ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൧൪ ൨ തെസ്സലൊനിക്കായക്കാർ ൨. അ.

<lg n="">ക്രമത്തിന്റെ രഹസ്യം ഇപ്പൊൾ തന്നെ നടക്കുന്നു എന്നാൽ ഇ
പ്പൊൾ തടുക്കുന്നവൻ മാത്രം താൻ വഴിയിൽ നിന്ന നീങ്ങി പൊ</lg><lg n="൮">കുവൊളം (തടുക്കും)✱ അപ്പൊൾ അമക്രക്കാരൻ വെളിപ്പെടും
അവനെ കൎത്താവ തന്റെ വായിന്റെ ആത്മാവിനാൽ ഒടുക്കി
കളകയും തൻറ വരവിന്റെ പ്രകാശതയാൽ നശിപ്പിക്കയും</lg><lg n="൯"> ചെയ്യും✱ ആയവന്റെ വരവ സാത്താന്റെ നടപ്പിൻ പ്രകാരം
സകല ശക്തിയൊടും അടയാളങ്ങളൊടും വ്യാജമായുള്ള അത്ഭുത</lg><lg n="൧൦">ങ്ങളൊടും✱ നശിച്ചു പൊകുന്നവരിൽ ഉള്ള നീതികെടിന്റെ
സകല വഞ്ചനയൊടും ഇരിക്കുന്നു അവർ രക്ഷിക്കപ്പെടെണ്ടുന്ന
തിന്ന സത്യത്തിന്റെ സ്നെഹത്തെ അവർ പരിഗ്രഹിക്കാതെ ഇ</lg><lg n="൧൧">രുന്നതുകൊണ്ടാകുന്നു✱ ഇതിന്റെ നിമിത്തമായിട്ട അവർ ഭൊ</lg><lg n="൧൨">ഷ്കിനെ വിശ്വസിക്കെണ്ടുന്നതിന്ന✱ സത്യത്തെ വിശ്വസിക്കാതെ
നീതികെടിൽ ഇഷ്ടമുണ്ടായവരെല്ലാവരും ശിക്ഷയ്ക്ക വിധിക്കപ്പെ
ടുവാനായിട്ട ദൈവം അവൎക്ക വലുതായുള്ള മായാ മൊഹത്തെ അ
യക്കയും ചെയ്യും✱</lg>

<lg n="൧൩">എന്നാൽ കൎത്താവിനാൽ സ്നെഹിക്കപ്പെട്ട സഹൊദരന്മാരെ നി
ങ്ങളെ ദൈവം ആദി തുടങ്ങി ആത്മാവിനാലുള്ള ശുദ്ധീകരണത്താ
ലും സത്യത്തിലുള്ള വിശ്വാസത്താലും രക്ഷയിലെക്ക തിരഞ്ഞെടു
ത്തിരിക്കകൊണ്ട ഞങ്ങൾ നിങ്ങൾക്ക വെണ്ടി എപ്പൊഴും ദൈവ</lg><lg n="൧൪">ത്തിന സ്തൊത്രം ചെയ്യെണ്ടിയവരാകുന്നു✱ ആയതിങ്കലെക്ക അ
വൻ നിങ്ങൾക്ക നമ്മുടെ കൎത്താവായ യെശു ക്രിസ്തുവിന്റെ മഹ
ത്വത്തെ ലഭിപ്പാനായ്കൊണ്ട നിങ്ങളെ ഞങ്ങളുടെ എവൻഗെലി</lg><lg n="൧൫">യൊനാൽ വിളിച്ചു✱ ആയതുകൊണ്ട സഹൊദരന്മാരെ നിങ്ങൾ
ഉറെച്ച നില്ക്കയും നിങ്ങൾക്ക വചനത്താലെങ്കിലും ഞങ്ങളുടെ ലെ
ഖനത്താലെങ്കിലും ഉപദെശിക്കപ്പെട്ടിട്ടുള്ള ഉപദെശ ന്യായങ്ങളെ</lg><lg n="൧൬"> പ്രമാണിക്കയും ചെയ്വിൻ✱ എന്നാൽ നമ്മുടെ കൎത്താവായ യെ
ശു ക്രിസ്തു താനും നമ്മെ സ്നെഹിക്കയും നിത്യമായുള്ള ആശ്വാസ
ത്തെയും കൃപയാൽ നല്ല ആശാബന്ധത്തെയും നമുക്ക തരികയും</lg><lg n="൧൭"> ചെയ്തവനായി നമ്മുടെ പിതാവായ ദൈവവും✱ നിങ്ങളുടെ ഹൃ
ദയങ്ങളെ ആശ്വസിപ്പിക്കയും നിങ്ങളെ സകല നല്ല വചനത്തി
ലും ക്രിയയിലും സ്ഥിരപ്പെടുത്തുകയും ചെയ്യുമാറാകട്ടെ✱</lg>

൩ അദ്ധ്യായം

൧ തനിക്കു വെണ്ടി പ്രാൎത്ഥിക്കെണമെന്ന അവൻ അവരൊട അ
പെക്ഷിക്കയും.— ൩ അവരിൽ തനിക്കുള്ള നിശ്ചയത്തെ സാ
ക്ഷീകരിക്കയും.— ൬ വിശെഷാൽ മടിയെയും ദുൎജ്ജന സം
സൎഗ്ഗത്തെയും ഒഴിഞ്ഞിരിപ്പാൻ അവൎക്ക പല കല്പനകളെ
യും കൊടുക്കയും ചെയ്യുന്നത.

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/514&oldid=177418" എന്ന താളിൽനിന്ന് ശേഖരിച്ചത്