ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൪൮ ൨ കൊറിന്തിയക്കാർ ൩. അ.

<lg n="൪">സ്പഷ്ടമായി പ്രസിദ്ധപ്പെട്ടവരാകുന്നുവല്ലൊ✱ എന്നാൽ ഇപ്രകാ
രമുള്ള നിശ്ചയം ഞങ്ങൾക്ക ക്രിസ്തു മൂലമായിട്ട ദൈവത്തിങ്കലെക്ക</lg><lg n="൫"> ഉണ്ട✱ ഞങ്ങളിൽനിന്ന തന്നെ വല്ലതിനെയും ചിന്തിപ്പാൻ ഞ
ങ്ങൾ തന്നെ സമൎത്ഥന്മാരാകുന്നു എന്ന വച്ചല്ല ഞങ്ങളുടെ സാമൎത്ഥ്യം</lg><lg n="൬"> ദൈവത്തിങ്കൽനിന്നത്രെ ആകുന്നത✱ അവൻ ഞങ്ങളെ പുതിയ നി
യമത്തിന്റെ സാമൎത്ഥ്യമുള്ള ശുശ്രൂഷക്കാരാക്കുകയും ചെയ്തു എഴു
ത്തിന്റെ അല്ല ആത്മാവിന്റെ അത്രെ എന്തുകൊണ്ടെന്നാൽ എ</lg><lg n="൭">ഴുത്ത കൊല്ലുന്നു ആത്മാവ ജീവനെ നൽകുന്നു താനും✱ കല്ലുക
ളിൽ എഴുതപ്പെടുകയും കൊത്തപ്പെടുകയും ചെയ്ത മരണ ശുശ്രൂ
ഷ എന്നത മൊശയുടെ മുഖത്തെ അവന്റെ ഒഴിഞ്ഞുപൊകുന്ന മു
ഖ ശൊഭയുടെ നിമിത്തമായി സൂക്ഷിച്ച നൊക്കുവാൻ ഇസ്രാഎ
ൽ പുത്രന്മാൎക്ക കഴിയാതവണ്ണം മഹത്വമുള്ളതായിരുന്നു എങ്കിൽ✱</lg><lg n="൮"> ആത്മാവിന്റെ ശുശ്രൂഷ എന്നത എത്രയും വിശെഷാൽ മഹത്വ</lg><lg n="൯">മുള്ളതായിരിക്കയില്ലയൊ എങ്ങിനെ✱ എന്തെന്നാൽ ശിക്ഷ വി
ധിയുടെ ശുശ്രൂഷ മഹത്വമെങ്കിൽ നീതിയുടെ ശുശ്രൂഷ എത്ര അ</lg><lg n="൧൦">ധികമായി മഹത്വത്തിൽ വിശെഷിക്കുന്നു✱ എന്തുകൊണ്ടെന്നാൽ
മഹത്വമായി ചമയപ്പെട്ടതിന്നും ൟ സംഗതിയിൽ എത്രയും വി
ശെഷിക്കുന്ന മഹത്വത്തിന്റെ ഹെതുവായിട്ട ഒട്ടും മഹത്വമുണ്ടാ</lg><lg n="൧൧">യില്ല✱ എന്തെന്നാൽ ഒഴിഞ്ഞുപൊയത മഹത്വത്തൊടെ ഇരു
ന്നു എങ്കിൽ നില നില്ക്കുന്നത എറ്റവും അധികമായി മഹത്വമു</lg><lg n="൧൨">ള്ളതാകുന്നു✱ ആകയാൽ ഞങ്ങൾക്ക ഇപ്രകാരമുള്ള ആശ ഉണ്ടാ
കകൊണ്ട ഞങ്ങൾ വളരെ ധൈൎയ്യ വാക്കിനെ പ്രയൊഗിക്കുന്നു✱</lg><lg n="൧൩"> ഒഴിഞ്ഞുപൊകുവാനുള്ളതിന്റെ അവസാനത്തിങ്കലെക്ക ഇസ്രാ
എൽ പുത്രന്മാർ സൂക്ഷിച്ചു നൊക്കാത്ത പ്രകാരമായി മൊശെ ത</lg><lg n="൧൪">ന്റെ മുഖത്ത ഒരു മൂടലിനെ ഇട്ടതുപൊലെയുമല്ല✱ എന്നാലൊ
അവരുടെ മനസ്സുകൾ അന്ധതപ്പെട്ടു എന്തെന്നാൽ പഴയ നിയമ
പുസ്തകം വായിക്കപ്പെടുമ്പൊൾ ഇന്നെവരെ ആ മൂടൽ തന്നെ നീ
ക്കി കളയപ്പെടാതെ നില്ക്കുന്നുണ്ട ആ (മൂടൽ) ക്രിസ്തുവിങ്കൽ നീങ്ങി</lg><lg n="൧൫">യിരിക്കുന്നു✱ എന്നാൽ ഇന്നവരെ മൊശെ വായിക്കപ്പെടുമ്പൊൾ</lg><lg n="൧൬"> ആ മൂടൽ അവരുടെ ഹൃദയത്തിന്മെൽ ഉണ്ട✱ എങ്കിലും അത ക
ൎത്താവിങ്കലെക്ക തിരിയുമ്പൊൾ ആ മൂടൽ എടുത്ത കളയപ്പെടും✱</lg><lg n="൧൭"> എന്നാൽ കൎത്താവ ആത്മാവാകുന്നു വിശെഷിച്ച കൎത്താവിന്റെ</lg><lg n="൧൮"> ആത്മാവ എവിടെ ആകുന്നുവൊ അവിട സ്വാതന്ത്ര്യം ഉണ്ട✱ എ
ന്നാലൊ നാമെല്ലാവരും തുറന്ന മുഖമായിട്ട കൎത്താവിന്റെ മ
ഹത്വത്തെ ഒരു കണ്ണാടിയിൽ എന്നപൊലെ കണ്ട കൎത്താവി
ന്റെ ആത്മാവിനാൽ എന്ന പൊലെ തന്നെ ആ ഛായയായി
ട്ട തന്നെ മഹത്വത്തിൽ നിന്ന മഹത്വത്തിലെക്ക രൂപാന്തരപ്പെ
ടുന്നു✱</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/448&oldid=177352" എന്ന താളിൽനിന്ന് ശേഖരിച്ചത്