ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മത്തായി ൧൨. അ. ൨൭

<lg n="൨൮">ന്നില്ല✱ പ്രയാസപ്പെടുന്നവരും ഭാരം ചുമക്കപ്പെടുന്നവരുമായു
ള്ള നിങ്ങളെല്ലാവരും എന്റെ അടുക്കൽ വരുവിൻ ഞാൻ നീങ്ങ</lg><lg n="൨൯">ളെ ആശ്വസിപ്പിക്കയും ചെയ്യും✱ എന്റെ നുകത്തെ നിങ്ങളു
ടെ മെൽ എറ്റു കൊൾവിൻ ഞാൻ സൌമ്യതയുള്ളവനും മനൊ
വിനയമുള്ളവനും ആകകൊണ്ട എങ്കൽനിന്ന പഠിക്കയും ചെയ്വിൻ
എന്നാൽ നിങ്ങൾ നിങ്ങളുടെ ആത്മാക്കൾക്ക ആശ്വാസത്തെ കണ്ടെ</lg><lg n="൩൦">ത്തും✱ എന്തുകൊണ്ടെന്നാൽ എന്റെ നുകം ലഘുവായും എന്റെ
ചുമട ഘനമില്ലാത്തതായുള്ളതാകുന്നു✱</lg>


൧൨ അദ്ധ്യായം

൧ ശിഷ്യന്മാർ ശാബത ദിവസത്തിൽ വിളവിലെ കതിരുകളെ
പറിക്കുന്നത.— ൩൧ പരിശുദ്ധാരമാവിന്ന വിരൊരാധമായുള്ള ദൂ
ഷണം മൊചിക്കപ്പെടുകയില്ല എന്നുള്ളത.

<lg n="">അക്കാലത്തിങ്കൽ യെശു ശാബത ദിവസത്തിൽ വിളഭൂമിക
ളിൽ കൂടി പൊയി എന്നാറെ അവന്റെ ശിഷ്യന്മാൎക്ക വിശന്നു അ</lg><lg n="൨">വർ കതിരുകളെ പറിച്ച ഭക്ഷിച്ചു തുടങ്ങുകയും ചെയ്തു✱ എന്നാ
റെ പറിശന്മാർ അരിനെ കണ്ടപ്പൊൾ കണ്ടാലും നിന്റെ ശിഷ്യ
ന്മാർ ശാബത ദിവസത്തിൽ ചെയ്വാൻ ന്യായമില്ലാത്തതിനെ ചെ</lg><lg n="൩">യ്യുന്നു എന്ന അവനൊട പറഞ്ഞു✱ എന്നാറെ അവൻ അവ
രൊട പറഞ്ഞു ദാവീദ തനിക്കും തന്നൊടു കൂടയുള്ളവൎക്കും വിശ</lg><lg n="൪">ന്നിരിക്കുമ്പൊൾ എന്തു ചെയ്തു✱ എങ്ങിനെ അവൻ ദൈവത്തി
ന്റെ ആലയത്തിലെക്ക ചെല്ലുകയും ആചാൎയ്യന്മാൎക്ക മാത്രമല്ലാതെ
കണ്ട തനിക്കെങ്കിലും തന്നൊടു കൂടയിരുന്നവൎക്കെങ്കിലും ഭക്ഷിപ്പാൻ
ന്യായമായിരുന്നില്ലാതുള്ള കാഴ്ച അപ്പങ്ങളെ ഭക്ഷിക്കയും ചെയ്തു</lg><lg n="൫"> എന്നുള്ളതിനെ നിങ്ങൾ വായിച്ചിട്ടില്ലയൊ✱ അല്ലെങ്കിൽ ആചാ
ൎയ്യന്മാർ ശാബത ദിവസങ്ങളിൽ ദൈവാലയത്തിൽ ശാബത ദിവ
സത്തെ അശുദ്ധിയാക്കീട്ടും കുറ്റമില്ലാത്തവരാകുന്നു എന്നുള്ളപ്രകാ</lg><lg n="൬">രം നീങ്ങൾ വെദപ്രമാണത്തിൽ വായിച്ചിട്ടില്ലയൊ✱ എന്നാൽ
ദൈവാലയത്തെക്കാൾ ഒരു ശ്രെഷ്ഠൻ ഇവിടെ ഉണ്ട എന്ന ഞാൻ</lg><lg n="൭"> നിങ്ങളൊട പറയുന്നു✱ ബലിയെ അല്ല കരുണയെ തന്നെ ഞാൻ
അഗ്രഹിക്കുന്നു എന്നുള്ളത എന്താകന്നു എന്ന നീങ്ങൾ അറിഞ്ഞി
രുന്നു എങ്കിൽ നിങ്ങൾ കുറ്റമില്ലാത്തവരെ ശിക്ഷക്ക വിധിക്കാ</lg><lg n="൮">തെ ഇരിക്കുമായിരുന്നു✱ എന്തുകൊണ്ടെന്നാൽ മനുഷ്യന്റെ പു
ത്രൻ ശാബത ദിവസത്തിന്റെയും കൎത്താവാകുന്നു✱</lg>

<lg n="൯">പിന്നെ അവൻ അവിടെനിന്ന പുറപ്പെട്ട പൊയിട്ട അവരു</lg><lg n="൧൦">ടെ സഭയിലെക്ക ചെന്നു✱ കണ്ടാലും ഒരു കൈ ശൊഷിച്ചിട്ടു
ള്ളൊരു മനുഷ്യൻ ഉണ്ടായിരുന്നു അപ്പൊൾ അവർ അവനെ കു
റ്റപ്പെടുത്തുവാനായിട്ടു ശാബത ദിവസത്തിൽ സൌഖ്യമാക്കുന്നത</lg><lg n="൧൧"> ന്യായമൊ എന്ന അവനൊട ചൊദിച്ചു✱ എന്നാറെ അവൻ അ</lg>

D2

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/37&oldid=176941" എന്ന താളിൽനിന്ന് ശേഖരിച്ചത്