ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൬ അപ്പൊസ്തൊലന്മാരുടെ നടപ്പുകൾ ൧൭. അ.

<lg n="">ണ്ടുവന്ന നഗരത്തീൽനിന്ന പുറപ്പെട്ടുപൊകുവാൻ അവരൊടെ യാ</lg><lg n="൪൦">ചിക്കയും ചെയ്തു✱ അപ്പൊൾ അവർ കാരാഗൃഹത്തിൽ നിന്ന പുറ
പ്പെട്ട ലുദിയായുടെ അടുക്കൽ ചെല്ലുകയും സഹൊദരന്മാരെ കണ്ട അ
വരെ ആശ്വസിപ്പിച്ചു പുറപ്പെട്ടു പൊകയും ചെയ്തു✱</lg>

൧൭ അദ്ധ്യായം

൧ പൗലുസ തെസ്സലൊനിക്കായിലും.— ബെറൊയായിലും
—൧൬ അതെനയിലും പ്രസംഗിക്കുന്നത.— ൩൪ ചിലർ
മനൊഭെദപ്പെടുന്നത.

<lg n="">പിന്നെ അവർ അംഫിപൊലിസിൽ കൂടിയും അപ്പൊലൊനിയാ
യിൽ കൂടിയും കടന്നുപൊയതിന്റെ ശെഷം തെസ്സലൊനിക്കായി
ലെക്ക വന്നു അവിടെ യെഹൂദന്മാരുടെ ഒരു സഭ ഉണ്ടായിരുന്നു✱</lg><lg n="൨"> എന്നാറെ പൗലുസ തന്റെ മൎയ്യാദപ്രകാരം അവരുടെ അടു
ക്കൽ ചെന്ന മൂന്ന ശാബത ദിവസങ്ങളിൽ അവരൊട വെദവാക്യ</lg><lg n="൩">ങ്ങളിൽ നിന്ന വ്യവഹരിച്ചു✱ ക്രിസ്തു കഷ്ടപ്പെടുകയും മരിച്ചവ
രിൽനിന്ന ഉയൎന്നെഴുനീല്ക്കയും ചെയ്യെണ്ടുന്നതാകുന്നു എന്നും
ഞാൻ നിങ്ങളൊട അറിയിക്കുന്ന ൟ യെശു ക്രിസ്തു തന്നെ ആകു</lg><lg n="൪">ന്നു എന്നും തുറന്ന കാട്ടുകയും നിശ്ചയം പറകയും ചെയ്തു✱ അവ
രിൽ ചിലരും ഭക്തിയുള്ള ഗ്രെക്കന്മാരിൽ ബഹു പുരുഷാരവും പ്ര
ധാന സ്ത്രീകളിൽ അനല്പം ജനവും വിശ്വസിക്കയും പൗലുസിനൊടും</lg><lg n="൫"> ശീലാസിനൊടും കൂടി ചെരുകയും ചെയ്തു✱ എന്നാറെ വിശ്വസി
ക്കാത്ത യെഹൂദന്മാർ അസൂയപ്പെട്ട എറ്റം വഷളന്മാരിൽ ചിലദു
ഷ്ടമനുഷ്യരെ കൂട കൂട്ടിക്കൊണ്ട സംഘമാക്കി നഗരത്തെ ഒക്കയും കല
ഹപ്പെടുത്തുകയും യാസൊന്റെ ഭവനത്തെ അതിക്രമിച്ച അവരെ ജ
നത്തിന്റെ അരികത്തെക്ക കൊണ്ടുവരുവാൻ ശ്രമിക്കയും ചെയ്തു✱</lg><lg n="൬"> പിന്നെ അവരെ കണ്ടെത്തായ്കകൊണ്ട അവർ യാസൊനെയും ചി
ല സഹൊദരന്മാരെയും നഗരത്തിലെ പ്രമാണികളുടെ അടുക്കൽ
വലിച്ചുകൊണ്ടുപൊയി ലൊകത്തെ കീഴ്മെൽ മറിച്ചിരിക്കുന്ന ഇ</lg><lg n="൭">വർ ഇവിടെക്കും വന്നിരിക്കുന്നു✱ അവരെ യാസൊൻ കൈക്കൊ
ണ്ടു വിശെഷിച്ച യെശു എന്ന മറ്റൊരു രാജാവ ഉണ്ടെന്ന പറ
ഞ്ഞ ഇവർ എല്ലാവരും കൈസറിന്റെ കല്പിതങ്ങൾക്ക വിരൊധ</lg><lg n="൮">മായി ചെയ്യുന്നു എന്ന വിളിച്ചുപറഞ്ഞു✱ ൟ കാൎയ്യങ്ങളെ കെട്ട
ജനങ്ങളെയും നഗരത്തിലെ പ്രമാണികളെയും അവർ ചഞ്ചല</lg><lg n="൯">പ്പെടുത്തുകയും ചെയ്തു✱ പിന്നെ അവർ യാസൊനൊടും മറ്റവ
രൊടും ജാമ്യം വാങ്ങീട്ട അവരെ വിട്ടയച്ചു✱</lg>

<lg n="൧൦">പിന്നെ സഹൊദരന്മാർ ഉടനെ രാത്രിയിൽ പൗലുസിനെയും ശീ
ലാസിനൈയും അവിടെനിന്ന ബെറൊയായിലെക്ക അയച്ച അ
വർ അവിടെ വന്നാറെ യെഹൂദന്മാരുടെ സഭയിലെക്ക ചെന്നു✱</lg><lg n="൧൧"> ഇവർ തെസ്സലൊനിക്കയിലുള്ളവരെക്കാളും എറ്റവും സജ്ജനങ്ങ
ളായിരുന്നു ൟ കാൎയ്യങ്ങൾ ഇപ്രകാരം തന്നെയൊ എന്ന ദിനം</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/344&oldid=177248" എന്ന താളിൽനിന്ന് ശേഖരിച്ചത്