ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧ കൊറിന്തിയക്കാർ ൧൨. അ. ൧൩൩

<lg n="൧൩">വൊ ക്രിസ്തുവും അപ്രകാരം ആകുന്നു✱ എന്തുകൊണ്ടെന്നാൽ നാം
യെഹൂദന്മാരൊ ഗ്രെക്കന്മാരൊ അടിയാരൊ സ്വാതന്ത്ര്യക്കാരൊ ആ
യാലും നാം എല്ലാവരും ഒര ആത്മാവിനാൽ ഒരു ശരീരത്തിലെ
ക്ക ബപ്തുസ്മപ്പെട്ടിരിക്കുന്നു എല്ലാവരും ഒര ആത്മാവിലെക്ക പാ</lg><lg n="൧൪">നം ചെയ്യുമാറായി തീരുകയും ചെയ്തു✱ എന്തെന്നാൽ ശരീരം ഒ</lg><lg n="൧൫">ര അവയവമല്ല പലത അത്രെ✱ ഞാൻ കയ്യില്ലായ്കകൊണ്ട
ഞാൻ ശരീരത്തിലുള്ളതല്ല എന്ന കാൽ പറഞ്ഞാൽ ഇതുകൊണ്ട</lg><lg n="൧൬"> അത ശരീരത്തിലുള്ളതല്ലാതെ ഇരിക്കുന്നുവൊ✱ വിശെഷിച്ചും
ഞാൻ കണ്ണല്ലായ്ക കൊണ്ട ഞാൻ ശരീരത്തിലുള്ളതല്ല എന്ന ചെ
വി പറഞ്ഞാൽ ഇതുകൊണ്ട അത ശരീരത്തിലുള്ളതല്ലാതെ ഇരി</lg><lg n="൧൭">ക്കുന്നുവൊ✱ ശരീരം മുഴുവനും കണ്ണായിരുന്നാൽ ശ്രവണം എ</lg><lg n="൧൮">വിടെ മുഴുവനും ശ്രവണമായിരുന്നാൽ ഘ്രാണം എവിടെ✱ എ
ന്നാൽ ഇപ്പൊൾ ദൈവം അവയവങ്ങളെ അവയിൽ ഓരൊന്നി
നെ തനിക്ക ഇഷ്ടമായ പ്രകാരം ശരീരത്തിൽ സ്ഥാപിച്ചിരിക്കു</lg><lg n="൧൯">ന്നു✱ വിശെഷിച്ചും അവ എല്ലാം ഒര അവയവമായിരുന്നു എ</lg><lg n="൨൦">ങ്കിൽ ശരീരം എവിടെ✱ എന്നാൽ ഇപ്പൊൾ പല അവയവങ്ങ</lg><lg n="൨൧">ളത്രെ ആകുന്നത എങ്കിലും ഒരു ശരീരമെയുള്ളൂ✱ വിശെഷി
ച്ചും കണ്ണ കയ്യൊട നിന്നെക്കൊണ്ട എനിക്ക ആവശ്യമില്ല എന്നും
പിന്നെയും തല കാലുകളൊടു നിങ്ങളെ കൊണ്ട എനിക്ക ആവശ്യ</lg><lg n="൨൨">മില്ല എന്നും പറഞ്ഞു കൂട✱ അത്രയുമല്ല ശരീരത്തിന്റെ അ
വയവങ്ങൾ എറ്റം ക്ഷീണങ്ങളായി കാണപ്പെടുന്നവ വിശെ</lg><lg n="൨൩">ഷാൽ ആവശ്യമുള്ളവയാകുന്നു✱ പിന്നെ ശരീരത്തിൽ മാനംകു
റഞ്ഞവയാകുന്നു എന്ന നമുക്ക തൊന്നുന്ന അവയവങ്ങളായ ഇവക്കു
നാം എറ്റം പരിപൂൎണ്ണതയുള്ള മാനത്തെ ധരിപ്പിക്കുന്നു നമ്മുടെ
അഭംഗിയുള്ള ഭാഗങ്ങൾക്കും എറ്റം പരിപൂൎണ്ണമായുള്ള ഭംഗിയുണ്ട✱</lg><lg n="൨൪"> എന്നാൽ നമ്മുടെഭംഗിയുള്ള ഭാഗങ്ങൾക്ക ആവശ്യമില്ല ദൈവം കു
റവുള്ളതിന്ന എറ്റം പരിപൂൎണ്ണമായുള്ള മാനത്തെ കൊടുത്ത ശ</lg><lg n="൨൫">രീരത്തെ കൂട്ടി ചെൎക്ക അത്രെ ചെയ്തത✱ അവയവങ്ങൾക്ക ത
മ്മിൽ തമ്മിൽ ഒരുപൊലെയുള്ള വിചാരണയുണ്ടാക അല്ലാതെ ശ</lg><lg n="൨൬">രീരത്തിൽ ഭിന്നയുണ്ടാകാതെ ഇരിപ്പാനാകുന്നു✱ വിശെഷിച്ചും
ഒര അവയവം കഷ്ടപ്പെടുന്നു എങ്കിൽ അവയവങ്ങളൊക്കയും അ
തിനൊടു കൂടി കഷ്ടപ്പെടുന്നു ഒര അവയവം മാനിക്കപ്പെടുന്നു എ
ങ്കിൽ അവയവങ്ങളൊക്കയും അതിനൊടു കൂടി സന്തൊഷിക്കുന്നു✱</lg><lg n="൨൭"> എന്നാൽ നിങ്ങൾ ക്രിസ്തുവിന്റെ ശരീരവും പ്രത്യെകം പ്രത്യെകം</lg><lg n="൨൮"> അവയവങ്ങളും ആകുന്നു✱ വിശെഷിച്ചും ദൈവം ചിലരെ സഭ
യിൽ ആക്കി വെച്ചു ഒന്നാമത അപ്പൊസ്തൊലന്മാരെ രണ്ടാമത
ദീൎഘദൎശിമാരെ മൂന്നാമത ഉപദെഷ്ടാക്കന്മാരെ അതിന്റെ ശെ
ഷം അത്ഭുതങ്ങളെ പിന്നെ സൗഖ്യപ്പെടുത്തുന്ന വരങ്ങളെ സ</lg><lg n="൨൯">ഹായങ്ങളെ പരിപാലനങ്ങളെ പല വിധ ഭാഷകളെ✱ എ</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/433&oldid=177337" എന്ന താളിൽനിന്ന് ശേഖരിച്ചത്