ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഗലാത്തിയക്കാർ ൩. അ. ൧൭൧

<lg n="">ന്നത എങ്കിലും അത സ്ഥിരപ്പെട്ടു പൊയാൽ ഒരുത്തനും തള്ളി</lg><lg n="൧൬">ക്കളകയൊ അതിനൊടു കൂടി കൂട്ടുകയൊ ചെയ്യുന്നില്ല✱ എന്നാൽ
അബ്രഹാമിന്നും അവന്റെ സന്തതിക്കും വാഗ്ദത്തങ്ങൾ ചെയ്യ
പ്പെട്ടിരുന്നു സന്തതികൾക്കും എന്ന അനെകത്തെ സംബന്ധിച്ചല്ല
നിന്റെ സന്തതിക്കും എന്ന എകത്തെ സംബന്ധിച്ച അത്രെ അ</lg><lg n="൧൭">വൻ പറയുന്നത അത ക്രിസ്തു തന്നെ ആകുന്നു✱ എന്നാൽ ദൈവ
ത്താൽ ക്രിസ്തുവിങ്കൽ മുമ്പെ സ്ഥിരമാക്കപ്പെട്ട നിയമത്തെ നാനൂ
റ്റു മുപ്പത വൎഷം കഴിഞ്ഞ ശെഷമുണ്ടായ ന്യായപ്രമാണത്തിന്ന
വാഗ്ദത്തത്തെ നിഷ്ഫലമാക്കത്തക്കവണ്ണം തള്ളിക്കളവാൻ കഴികയി</lg><lg n="൧൮">ല്ല എന്നുള്ളതിനെ ഞാൻ പറയുന്നു✱ എന്തെന്നാൽ അവകാ
ശം ന്യായപ്രമാണത്തിൽനിന്ന ആകുന്നു എങ്കിൽ അത പിന്നെ
വാഗ്ദത്തത്തിൽനിന്ന അല്ലല്ലൊ എന്നാൽ ദൈവം അബ്രഹാമി
ന്ന അതിനെ വാഗ്ദത്തത്താൽ കൊടുത്തു✱</lg>

<lg n="൧൯">അതുകൊണ്ട ന്യായപ്രമാണം എന്തിന്നായിട്ടാകുന്നു അത വാ
ഗ്ദത്തത്തെ ലഭിച്ച സന്തതി വരുവൊളത്തിന്ന അക്രമങ്ങളുടെ നി
മിത്തം കൂട്ടപ്പെട്ടതും ദൈവദൂതന്മാരാൽ ഒരു മദ്ധ്യസ്ഥന്റെ ക</lg><lg n="൨൦">യ്യിൽ കല്പിക്കപ്പെട്ടതും ആയിരുന്നു✱ എന്നാൽ ഒരു മദ്ധ്യസ്ഥൻ
ഒരുത്തന്റെ മദ്ധ്യസ്ഥനല്ല എന്നാൽ ദൈവം ഒരുവൻ ആകുന്നു✱</lg><lg n="൨൧"> അതുകൊണ്ട ന്യായപ്രമാണം ദൈവത്തിന്റെ വാഗ്ദത്തങ്ങൾക്ക
വിരൊധമായുള്ളതൊ അതല്ല എന്തുകൊണ്ടെന്നാൽ ജീവനെ നൽ
കുവാൻ കഴിയുന്നതായുള്ളാരു ന്യായപ്രമാണം കൊടുക്കപ്പെട്ടിരു
ന്നു എങ്കിൽ നീതീകരണം ന്യായപ്രമാണത്താൽ ഉണ്ടാകുമായിരു</lg><lg n="൨൨">ന്നു നിശ്ചയം✱ എന്നാൽ യെശു ക്രിസ്തുവിങ്കലുള്ള വിശ്വാസം മൂ
ലമായി വാഗ്ദത്തം വിശ്വസിക്കുന്നവൎക്ക നൽകപ്പെടെണ്ടുന്നതിന്ന
വെദവാക്യം സകലരെയും പാപത്തിങ്കീഴെ ഒന്നിച്ച അടെച്ചു ക</lg><lg n="൨൩">ളഞ്ഞു✱ എന്നാൽ വിശ്വാസം വരുന്നതിന്ന മുമ്പെ നാം പിന്നെ
വെളിപ്പെടെണ്ടുന്ന വിശ്വാസത്തിന്ന അടയ്ക്കപ്പെട്ടവരായി ന്യായ</lg><lg n="൨൪">പ്രമാണത്തിന്ന കീഴിൽ കാക്കപ്പെട്ടിരുന്നു✱ എന്നതുകൊണ്ട
നാം വിശ്വാസത്താൽ നീതിയുള്ളവരാക്കപ്പെടെണ്ടുന്നതിന്ന ന്യാ
യപ്രമാണം നമ്മെ ക്രിസ്തുവിന്റെ അടുക്കൽ (വഴി നടത്തുവാൻ)</lg><lg n="൨൫"> നമ്മുടെ ഗുരുവായിരുന്നു✱ എന്നാൽ വിശ്വാസം വന്നതിന്റെ
ശെഷം നാം പിന്നെ ഒരു ഗുരുവിന്റെ കീഴിൽ ഇരിക്കുന്നില്ല✱</lg><lg n="൨൬"> എന്തുകൊണ്ടെന്നാൽ നിങ്ങളെല്ലാവരും ക്രിസ്തു യെശുവിങ്കലുള്ള വി</lg><lg n="൨൭">ശ്വാസം മൂലം ദൈവത്തിന്റെ മക്കളാകുന്നു✱ എന്തെന്നാൽ നി
ങ്ങളിൽ ക്രിസ്തുവിങ്കലെക്ക ബിപ്തിസ്മപ്പെട്ടവർ എല്ലാം ക്രിസ്തുവിനെ</lg><lg n="൨൮"> ധരിച്ചിരിക്കുന്നു✱ യഹൂദനെന്നും ഗ്രെക്കനെന്നും ഇല്ല ദാസനെ
ന്നും സ്വാതന്ത്ര്യക്കാരനെന്നും ഇല്ല ആണെന്നും പെണ്ണെന്നും ഇല്ല
എന്തെന്നാൽ നിങ്ങളെല്ലാവരും ക്രിസ്തു യെശുവിങ്കൽ ഒന്നല്ലൊ</lg><lg n="൨൯"> ആകുന്നത✱ വിശെഷിച്ചും നിങ്ങൾ ക്രിസ്തുവിന്നുള്ളവരാകുന്നു എ</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/471&oldid=177375" എന്ന താളിൽനിന്ന് ശേഖരിച്ചത്