ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അപ്പൊസ്തൊലന്മാരുടെ നടപ്പുകൾ ൨൭. അ. ൭൫

<lg n="൨൯">മാറെന്ന കണ്ടു✱ അപ്പൊൾ തങ്ങൾ പാറകൾ മെൽ വീണു പൊകു
മെന്ന ഭയപ്പെട്ടിട്ട അമരത്തിൽനിന്ന നാല നങ്കൂരങ്ങളെ ഇട്ടു പ</lg><lg n="൩൦">കൽ വരെണമെന്നും ആഗ്രഹിച്ചിരുന്നു✱ പിന്നെ കപ്പൽക്കാർ ക
പ്പലിൽനിന്ന ഓടി പൊകുവാൻ ശ്രമിച്ചിട്ട അവർ മുൻ തലക്കൽനി
ന്ന നങ്കൂരങ്ങളെ ഇടുവാൻ ഭാവിക്കുന്നു എന്ന പൊലെ തൊണിയെ</lg><lg n="൩൧"> സമുദ്രത്തിലെക്ക ഇറക്കിയപ്പൊൾ✱ പൗലുസ ശതാധിപനൊടും ആ
യുധക്കാരൊടും ഇവർ കപ്പലിൽ ഇരിക്കുന്നില്ല എങ്കിൽ നിങ്ങൾക്ക</lg><lg n="൩൨"> രക്ഷിക്കപ്പെടുവാൻ കഴികയല്ല എന്ന പറഞ്ഞു✱ അപ്പൊൾ ആ
യുധക്കാർ തൊണിയുടെ കയറുകളെ വെട്ടി അതിനെ താഴെ വീ</lg><lg n="൩൩">ഴുവാൻ വിട്ടു✱ പിന്നെ പുലരുമാറായപ്പൊൾ പൗലുസ ഭക്ഷണ
ത്തെ കഴിക്കെണമെന്ന എല്ലാവരൊടും അപെക്ഷിച്ച പറഞ്ഞു നി
ങ്ങൾ ഒന്നും കൈക്കൊള്ളാതെ താമസിച്ച പട്ടിണിയായി പാൎത്തിട്ട</lg><lg n="൩൪"> ഇന്ന പതിന്നാലാം ദിവസം ആകുന്നു✱ അതുകൊണ്ട അസാരം ഭക്ഷ
ണത്തെ കഴിക്കെണമെന്ന ഞാൻ നിങ്ങളൊട അപെക്ഷിക്കുന്നു ഇ
ത നിങ്ങളുടെ സുഖത്തിന്നല്ലൊ ആകുന്നത എന്തെന്നാൽ നിങ്ങ
ളിൽ ഒരുത്തന്റെയും തലയിൽനിന്ന ഒരു രൊമം വീഴുകയില്ല✱</lg><lg n="൩൫"> ഇപ്രകാരം പറഞ്ഞിട്ട അവൻ അപ്പത്തെ എടുത്ത എല്ലാവരുടെ
യും മുമ്പാകെ ദൈവത്തിന സ്തൊത്രം ചെയ്തു അതിനെ മുറിച്ച ഭ</lg><lg n="൩൬">ക്ഷിച്ചുതുടങ്ങുകയും ചെയ്തു✱ അപ്പൊൾ എല്ലാവരും ധൈൎയ്യമനസ്സു</lg><lg n="൩൭">ള്ളവരായി തങ്ങളും ഭക്ഷണത്തെ കഴിച്ചു✱ എന്നാൽ കപ്പലിൽ
ഞങ്ങളെല്ലാവരും കൂടെ ഇരുനൂറ്റെഴുപത്താറ ജീവാത്മാക്കൾ</lg><lg n="൩൮"> ഉണ്ടായിരുന്നു✱ എന്നാൽ അവർ ഭക്ഷിച്ച തൃപ്തന്മാരായപ്പൊൾ
കൊതമ്പിനെ സമുദ്രത്തിൽ കളഞ്ഞ കപ്പലിനെ ഭാരമില്ലാതാക്കി✱</lg><lg n="൩൯"> പിന്നെ പുലൎന്നപ്പൊൾ ആ കരയെ അവർ അറിഞ്ഞില്ല എന്നാലും
കരയൊടു കൂടി ഒരു കൈവഴിയെ അവർ കണ്ടു കഴിയുമെങ്കിൽ ക
പ്പലിനെ അതിലെക്കു കടത്തെണം എന്ന അവർ വിചാരിച്ചു✱</lg><lg n="൪൦"> അവർ നങ്കൂരങ്ങളെ മുറിച്ച സമുദ്രത്തിൽ വിട്ടുകളഞ്ഞ ചുക്കാന്റെ
കെട്ടുകളെ അഴിച്ച വലിയ പായെയും കാറ്റിന്ന കയറ്റി കരക്ക</lg><lg n="൪൧"> പിടിക്കയും ചെയ്തു✱ പിന്നെ രണ്ടു സമുദ്രങ്ങൾ കൂടിയ ഒരു സ്ഥല
ത്തിൽ വീഴുകകൊണ്ട അവർ കപ്പലിനെ കരയിൽ ഓടിച്ചു അ
പ്പൊൾ അണിയം ഉറച്ച എളകാതെ ഇരുന്നു എങ്കിലും അമരം തി</lg><lg n="൪൨">രകളുടെ ശക്തികൊണ്ട ഉടഞ്ഞുപൊയി✱ എന്നാറെ ആയുധക്കാരു
ടെ വിചാരം ബദ്ധന്മാരിൽ ഒരുത്തനും നീന്തി ഓടിപൊകാതെ</lg><lg n="൪൩"> ഇരിപ്പാനായിട്ട അവരെ കൊല്ലെണമെന്ന ആയിരുന്നു✱ എന്നാൽ
ശതാധിപൻ പൗലുസിനെ രക്ഷിപ്പാൻ ഇച്ശിക്കകൊണ്ട അവരുടെ
വിചാരത്തെ വിരൊധിക്കയും നീന്തുവാൻ കഴിയുന്നവർ മുമ്പെ ചാ</lg><lg n="൪൪">ടി കരയിൽ എത്തുവാനും✱ ശെഷമുള്ളവർ ചിലർ പലകകളുടെ
മെലും ചിലർ കപ്പലിന്റെ ഖണ്ഡങ്ങളുടെ മെലും എത്തുവാനും ക
ല്പിക്കയും ചെയ്തു ഇപ്രകാരം എല്ലാവരും കരയിൽ ചെന്ന രക്ഷി</lg>


J2

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/373&oldid=177277" എന്ന താളിൽനിന്ന് ശേഖരിച്ചത്