ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അപ്പൊസ്തൊലന്മാരുടെ നടപ്പുകൾ ൨൪. അ. ൬൭

<lg n="">ണ്ടാകുമെന്ന ഇവരും കൂടി അനുസരിക്കുന്നതായുള്ള ഉറപ്പും എനിക്ക
ദൈവത്തിങ്കലെക്ക ഉണ്ട എന്നും ഞാൻ നിന്നൊട അറിയിക്കുന്നു✱</lg><lg n="൧൬"> ദൈവത്തിങ്കലെക്കും മനുഷ്യരിലെക്കും വിരുദ്ധമല്ലാത്ത മനസ്സാ
ക്ഷി എപ്പൊഴും ഉണ്ടാകുവാനായിട്ട ഇതിൽ ഞാൻ പരിചയിക്കയും</lg><lg n="൧൭"> ചെയ്യുന്നു✱ ഇപ്പൊൾ അനെകം സംവത്സരങ്ങൾക്ക പിമ്പ ഞാൻ
എന്റെ ജാതിക്കാൎക്ക ധൎമ്മങ്ങളെയും വഴിപാടുകളെയും കൊണ്ടുവരു</lg><lg n="൧൮">വാൻ വന്നു✱ ഇതിനാൽ ആസിയായിൽനിന്നുള്ള ചില യെഹൂദ
ന്മാർ ദൈവാലയത്തിൽ എന്നെ ശുദ്ധം ചെയ്യപ്പെട്ടവനായി കണ്ടു</lg><lg n="൧൯"> പുരുഷാരത്തൊടുകൂടിയും അല്ല കലമ്പലൊടു കൂടിയുമല്ല✱ അവൎക്ക
എന്റെ നെരെ വല്ലതും ഉണ്ടെങ്കിൽ അവർ ഇവിടെ നിന്റെ മുമ്പാ</lg><lg n="൨൦">ക വന്ന അപവദിക്കെണ്ടുന്നതായിരുന്നു✱ ആയതല്ലെങ്കിൽ മരിച്ചവ
രുടെ ജീവിച്ചെഴുനീല്പിനെ കുറിച്ച ഞാൻ ഇന്ന നിങ്ങളാർ വിസ്ത
രിക്കപ്പെടുന്നു എന്ന ഞാൻ അവരുടെ ഇടയിൽ നിന്നുകൊണ്ട വി</lg><lg n="൨൧">ളിച്ചുപറഞ്ഞു എന്നുള്ള ൟ ഒരു ശബ്ദത്തെ കുറിച്ചല്ലാതെ✱ യാ
തൊരു അന്യായത്തെയും ഇവർ ഞാൻ വിസ്താര സഭയുടെ മുമ്പാക
നിന്നപ്പൊൾ എങ്കൽ കണ്ടിട്ടുണ്ടെങ്കിൽ ഇവർ തന്നെ പറയട്ടെ✱</lg>

<lg n="൨൨">ഫെലിക്സ ൟ കാൎയ്യങ്ങളെ കെട്ടാറെ ൟ മാൎഗ്ഗത്തിന്റെ വസ്തു
തകളെ എറ്റവും നല്ലവണ്ണം അറിഞ്ഞിട്ട വലിയ സെനാപതിയായ
ലുസിയാസ പുറപ്പെട്ടവരുമ്പൊൾ നിങ്ങളുടെ സംഗതിയെ നല്ലവണ്ണം</lg><lg n="൨൩"> അറിഞ്ഞുകൊള്ളാമെന്നപറഞ്ഞ അവരെ താമസിപ്പിച്ചു✱ പൗലുസി
നെ സൂക്ഷിപ്പാനും സ്വാധീനതയൊടിരുത്തുവാനും അവനെ ശുശ്രൂ
ഷിക്ക എങ്കിലും അവന്റെ അടുക്കൽ വരിക എങ്കിലും ചെയ്യുന്നതിന്ന
അവന്റെ സ്നെഹിതന്മാരിൽ ഒരുത്തനൊടും വിരൊധിക്കാതെ ഇ
രിപ്പാനും ശതാധിപനൊടു കല്പിക്കയും ചെയ്തു✱</lg>

<lg n="൨൪">പിന്നെ കുറയ ദിവസങ്ങൾ കഴിഞ്ഞ ശെഷം ഫെലിക്സ യെഹൂദ
സ്ത്രീയായി തന്റെ ഭാൎയ്യയായ ദ്രൊസില്ലായൊടു കൂടി വന്ന പൗലു
സിനെ വരുത്തി ക്രിസ്തുവിങ്കലുള്ള വിശ്വാസത്തെ കുറിച്ച അവ</lg><lg n="൨൫">ങ്കൽനിന്ന കെട്ടു✱ എന്നാറെ അവൻ നീതിയെയും പരിപാകത്തെ
യും വരുവാനുള്ള ന്യായവിധിയെയും കുറിച്ച വ്യവഹരിച്ചപ്പൊൾ
ഫെലിക്സ ഭയപ്പെട്ട നീ ഇപ്പൊൾ പൊക എനിക്ക നല്ല സമയമുള്ള</lg><lg n="൨൬">പ്പൊൾ നിന്നെ വരുത്തുമെന്ന ഉത്തരമായിട്ട പറഞ്ഞു✱ വിശെഷി
ച്ച പൗലുസിനെ താൻ വിട്ടയപ്പാനായിട്ട അവനാൽ തനിക്ക ദ്രവ്യം
തരപ്പെടുമെന്ന അവൻ നിരൂപിച്ചു. അതുകൊണ്ട അവൻ പല</lg><lg n="൨൭">പ്പൊഴും അവനെ വിളിച്ച അവനൊട സംസാരിച്ചു✱ പിന്നെ രണ്ടു
സംവത്സരം കഴിഞ്ഞതിന്റെ ശെഷം ഫെലിക്സിന്റെ സ്ഥാനത്തി
ങ്കൽ പൊൎക്കിയുസ ഫെസ്തുസ വന്നു ഫെലിക്സ യെഹൂദന്മാൎക്ക ദയ
യെ കാട്ടുവാൻ മനസ്സായി പൗലുസിനെ ബന്ധനായി പാൎപ്പിക്കയും
ചെയ്തു✱</lg>


I2

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/365&oldid=177269" എന്ന താളിൽനിന്ന് ശേഖരിച്ചത്