ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൧൦ റൊമാക്കാർ ൧൬. അ.

<lg n="൧൮">രിൽനിന്ന ഒഴിഞ്ഞിരിക്കയും ചെയ്വിൻ✱ എന്തെന്നാൽ അപ്രകാ
രമുള്ളവർ നമ്മുടെ കൎത്താവായ യെശു ക്രിസ്തുവിനെ അല്ല തങ്ങ
ളുടെ വയറ്റിനെ തന്നെ ശുശ്രൂഷിക്കയും മംഗല വാക്കുകൊണ്ടും അ
നുഗ്രഹ വാക്കുകൊണ്ടും നിൎദൊഷികളുടെ ഹൃദയങ്ങളെ വഞ്ചിക്കയും</lg><lg n="൧൯"> ചെയ്യുന്നു✱ എന്തെന്നാൽ നിങ്ങളുടെ അനുസരണം എല്ലാവരിലെ
ക്കും എത്തിയിരിക്കുന്നു ആകയാൽ ഞാൻ നിങ്ങളുടെ നിമിത്ത
മായി സന്തൊഷിക്കുന്നു എങ്കിലും നിങ്ങൾ നന്മയായുള്ളതിങ്കൽ
ജ്ഞാനികളായും ദൊഷത്തിങ്കൽ കപടമില്ലാത്തവരായുമിരിക്കെണ</lg><lg n="൨൦">മെന്ന എനിക്കു മനസ്സുണ്ട✱ എന്നാൽ സമാധാനത്തിന്റെ ദൈ
വം ശീഘ്രമായി സാത്താനെ നിങ്ങളുടെ പാദങ്ങളിൻകീഴ ഇട്ട ച
തെക്കും നമ്മുടെ കൎത്താവായ യെശു ക്രിസ്തുവിന്റെ കൃപ നിങ്ങളൊ
ടു കൂടെ ഇരിക്കട്ടെ ആമെൻ✱</lg>

<lg n="൨൧">എന്റെ സഹായക്കാരനായ തീമൊഥെയുസും എന്റെ ചാൎച്ച
ക്കാരായ ലുക്കിയുസും യാസൊനും ശൊസിപത്താറും നിങ്ങൾക്കവ</lg><lg n="൨൨">ന്ദനം ചൊല്ലുന്നു✱ ൟ സന്ദെശ പത്രികയെ എഴുതിയ തെൎത്തി
യുസാകുന്ന ഞാൻ നിങ്ങൾക്ക കൎത്താവിങ്കൽ വന്ദനം ചെല്ലുന്നു✱</lg><lg n="൨൩"> എന്റെയും എല്ലാസഭയുടെ വിടുതി വീട്ടുകാരനായ ഗായുസ നി
ങ്ങൾക്ക വന്ദനം ചൊല്ലുന്നു പട്ടണത്തിലെ വിചാരക്കാരനായ
എരസ്തുസും സഹൊദരനായ ക്വൎത്തുസും നിങ്ങൾക്ക വന്ദനം ചൊ</lg><lg n="൨൪">ല്ലുന്നു✱ നമ്മുടെ കൎത്താവായ യെശു ക്രിസ്തുവിന്റെ കൃപ നിങ്ങളൊ
ട എല്ലാവരൊടും കൂടെ ഇരിക്കട്ടെ ആമെൻ✱</lg>

<lg n="൨൫">വിശെഷിച്ചും ആദ്യകാലങ്ങളിൽനിന്ന തുടങ്ങി ഗുപ്തമായും ഇ
പ്പൊൾ പ്രകാശിതമായും ദീൎഘദൎശിമാരുടെ എഴുത്തുകളാൽ അനാ
ദിയായുള്ള ദൈവത്തിന്റെ കല്പനപ്രകാരം വിശ്വാസത്തിന്റെ
അനുസരണത്തിനായിട്ട എല്ലാജാതിക്കാരൊടും അറിയിക്കപ്പെട്ട</lg><lg n="൨൬">തായും ഉള്ള രഹസ്യത്തിന്റെ അറിയിപ്പിൻപ്രകാരം✱ എന്റെ
എവൻഗെലിയൊൻ പ്രകാരവും യെശു ക്രിസ്തുവിന്റെ പ്രസംഗ</lg><lg n="൨൭">പ്രകാരവും നിങ്ങളെ സ്ഥിരപ്പെടുത്തുവാൻ ശക്തനായിരിക്കുന്നവ
നായി✱ എക ജ്ഞാനിയായുള്ള ദൈവത്തിന്ന എന്നെക്കും യെശു
ക്രിസ്തുവിനാൽ മഹത്വമുണ്ടായ്വരട്ടെ ആമെൻ✱</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/410&oldid=177314" എന്ന താളിൽനിന്ന് ശേഖരിച്ചത്