ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഫീലിപ്പിയർ ൧. അ. ൧൮൯

<lg n="൧൩">നിങ്ങൾ അറിയണമെന്ന എനിക്ക മനസ്സുണ്ട✱ എന്നതുകൊണ്ട
ക്രിസ്തുവിങ്കൽ എന്റെ ബന്ധനങ്ങൾ രാജഗൃഹത്തിലൊക്കയും മ</lg><lg n="൧൪">റ്റും സകല സ്ഥലങ്ങളിലും പ്രസിദ്ധപ്പെട്ടിരിക്കുന്നു✱ കൎത്താവി
ങ്കലുള്ള സഹൊദരന്മാരിൽ പലരും എന്റെ ബന്ധനങ്ങളാൽ നി</lg><lg n="൧൫">ശ്ചയമുണ്ടായി തീൎന്ന വചനത്ത ഭയം കൂടാതെ സംസാരിപ്പാൻ എ
റ്റവും ധൈൎയ്യപ്പെടുന്നു✱ ചിലർ അസൂയയാലും വിവാദത്താ</lg><lg n="൧൬">ലും ചിലർ നല്ല മനസ്സാലും ക്രിസ്തുവിനെ പ്രസംഗിക്കുന്നു സത്യം✱
ഒരു കൂട്ടക്കാർ എന്റെ ബന്ധനങ്ങളൊടു കൂടി ഉപദ്രവത്തെ കൂ
ട്ടുവാൻ നിരൂപിച്ചകൊണ്ട പരമാൎത്ഥത്തൊടെ അല്ല വിവാദം കൊ</lg><lg n="൧൭">ണ്ട ക്രിസ്തുവിനെ പ്രസംഗിക്കുന്നു✱ എന്നാൽ മറ്റവർ ഞാൻ എവ
ൻഗെലിയൊന്റെ ഉത്തരവാദത്തിന്നായിട്ട വെക്കപ്പെട്ടവനാകു</lg><lg n="൧൮">ന്നു എന്ന അറിഞ്ഞിട്ട സ്നെഹം കൊണ്ട അത്രെ✱ എന്നാൽ എ
ന്ത എല്ലാ പ്രകാരത്തിലും കാഴ്ചയിലാകട്ടെ സത്യത്തിലാകട്ടെ ക്രി
സ്തു പ്രസംഗിക്കപ്പെടുന്നുവല്ലൊ അതിൽ ഞാൻ സന്തൊഷിക്കുന്നു</lg><lg n="൧൯"> അത്രയുമല്ല സന്തൊഷിക്കയും ചെയ്യും✱ എന്തുകൊണ്ടെന്നാൽ
ഞാൻ ഒന്നിലും ലജ്ജപ്പെടുകയില്ല എന്നും ജീവനാലൊ മരണ
ത്താലൊ എന്റെ ശരീരത്തിൽ ക്രിസ്തു എപ്പൊഴുമുള്ളതുപൊലെ
ഇപ്പൊളും സകല ധൈൎയ്യത്തൊടും മഹത്വപ്പെടുത്തുക മാത്രമെ ഉള്ളു
എന്നും എന്റെ താല്പൎയ്യമുള്ള അപെക്ഷയും ആശയും പ്രകാരം✱</lg><lg n="൨൦"> ഇത നിങ്ങളുടെ പ്രാൎത്ഥനയാലും യെശു ക്രിസ്തുവിന്റെ ആത്മാവി
ന്റെ സഹായത്താലും എനിക്ക രക്ഷക്കായി തീരുമെന്ന ഞാൻ</lg><lg n="൨൧"> അറിഞ്ഞിരിക്കുന്നു✱ അതെന്തുകൊണ്ടെന്നാൽ എനിക്ക ജീ</lg><lg n="൨൨">വിക്കുന്നത ക്രിസ്തുവും മരിക്കുന്നത ലാഭവും ആകുന്നു✱ എന്നാ
ലും ഞാൻ ജഡത്തിൽ ജീവിച്ചിരിക്കുന്നു എങ്കിൽ ഇത എന്റെ
പ്രവൃത്തിയുടെ ഫലമാകുന്നു ഞാൻ എതിനെ തിരഞ്ഞുകൊള്ളു</lg><lg n="൨൩">മെന്ന അറിയുന്നതുമില്ല✱ എന്തുകൊണ്ടെന്നാൽ ഞാൻ രണ്ടി
നാൽ ഞെരുക്കപ്പെടുന്നു നീങ്ങി പൊയി ക്രിസ്തുവിനൊടു കൂടെ ഇരി
പ്പാൻ എനിക്ക വാഞ്ഛയുണ്ട അത എത്രയും എറെ നല്ലതാകുന്നു✱</lg><lg n="൨൪"> എന്നാലൊ ഞാൻ ജഡത്തിൽ പാൎക്കുന്നത നിങ്ങൾക്ക എറ്റവും ആ</lg><lg n="൨൫">വശ്യമുള്ളതാകുന്നു✱ വിശെഷിച്ചും ഇപ്രകാരം നിശ്ചയിച്ച ഞാൻ
നിങ്ങളൊടെല്ലാവരോടും കൂടി നിങ്ങളുടെ അധിക വൎദ്ധനയ്ക്കാ
യിട്ടും വിശ്വാസത്തിന്റെ സന്തൊഷത്തിന്നായിട്ടും പാൎക്കയും താ</lg><lg n="൨൩">മസിക്കയും ചെയ്യുമെന്ന ഞാൻ അറിഞ്ഞിരിക്കുന്നു✱ ഞാൻ ഇനി
യും നിങ്ങളുടെ അടുക്കൽ വരുന്നതിനാൽ എനിക്കു വെണ്ടി നിങ്ങ
ളുടെ ആനന്ദം ക്രിസ്തു യെശുവിങ്കൽ എറ്റവും പരിപൂൎണ്ണമാകെണ്ടു</lg><lg n="൨൭">ന്നതിന്നാകുന്നു✱ ക്രിസ്തുവിന്റെ എവൻഗെലിയൊന യോഗ്യമാ
യിട്ട മാത്രം നടന്നുകൊൾവിൻ ഞാൻ നിങ്ങളെ വന്ന കണ്ടാലും ദൂ
രത്തായിരുന്നാലും നിങ്ങൾ എക മനസ്സൊടെ എവൻഗെലിയൊ
ന്റെ വിശ്വാസത്തിന്നായിട്ട കൂടി മത്സരിച്ചുകൊണ്ടും നിങ്ങളുടെ</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/489&oldid=177393" എന്ന താളിൽനിന്ന് ശേഖരിച്ചത്