ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൬൬ അപ്പൊസ്തൊലന്മാരുടെ നടപ്പുകൾ ൨൪. അ.

<lg n="">പിന്നെ അഞ്ചദിവസം കഴിഞ്ഞശെഷം പ്രധാനാചാൎയ്യനായ
അനനിയാസ മൂപ്പന്മാരൊടും തെൎത്തുല്ലുസ എന്നൊരു വാചാലനൊ
ടും കൂട ഇറങ്ങിചെന്ന പൗലുസിന വിരൊധമായി നാടുവാഴിയെ</lg><lg n="൨"> ബൊധിപ്പിച്ചു✱ പിന്നെ അവൻ വിളിക്കപ്പെട്ടപ്പൊൾ തെൎത്തുല്ലുസ
കുറ്റപ്പെടുത്തി തുടങ്ങി പറഞ്ഞു ഞങ്ങൾ നിന്നാൽ ബഹു സമാധാ
നത്തെ അനുഭവിക്കുന്നതുകൊണ്ടും നിന്റെ വിചാരണയാൽ ൟ
ജാതിക്ക മഹാ യൊഗ്യമായുള്ള ക്രിയകൾ ചെയ്യപ്പെടുന്നത കൊണ്ടും✱</lg><lg n="൩"> മഹാ ശ്രെഷ്ഠനായ ഫെലിക്സെ ഞങ്ങൾ എല്ലായ്പൊഴും എല്ലാടവും</lg><lg n="൪"> സകല നന്ദിയൊടും അതിനെ കൈക്കൊള്ളുന്നു✱ എന്നാലും ഞാൻ
നിന്നെ അധികമായി അസഹ്യപ്പെടുത്താതെ ഇരിക്കെണ്ടുന്നതിന ഞ
ങ്ങൾ ചുരുക്കമായി പറയുന്നതിനെ നിന്റെ ദയകൊണ്ട കെൾ</lg><lg n="൫">ക്കെണമെന്ന ഞാൻ നിന്നൊട അപെക്ഷിക്കുന്നു✱ എന്തുകൊണ്ടെ
ന്നാൽ ൟ മനുഷ്യനെ ഞങ്ങൾ ഒരു വഷളനായും ഭൂലൊകത്തിൽ
സകല യെഹൂദന്മാരുടെയും ഇടയിൽ കലഹത്തെ ഉണ്ടാക്കുന്നവനാ
യും നസ്രായക്കാരുടെ മതത്തിന്ന പ്രമാണിയായും കണ്ടിരിക്കുന്നു✱</lg><lg n="൬"> അവൻ ദൈവാലയത്തെയും അശുദ്ധമാക്കുവാൻ ശ്രമിച്ചു അവനെ
ഞങ്ങൾ പിടിച്ച ഞങ്ങളുടെ ന്യായപ്രമാണ പ്രകാരം വിധിപ്പാൻ മന</lg><lg n="൭">സ്സായിരുന്നു✱ എന്നാറെ വലിയ സെനാപതിയായ ലുസിയാസ വ
ന്ന അതിബലാല്ക്കാരത്തൊടു കൂടി ഞങ്ങളുടെ കൈകളിൽനിന്ന അ</lg><lg n="൮">വനെ പിടിച്ച കൊണ്ടുപൊയി✱ അവനൊട നീ തന്നെ വിസ്തരിച്ച
ഞങ്ങൾ അവനെ കുറ്റപ്പെടുത്തുന്ന കാൎയ്യങ്ങളെ ഒക്കയും നീ അറിയെ
ണ്ടുന്നതിന്ന നിന്റെ അടുക്കൽ വരുവാനായിട്ട അവന്റെ പ്രതി</lg><lg n="൯">യൊഗികളൊട കല്പിച്ചു✱ യെഹൂദന്മാരും ൟ കാൎയ്യങ്ങൾ ഇപ്രകാ</lg><lg n="൧൦">രം തന്നെ ആകുന്നു എന്ന പറഞ്ഞ സമ്മതിച്ചു✱ അപ്പൊൾ പറയെ
ണ്ടുന്നതിന്ന നാടുവാഴി പൗലുസിന്ന ആംഗികം കാട്ടിയപ്പൊൾ അവൻ
ഉത്തരമായിട്ട പറഞ്ഞു നീ അനെകം സംവത്സരങ്ങളായിട്ട ൟ ജാതി
ക്ക ന്യായാധിപതിയായിട്ട ഇരുന്നവനാകുന്നു എന്ന അറികകൊണ്ട
ഞാൻ എറ്റവും മൊദത്തൊടെ എനിക്കായിട്ട ഉത്തരം പറയുന്നു✱</lg><lg n="൧൧"> എന്തെന്നാൽ ഞാൻ വന്ദിപ്പാനായിട്ട യെറുശലമിലെക്ക പുറപ്പെട്ടു
പൊയിട്ട പന്ത്രണ്ടു ദിവസങ്ങളിൽ അധികമായില്ല എന്ന നീ അറി</lg><lg n="൧൨">യെണം✱ വിശെഷിച്ച അവർ എന്നെ ദൈവാലയത്തിൽ യാതൊ
രുത്തനൊടും തൎക്കിക്കുന്നവനായും സഭകളിൽ ആകട്ടെ നഗരത്തിൽ
ആകട്ടെ ജനത്തിൽ കലഹത്തെ ഉണ്ടാക്കുന്നവനായും കണ്ടിട്ടില്ല✱</lg><lg n="൧൩"> അവർ ഇപ്പൊൾ എന്നെ കുറ്റപ്പെടുത്തുന്ന കാൎയ്യങ്ങളെ തെളിയി</lg><lg n="൧൪">പ്പാനും അവൎക്ക കഴികയില്ല✱ എന്നാൽ മതവിപരീതമെന്ന ഇവർ
പറയുന്ന മാൎഗ്ഗപ്രകാരം ഞാൻ എന്റെ പിതാക്കന്മാരുടെ ദൈവ
ത്തെ ന്യായപ്രമാണത്തിലും ദീൎഘദൎശികളിലും എഴുതിയിരിക്കുന്ന</lg><lg n="൧൫"> സകല കാൎയ്യങ്ങളെയും വിശ്വസിച്ച സെവിക്കുന്നു എന്നും✱ നീതിമാ
ന്മാരും നീതിയില്ലാത്തവരുമായി മരിച്ചവരുടെ ജീവിച്ചെഴുനീല്പു</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/364&oldid=177268" എന്ന താളിൽനിന്ന് ശേഖരിച്ചത്