ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

റൊമാക്കാർ ൧൫. അ. ൧൦൭

<lg n="൯">പറയുന്നു✱ ഇത ഹെതുവായിട്ട ഞാൻ പുറജാതികളുടെ ഇടയിൽ
നിങ്കൽ സ്തുതിക്കയും നിന്റെ നാമത്തിങ്കൽ പാടുകയും ചെയ്യുമെന്നു</lg><lg n="൧൦"> ള്ള പ്രകാരം എഴുതിയിരിക്കുന്നു✱ അവൻ പിന്നെയും പുറജാതി
കളായുള്ളൊരെ അവന്റെ ജനത്തൊടു കൂട സന്തൊഷിപ്പിൻ എ</lg><lg n="൧൧">ന്നും✱ പിന്നെയും സകല ജാതികളായുള്ളൊരെ കൎത്താവിനെ സ്തു
തിപ്പിൻ എന്നും സകല ജനങ്ങളായുള്ളൊരെ അവനെ പുകഴ്ത്തുവിൻ</lg><lg n="൧൨"> എന്നും പറയുന്നു✱ പിന്നെയും യെശെയുടെ മൂലവും ജാതികളെ ഭ
രിപ്പാനായിട്ട എഴുനീല്ക്കുന്നവനും ഉണ്ടാകയും അവങ്കൽ ജാതികൾ</lg><lg n="൧൩"> ആശ്രയിക്കയും ചെയ്യുമെന്ന യെശായ പറയുന്നു✱ വിശെഷിച്ച നി
ങ്ങൾ പരിശുദ്ധാരമാവിന്റെ ശക്തിയാൽ ആശാബന്ധത്തിൽ പരി
പൂൎണ്ണതപ്പെട്ടെണ്ടുന്നതിന്ന വിശ്വസിക്കുന്നതിൽ സകല സന്തൊഷം
കൊണ്ടും സമാധാനം കൊണ്ടും ആശാബന്ധത്തിന്റെ ദൈവം നി
ങ്ങളെ പൂരിക്കുമാറാകട്ടെ✱</lg>

<lg n="൧൪">എന്നാൽ എന്റെ സഹൊദരന്മാരെ നിങ്ങൾ തന്നെ നന്മ കൊ
ണ്ട നിറഞ്ഞവരായി സകല അറിവുകൊണ്ടും പരിപൂൎണ്ണന്മാരായി ത
മ്മിൽ തമ്മിൽ ബുദ്ധിഉപദെശിപ്പാൻ കൂടെ പ്രാപ്തന്മാരായി ഇരി
ക്കുന്നു എന്ന നിങ്ങളെ കുറിച്ച എനിക്ക തന്നെയും നിശ്ചയമുണ്ട✱</lg><lg n="൧൫"> എങ്കിലും സഹൊദരന്മാരെ പുറജാതിക്കാരുടെ അൎപ്പണം പരിശുദ്ധാ
ത്മാവിനാൽ ശുദ്ധമാക്കപ്പെട്ട പരിഗ്രാഹ്യമാകുവാനായിട്ട ഞാൻ ദൈ
വത്തിന്റെ എവൻ‌ഗെലിയൊനെ ഉപദെശിച്ചുകൊണ്ട പുറജാതി
ക്കാൎക്ക യെശുക്രിസ്തുവിന്റെ ശുശ്രൂഷക്കാരനായിരിക്കെണ്ടുന്നതിന്ന✱</lg><lg n="൧൬"> ദൈവത്താൽ എനിക്കു നൽകപ്പെട്ടിരിക്കുന്ന കൃപ ഹെതുവായി
ഞാൻ നിങ്ങളെ ഓൎമ്മപ്പെടുത്തുവാൻ തക്കവണ്ണം ഒരു വിധത്തിൽ</lg><lg n="൧൭"> നിങ്ങൾക്ക എറ്റം ധൈൎയ്യത്തൊടെ എഴുതിയിരിക്കുന്നു✱ അതുകൊ
ണ്ട യെശു ക്രിസ്തു മൂലമായി ദൈവത്തെ സംബന്ധിച്ച കാൎയ്യങ്ങളിൽ</lg><lg n="൧൮"> എനിക്ക പുകഴ്ച ചെയ്വാൻ സംഗതി ഉണ്ട✱ എന്തുകൊണ്ടെന്നാൽ
ദൈവത്തിന്റെ ആത്മാവിന്റെ ശക്തിയാൽ ലക്ഷ്യങ്ങളുടെയും അ
ത്ഭുതങ്ങളുടെയും ശക്തികൊണ്ട വചനത്തിലും ക്രിയയിലും പുറജാ
തിക്കാരെ അനുസരിപ്പിപ്പാനായിട്ട ക്രിസ്തു എന്നെ കൊണ്ട നടത്തി
ച്ചിട്ടില്ലാത്ത കാൎയ്യങ്ങളിൽ ഒന്നിനെയും പറവാൻ ഞാൻ തുനിക</lg><lg n="൧൯">യില്ല✱ എന്നതുകൊണ്ട യെറുശലമിൽനിന്ന ഇല്ലിറിക്കുംവരെ ചു
റ്റും ഞാൻ ക്രിസ്തുവിന്റെ എവൻഗെലിയൊനെ പൂൎണ്ണമായി പ്ര</lg><lg n="൨൦">സംഗിച്ചിരിക്കുന്നു✱ ഞാൻ ഇങ്ങനെ എവൻ‌ഗെലിയൊനെ പ്രസംഗി
പ്പാൻ ഉത്സാഹിച്ച ക്രിസ്തു വെർപെട്ടെടത്തല്ല അത ഞാൻ മറ്റൊ
രുത്തന്റെ അടിസ്ഥാനത്തിന്മെൽ പണി ചെയ്യാതെ ഇരിപ്പാനാ</lg><lg n="൨൧">യിട്ട ആകുന്നു✱ യാതൊരുത്തൎക്ക അവന്റെ വസ്തുത അറിയിക്ക
പ്പെടാതെ ഇരുന്നുവൊ അവർ കാണുകയും കെൾക്കാതെ ഇരുന്ന
വർ തിരിച്ചുറികയും ചെയ്യും എന്ന എഴുതയിരിക്കുന്ന പ്രകാരം അ</lg><lg n="൨൨">ത്രെ✱ ഇത ഹെതുവായിട്ടും ഞാൻ നിങ്ങളുടെ അടുക്കൽ വരുന്നതി</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/407&oldid=177311" എന്ന താളിൽനിന്ന് ശേഖരിച്ചത്