ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അപ്പൊസ്തൊലന്മാരുടെ നടപ്പുകൾ ൧൯. അ.

<lg n="">പ്പൊൾ അവനെ കൂട്ടിക്കൊണ്ട അവന്ന ദൈവത്തിന്റെ വഴിയെ</lg><lg n="൨൭"> എറ്റവും സ്പഷ്ടമായി അറിയിച്ചു✱ പിന്നെ അവൻ അഖയായി
ലെക്ക കടപ്പാൻ ഇച്ശിച്ചിരിക്കുമ്പൊൾ അവനെ പരിഗ്രഹിക്കെണ
മെന്ന സഹൊദരന്മാർ ശിഷ്യന്മാൎക്ക അപെക്ഷിച്ച ഏഴുതി അവൻ
അവിടെ വന്നതിന്റെ ശെഷം കൃപയാൽ വിശ്വസിച്ചവൎക്ക എ</lg><lg n="൨൮">റ്റവും സഹായിച്ചു✱ എന്തുകൊണ്ടെന്നാൽ യെശു എന്നവൻ ക്രിസ്തു
തന്നെ ആകുന്നു എന്ന അവൻ വെദ്രവാക്യങ്ങളാൽ കാണിച്ചുകൊ
ണ്ട യെഹൂദന്മാൎക്ക ബലമായും പരസ്യമായും തെളിയിച്ചു✱</lg>

൧൯ അദ്ധ്യായം

പൗലിന്റെ കൈകളാൽ പരിശുദ്ധാത്മാവ കൊടുക്കപ്പെടു
ന്നത.

<lg n="">അപ്പൊല്ലൊസ കൊറിന്തിലിരിക്കുമ്പൊൾ ഉണ്ടായത എന്തെ
ന്നാൽ പൗലുസ മെൽ ദെശങ്ങളിൽ കൂടി ചുറ്റി സഞ്ചരിച്ചിട്ട എ
ഫെസൂസിലെക്ക വന്നു അവിടെ ചില ശിഷ്യന്മാരെ കണ്ടെത്തുകകൊ</lg><lg n="൨">ണ്ട✱ അവരൊട പറഞ്ഞു നിങ്ങൾ വിശ്വസിച്ചതിൽ പിന്നെ പരിശു
ദ്ധാത്മാവിനെ പരിഗ്രഹിച്ചിട്ടുണ്ടൊ എന്നാറെ അവർ അവനൊട
ഒരു പരിശുദ്ധാത്മാവുണ്ടൊ എന്ന ഞങ്ങൾ കെട്ടിട്ട കൂട ഇല്ല എന്ന</lg><lg n="൩"> പറഞ്ഞു✱ അപ്പൊൾ അവൻ അവരൊട പറഞ്ഞു പിന്നെ നിങ്ങൾ
എതിങ്കലെക്ക ബപ്തിസ്മപ്പെട്ടു എന്നാറെ അവർ യൊഹന്നാന്റെ</lg><lg n="൪"> ബപ്തിസ്മയിങ്കലെക്ക എന്ന പറഞ്ഞു✱ അപ്പൊൾ പൗലുസ പറഞ്ഞു
യൊഹന്നാൻ തന്റെ പിന്നാലെ വരുന്നവങ്കൽ വിശ്വസിക്കെണ
മെന്ന ജനത്തൊട പറഞ്ഞ അനുതാപത്തിന്റെ ബപ്തിസ്മകൊ
ണ്ട ബപ്തിസ്മപ്പെടുത്തി നിശ്ചയം അത ക്രിസ്തു യെശുവിങ്കൽ ആകു</lg><lg n="൫">ന്നു✱ അവർ ഇരിനെ കെട്ടാറെ കൎത്താവായ യെശുവിന്റെ നാ</lg><lg n="൬">മത്തിൽ ബപ്തിസ്മപ്പെട്ടു✱ പിന്നെ പൗലുസ അവരുടെ മെൽ കൈ
കളെ വച്ചപ്പൊൾ പരിശുദ്ധാത്മാവ അവരുടെ മെൽ വന്നു അ
വർ ഭാഷകളായി സംസാരിക്കയും ദീൎഘദൎശനം പറകയും ചെയ്തു✱</lg><lg n="൭"> ആ മനുഷ്യരെല്ലാം എകദെശം പന്ത്രണ്ടുപെരുണ്ടായിരുന്നു✱</lg>

<lg n="൮">പിന്നെ അവൻ സഭയിലെക്ക ചെന്ന മൂന്നമാസകാലം വിവാ
ദിക്കയും ദൈവത്തിന്റെ രാജ്യത്തെ സംബന്ധിച്ചുള്ള കാൎയ്യങ്ങളെ
അനുസരിപ്പിക്കയും ചെയ്തു കൊണ്ട ധൈൎയ്യത്തൊടെ സംസാരിച്ചു✱</lg><lg n="൯"> എന്നാറെ ചിലർ കാഠിന്യപ്പെട്ട വിശ്വസിക്കാതെ പുരുഷാരത്തി
ന്റെ മുമ്പാകെ ൟ മാൎഗ്ഗത്തെ ദുഷ്ടിച്ചപ്പൊൾ അവൻ അവരെ വിട്ടു
ശിഷ്യന്മാരെ വെറുതിരിച്ച ദിനംപ്രതിയും തിറുന്നുസ എന്ന ഒരു</lg><lg n="൧൦">ത്തന്റെ എഴുത്തുപള്ളിയിൽ വിവാദിച്ചുകൊണ്ടിരുന്നു✱ ഇത ര
ണ്ടുസംവത്സരക്കാലം ഉണ്ടായി അതുകൊണ്ട ആസിയായിൽ വസിച്ച
വരെല്ലാവരും യെഹൂദന്മാരും ഗ്രെക്കന്മാരും എല്ലാം കൎത്താവായ</lg><lg n="൧൧"> യെശുവിന്റെ വചനത്തെ കെട്ടു✱ ദൈവം പൗലുസിന്റെ കൈ</lg>


G2

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/349&oldid=177253" എന്ന താളിൽനിന്ന് ശേഖരിച്ചത്