ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧ കൊറിന്തിയക്കാർ ൧൨. അ.

<lg n="൩൩">അതുകൊണ്ട എന്റെ സഹൊദരന്മാരെ നിങ്ങൾ ഭക്ഷിപ്പാൻ വന്നു
കൂടുമ്പൊൾ ഒരുത്തന്ന വെണ്ടി ഒരുത്തൻ താമസിച്ചിരിപ്പിൻ✱</lg><lg n="൩൪"> എന്നാൽ ഒരുത്തന്ന വിശപ്പുണ്ടെങ്കിൽ നിങ്ങൾ ശിക്ഷ വിധിക്ക
വന്നു കൂടാതെ ഇരിപ്പാൻ അവൻ വീട്ടിൽ ഭക്ഷിച്ചു കൊള്ളട്ടെ✱
എന്നാൽ ശെഷം കാൎയ്യങ്ങളെ ഞാൻ വരുമ്പൊൾ ക്രമപ്പെടുത്തുക
യും ചെയ്യും✱</lg>

൧൨ അദ്ധ്യായം

൧ ആത്മ സംബന്ധമുള്ള വരങ്ങൾ പലവിധങ്ങളാകുന്നു.— ൭ എ
ങ്കിലും നമ്മുടെ പ്രയൊജനത്തിന്നായിട്ട ആകുന്നു എന്നുള്ള
ത ക്രിസ്തിയാനിക്കാർ പ്രകൃതമായ ശരീരത്തിന്റെ
അവയവങ്ങളായി ഒന്നാകുന്നു എന്നുള്ളത.

<lg n="">എന്നാൽ സഹൊദരന്മാരെ ആത്മ സംബന്ധമായുള്ള വരങ്ങളു
ടെ വസ്തുതയെ നിങ്ങൾ അറിയാതിരിപ്പാൻ എനിക്ക മനസ്സില്ല✱</lg><lg n="൨"> നടത്തിക്കപ്പെട്ട പ്രകാരം നിങ്ങൾ ൟ ഊമകളായുള്ള വിഗ്രഹങ്ങളു
ടെ അടുക്കൽ കൊണ്ടുപൊകപ്പെട്ട അജ്ഞാനികളായിരുന്നു എന്ന</lg><lg n="൩"> നിങ്ങൾ അറിയുന്നു✱ അതുകൊണ്ട ദൈവത്തിന്റെ ആത്മാവു മൂ
ലമായി സംസാരിക്കുന്നവൻ ഒരുത്തനും യെശുവിനെ ശാപപ്പെ
ട്ടവൻ എന്ന പറയുന്നില്ല എന്നും പരിശുദ്ധാത്മാവ മൂലമായിട്ടല്ലാ
തെ ഒരുത്തനും യെശു കൎത്താവാകുന്നു എന്ന പറവാൻ കഴിക</lg><lg n="൪">യില്ല എന്നും ഞാൻ നിങ്ങളെ ഗ്രഹിപ്പിക്കുന്നു✱ എന്നാൽ വര</lg><lg n="൫">ങ്ങളുടെ വ്യത്യാസങ്ങളുണ്ട എങ്കിലും ആത്മാവ ഒരുവൻ✱ ശുശ്രൂ
ഷ കൎമ്മങ്ങളുടെ വ്യത്യാസങ്ങളുമുണ്ട എങ്കിലും കൎത്താവ ഒരുവൻ✱</lg><lg n="൬"> വ്യാപാരങ്ങളുടെ വ്യത്യാസങ്ങളുണ്ട എങ്കിലും സകലത്തെയും എല്ലാ</lg><lg n="൭">വരിലും പ്രവൃത്തിക്കുന്ന ദൈവം ഒരുവൻ✱ എന്നാൽ ഓരൊരു
ത്തന്ന ദൈവാത്മാവിന്റെ പ്രകാശം പ്രയൊജനത്തിന്നായിട്ട തന്നെ</lg><lg n="൮"> നൽകപ്പെടുന്നു✱ എന്തെന്നാൽ ഒരുത്തന്ന ആത്മാവിനാൽ ജ്ഞാ
നത്തിന്റെ വചനവും മറ്റൊരുത്തന്ന ആ ആത്മാവിനാൽ ത</lg><lg n="൯">ന്നെ അറിവിന്റെ വചനവും✱ മറ്റൊരുത്തന്ന ആ ആത്മാവി
നാൽ തന്നെ വിശ്വാസവും മറ്റൊരുത്തന്ന ആ ആത്മാവിന്നാൽ ത</lg><lg n="൧൦">ന്നെ സൗഖ്യം വരുത്തുന്ന വരങ്ങളും✱ മറ്റൊരുത്തന്ന അത്ഭുത
പ്രവൃത്തികളും മറ്റൊരുത്തന്ന ദീൎഘദൎശനവും മറ്റൊരുത്തന്ന ആ
ത്മാക്കളെ സൂക്ഷ്മ അറിയുന്നതും മറ്റൊരുത്തന്ന (പലവിധ) ഭാഷക</lg><lg n="൧൧">ളും മറ്റൊരുത്തന്ന ഭാഷകളുടെ വ്യാഖ്യാനവും നൽകപ്പെടുന്നു✱
എന്നാൽ ഒര ആത്മാവു തന്നെ തനിക്ക ഇഷ്ടമാകുന്ന പ്രകാ
രം ഓരൊരുത്തന്ന വിഭാഗിച്ചു കൊടുത്തിട്ട ഇവയെ ഒക്കയും നട</lg><lg n="൧൨">ത്തിക്കുന്നു✱ എന്തെന്നാൽ എതു പ്രകാരം ശരീരം ഒന്നാകയും
അവയവങ്ങൾ പലത ഉണ്ടാകയും ആ ഒരു ശരീരത്തിന്റെ അവ
യവങ്ങളൊക്കയും പലതായിരുന്ന ഒരു ശരീരമാകയും ചെയ്യുന്നു</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/432&oldid=177336" എന്ന താളിൽനിന്ന് ശേഖരിച്ചത്