ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മത്തായി ൧൨. അ. ൨൯

<lg n="">വൻ തനിക്കു താൻ വിരൊധമായി പിരിഞ്ഞിരിക്കുന്നുവല്ലൊ പി</lg><lg n="൨൭">ന്നെ അവന്റെ രാജ്യം എങ്ങിനെ നില്ക്കും✱ പിന്നെയും ഞാൻ
ബെത്സബുബിനെ കൊണ്ട പിശാചുക്കളെ പുറത്താക്കിക്കുളയുന്നു എ
ങ്കിൽ നിങ്ങളുടെ മക്കൾ ആരെക്കൊണ്ട അവയെ പുറത്താക്കി കളയു
ന്നു ആയതുകൊണ്ട അവർ നിങ്ങളുടെ ന്യായാധിപതിമാരായി ഭവി</lg><lg n="൨൮">ക്കും✱ എന്നാൽ ഞാൻ ദൈവത്തിന്റെ ആത്മാവിനെ കൊണ്ട പിശാ
ചുക്കളെ പുറത്താക്കികളയുന്നു എങ്കിൽ അപ്പൊൾ ദൈവത്തിന്റെ</lg><lg n="൨൯"> രാജ്യം നിങ്ങളുടെ അടുക്കർ വന്നിരിക്കുന്നു✱ അല്ലെങ്കിൽ ബലവാ
നെ മുമ്പെ ബന്ധിക്കാതെ കണ്ട ഒരുത്തന ഒരു ബലവാന്റെ ഭ
വനത്തിലെക്ക കടപ്പാനും അവന്റെ വസ്തുക്കളെ അപഹരിപ്പാനും
എങ്ങിനെ കഴിയും (അവനെ ബന്ധിച്ചാൽ) അപ്പൊൾ അവന്റെ</lg><lg n="൩൦"> ഭവനത്തെ കവരുകയും ചെയ്യാം✱ എന്നൊടു കൂടയില്ലാത്തവൻ
എനിക്കു വിരൊധമായിരിക്കുന്നു എന്നൊടു കൂടെ കൂട്ടാത്തവൻ ഭി</lg><lg n="൩൧">ന്നിപ്പിക്കയും ചെയ്യുന്നു✱ ആയതുകൊണ്ട ഞാൻ നിങ്ങളൊട പറ
യുന്നു സകല പാപവും ദൂഷണവും മനുഷ്യരൊട ക്ഷമിക്കപ്പെടും
(പരിശുദ്ധ) ആത്മാവിന്ന വിരൊധമായുള്ള ദൂഷണം മനുഷരൊട</lg><lg n="൩൨"> ക്ഷമിക്കപ്പെടുകയില്ല താനും✱ ആരെങ്കിലും മനുഷ്യന്റെ പുത്രന്ന
വിരൊധമായി ഒരു വചനത്തെ പറഞ്ഞാൽ അത അവനൊട
ക്ഷമിക്കപ്പെടും എന്നാൽ ആരെങ്കിലും പരിശുദ്ധാത്മാവിന്ന വിരൊ
ധമായി പറഞ്ഞാൽ അത അവനൊട ഇഹ ലൊകത്തിലെങ്കിലും
പരലൊകത്തിലെങ്കിലും ക്ഷമിക്കപ്പെട്ടുകയില്ല✱</lg>

<lg n="൩൩">വൃക്ഷത്തെ നല്ലതും അതിന്റെ ഫലത്തെ നല്ലതും ആക്കുവിൻ
അല്ലെങ്കിൽ വൃക്ഷത്തെ ആകാത്തതും അതിന്റെ ഫലത്തെ ആകാ
ത്തതും ആക്കുവിൻ ഫലത്താൽ വൃക്ഷം അറിയപ്പെടുന്നുവല്ലൊ✱</lg><lg n="൩൪"> അണലിക്കുട്ടികളെ നിങ്ങൾ ദൊഷമുള്ളവരാകകൊണ്ട നല്ല കാൎയ്യ
ങ്ങളെ പറവാൻ എങ്ങിനെ കഴിയും എന്തുകൊണ്ടെന്നാൽ ഹൃദയ</lg><lg n="൩൫"> പരിപൂൎണ്ണതയിൽനിന്ന വായ പറയുന്നു✱ ഒരു നല്ല മനുഷ്യൻ
ഹൃദയത്തിന്റെ നല്ല നിക്ഷെപത്തിൽനിന്ന നല്ല കാൎയ്യങ്ങളെ പു
റപ്പെടിക്കുന്നു ദൊഷമുള്ളൊരു മനുഷ്യൻ ദൊഷമുള്ള നിക്ഷെപ
ത്തിൽനിന്ന ദൊഷമുള്ള കാൎയ്യങ്ങളെ പുറപ്പെടീക്കയും ചെയ്യുന്നു✱</lg><lg n="൩൬"> എന്നാൽ ഞാൻ നിങ്ങളൊട പറയുന്നു യാതൊരു വ്യൎത്ഥ വാക്കിനെ
മനുഷ്യർ സംസാരിക്കുമൊ അവർ അതിനായ്കൊണ്ട വിധി ദിവസ</lg><lg n="൩൭">ത്തിങ്കൽ കണക്ക ബൊധിപ്പിക്കെണ്ടിവരും✱ എന്തുകൊണ്ടെന്നാൽ
നീ നിന്റെ വചനങ്ങളാൽ നീതിമാക്കപ്പെടും നിന്റെ വചനങ്ങ
ളാൽ നീ ശിക്ഷക്ക വിധിക്കപ്പെടുകയും ചെയ്യും✱</lg>

<lg n="൩൮">അപ്പൊൾ ഉപദ്ധ്യായന്മാരിലും പറിശന്മാരിലും ചിലർ ഗുരൊ
നിങ്കൽനിന്ന ഒരു ലക്ഷ്യത്തെ കാണ്മാൻ ഞങ്ങൾക്ക മനസ്സുണ്ട എ</lg><lg n="൩൯">ന്ന ഉത്തരമായിട്ട പറഞ്ഞു✱ എന്നാറെ അവൻ ഉത്തരമായിട്ട
അവരൊട പറഞ്ഞു ദൊഷമായും വ്യഭിചാരമായുള്ളൊരു സന്ത</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/39&oldid=176943" എന്ന താളിൽനിന്ന് ശേഖരിച്ചത്