയപ്പെട്ട യൊസെഫിനെ എജിപ്തിലെക്ക വിറ്റുകളഞ്ഞു</lg><lg n="൧൦"> എങ്കിലും ദൈവം അവനൊടു കൂട ഉണ്ടായിരുന്നു✱ അവനെ അ
വന്റെ സകല ഉപദ്രവങ്ങളിൽനിന്നും വിടിയിക്കയും എജിപ്തിലെ
രാജാവായ ഫറഒന്റെ മുമ്പാക അവന്ന കൃപയെയും ബുദ്ധിയെ
യും നൽകകയും ചെയ്തു അവൻ അവനെ എജിപ്തിന്നും തന്റെ
സകല കുഡംബത്തിന്നും അധിപതിയാക്കുകയും ചെയ്തു✱ പി</lg><lg n="൧൧">ന്നെ എജിപ്ത എന്നും കാനാനെന്നും ഉള്ള നാട്ടിലെല്ലാം ക്ഷാമവും
മഹാ ഉപദ്രവവും ഉണ്ടായി നമ്മുടെ പിതാക്കന്മാൎക്ക ആഹാരം കിട്ടി</lg><lg n="൧൨">യതുമില്ല✱ എന്നാറെ യാക്കൊബ എജിപ്തിൽ ധാന്യമുണ്ടെന്ന കെൾ</lg><lg n="൧൩">ക്കകൊണ്ട നമ്മുടെ പിതാക്കന്മാരെ ഒന്നാമത അയച്ചു✱ രണ്ടാമത യൊ
സെഫ തന്റെ സഹൊദരന്മാൎക്ക അറിയപ്പെട്ടവനായി യൊസെ</lg><lg n="൧൪">ഫിന്റെ വംശവും ഫറഒനൊട അറിയിക്കപ്പെട്ടു✱ അപ്പൊൾ യൊ
സെഫ ആളയച്ച തന്റെ പിതാവായ യാക്കൊബിനെയും തന്റെ
വംശം എല്ലാം കൂടി എഴുപത്തഞ്ച ജീവാത്മാക്കളെയും വരുത്തി✱</lg><lg n="൧൫"> അപ്രകാരം യാക്കൊബ എജിപ്തിലെക്ക പുറപ്പെട്ടചെന്നു അവിടെ</lg><lg n="൧൬"> അവന്നും നമ്മുടെ പിതാക്കന്മാരും മരിക്കയും✱ അവിടെനിന്ന ശി
ഖെമിലെക്ക കൊണ്ടുവരപ്പെടുകയും അബ്രഹാം ശിഖെമിന്റെ പിതാ
വായ എമ്മൊറിന്റെ പുത്രന്മാരൊടു വിലയ്ക്ക വാങ്ങീട്ടുള്ള പ്രെത
ക്കല്ലറയിൽ സ്ഥാപിക്കപ്പെടുകയും ചെയ്തു✱</lg>

<lg n="൧൭">പിന്നെ ദൈവം അബ്രഹാമിനൊട സത്യം ചെയ്തിട്ടുള്ള വാഗ്ദത്ത</lg><lg n="൧൮">ത്തിന്റെ കാലം സമീപിച്ചപ്പൊൾ✱ യൊസെഫിനെ അറിയാത്ത
മറ്റൊരു രാജാവ ഉണ്ടായതു വരെ ജനം എജിപ്തിൽ വളൎന്ന വ</lg><lg n="൧൯">ൎദ്ധിക്കയും ചെയ്തു✱ ആയവൻ നമ്മുടെ ജാതിയൊട കൃത്രിമം ചെ
യ്ത നമ്മുടെ പിതാക്കന്മാരെ അവർ തങ്ങളുടെ ബാലകന്മാർ ജീവി
ക്കാതെ ഇരിക്കെണ്ടുന്നതിനായിട്ട അവരെ പുറത്തിട്ടുകളവാൻ ത</lg><lg n="൨൦">ക്കവണ്ണം ഉപദ്രവിച്ചു✱ ആ കാലത്തിങ്കൽ മൊശെ ജനിച്ചു അതിസു
ന്ദരനായിരുന്നു അവൻ മൂന്നുമാസം തന്റെ പിതാവിന്റെ ഭവ</lg><lg n="൨൧"> നത്തിൽ വളൎത്തപ്പെട്ടു✱ പിന്നെ അവൻ പുറത്താക്കപ്പെട്ടപ്പൊൾ</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/314&oldid=177218" എന്ന താളിൽനിന്ന് ശേഖരിച്ചത്