ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അപ്പൊസ്തൊലനായ പൗലൂസ
കൊറിന്തിയക്കാൎക്ക എഴുതിയ
രണ്ടാമത്തെ ലെഖനം

൧ അദ്ധ്യായം

൩ ൟ അപ്പൊസ്തൊലൻ അവരെ അനൎത്ഥങ്ങൾക്ക വിരൊധമാ
യി ധൈൎയ്യപ്പെടുത്തുകയും.— ൧൨ താൻ പ്രസംഗിക്കുന്നതിന്റെ
പരമാൎത്ഥത്തെ കാട്ടുകയും ചെയ്യുന്നത.— ൧൫ അവൻ താൻ
അവരുടെ അരികത്തെക്ക വരാത്തതിന്ന ഒഴികഴിവു പറയു
ന്നത

<lg n="">ദൈവത്തിന്റെ ഇഷ്ടത്താൽ യെശുക്രിസ്തുവിന്റെ അപ്പൊസ്തൊ
ലനായ പൗലൂസും സഹൊദരനായ തിമൊഥെയൊസും കൊറിന്തു
വിലുള്ള ദൈവ സഭയ്ക്കും അഖായായിലൊക്കയുമുള്ള പരിശുദ്ധന്മാ</lg><lg n="൨">ൎക്കും (കൂടി എഴുതുന്ന)✱ നമ്മുടെ പിതാവായ ദൈവത്തിങ്കൽ
നിന്നും കൎത്താവായ യെശു ക്രിസ്തുവിങ്കൽനിന്നും നിങ്ങൾക്ക കൃപയും</lg><lg n="൩"> സമാധാനവുമുണ്ടായ്വരട്ടെ✱ നമ്മുടെ കൎത്താവായ യെശു ക്രിസ്തു
വിന്റെ പിതാവായി കരുണകളുടെ പിതാവായി സകല ആശ്വാ
സത്തിന്റെയും ദൈവമായുള്ള ദൈവം സ്തൊത്രം ചെയ്യപ്പെട്ടവ</lg><lg n="൪">നാകട്ടെ✱ അവൻ ഞങ്ങൾ തന്നെ ദൈവത്താൽ ആശ്വസിക്ക
പ്പെടുന്ന ആശ്വാസം കൊണ്ട ഞങ്ങൾക്ക വല്ല സങ്കടത്തൊടുമിരിക്കു
ന്നവരെ ആശ്വസിപ്പിപ്പാൻ കഴിയെണ്ടുന്നതിന്ന ഞങ്ങളെ ഞങ്ങളു</lg><lg n="൫">ടെ സകല സങ്കടത്തിലും ആശ്വസിപ്പിക്കുന്നവനാകുന്നു✱ അതെ
ന്തുകൊണ്ടെന്നാൽ ക്രിസ്തുവിന്റെ കഷ്ടാനുഭവങ്ങൾ ഞങ്ങളിൽ എതു
പ്രകാരം വൎദ്ധിക്കുന്നുവൊ അപ്രകാരം തന്നെ ക്രിസ്തുവിനാൽ ഞ</lg><lg n="൬">ങ്ങളുടെ ആശ്വാസവും വൎദ്ധിക്കുന്നു✱ വിശെഷിച്ച ഞങ്ങൾ സങ്കട
പ്പെടുന്നു എങ്കിലൊ അത നിങ്ങെളുടെ ആശ്വാസത്തിന വെണ്ടിയും
ഞങ്ങളും അനുഭവിക്കുന്നു കഷ്ടങ്ങളെ തന്നെ സഹിക്കുന്നതിൽ സിദ്ധി
ക്കുന്ന രക്ഷയ്ക്ക വെണ്ടിയും ആകുന്നു ഞങ്ങൾ ആശ്വസിക്കപ്പെടുന്നു
എങ്കിലൊ അത നിങ്ങളുടെ ആശ്വാസത്തിന്നും രക്ഷയ്ക്കും വെണ്ടി</lg><lg n="൭">യും ആകുന്നു✱ നിങ്ങൾ എതപ്രകാരം കഷ്ടാനുഭവങ്ങളിൽ ഒഹരി
ക്കായിരിക്കുന്നുവൊ അപ്രകാരം തന്നെ ആശ്വാസത്തിലും ഇ
രിക്കുമെന്ന ഞങ്ങൾ അറിഞ്ഞിരിക്കകൊണ്ട നിങ്ങളെ കുറിച്ച ഞ</lg><lg n="൮">ങ്ങളുടെ ആശയും സ്ഥിരമുള്ളതാകുന്നു✱ എന്തെന്നാൽ സഹൊദര
ന്മാരെ ഞങ്ങൾ ജീവിച്ചിരിക്കുമൊ എന്നും ഞങ്ങൾ ശങ്കിക്കത്തക്ക
വണ്ണം ഞങ്ങൾ ശക്തിയിലും അധികമായി എത്രയും വളരെ ഞെ
രുക്കപ്പെട്ടിരുന്നു എന്ന ആസിയായിൽ ഞങ്ങൾക്ക ഉണ്ടായ ഞങ്ങളു
ടെ സങ്കട സംഗതിയെ നിങ്ങൾ അറിയാതെ ഇരിപ്പാൻ ഞങ്ങൾക്ക</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/444&oldid=177348" എന്ന താളിൽനിന്ന് ശേഖരിച്ചത്