ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨ തെസ്സലൊനിക്കായക്കാർ ൩. അ. ൨൧൫

<lg n="">ശെഷം കാൎയ്യത്തിന്ന സഹൊദരന്മാരെ നിങ്ങളിലുള്ളതുപൊലെ
കൎത്താവിന്റെ വചനം ഓടുവാനായിട്ടും മഹത്വപ്പെടുവാനായി</lg><lg n="൨">ട്ടും✱ ഞങ്ങൾ ദുശ്ശീലവും ദൃഷ്ടതയുമുള്ള മനുഷ്യരിൽനിന്ന വെർ
പെടുവാനായിട്ടും ഞങ്ങൾക്കു വെണ്ടി പ്രാൎത്ഥിച്ചു കൊൾവിൻ എ</lg><lg n="൩">ന്തുകൊണ്ടെന്നാൽ വിശ്വാസം എല്ലാവൎക്കുമില്ല✱ എന്നാൽ കൎത്താ
വ വിശ്വാസമുള്ളവനാകുന്നു അവൻ നിങ്ങളെ സ്ഥിരപ്പെടുത്തുക</lg><lg n="൪">യും ദൊഷത്തിൽനിന്ന കാത്തു രക്ഷിക്കയും ചെയ്യും✱ എ
ന്നാൽ ഞങ്ങൾ നിങ്ങളൊടു കല്പിക്കുന്ന കാൎയ്യങ്ങളെ നിങ്ങൾ
ചെയ്യുന്നു എന്നും ചെയ്യുമെന്നും നിങ്ങളെ സംബന്ധിച്ച കൎത്താ</lg><lg n="൫">വിങ്കൽ ഞങ്ങൾക്ക നിശ്ചയമുണ്ട✱ വിശെഷിച്ച കൎത്താവ നിങ്ങ
ളുടെ ഹൃദയങ്ങളെ ദൈവത്തിലുള്ള സ്നെഹത്തിങ്കലെക്കും ക്രിസ്തു
വിനായിട്ടുള്ള ക്ഷമയിങ്കലെക്കും നെരായി നടത്തിക്കുമാറാകട്ടെ✱</lg><lg n="൬"> എന്നാൽ സഹോദരന്മാരെ ഞങ്ങളിൽനിന്ന കൈക്കൊണ്ടിട്ടുള്ള
ഉപദെശന്യായപ്രകാരം നടക്കാതെ അക്രമമായിട്ട നടക്കുന്ന
സഹൊദരനെ ഒക്കയും വിട്ടൊഴിഞ്ഞിരിപ്പാനായിട്ട നമ്മുടെ ക
ൎത്താവായ യെശു ക്രിസ്തുവിന്റെ നാമത്തിൽ ഞങ്ങൾ നിങ്ങളൊ</lg><lg n="൭">ട കല്പിക്കുന്നു✱ എന്തെന്നാൽ ഞങ്ങളെ എങ്ങിനെ പിന്തുടരെ
ണ്ടിയവരാകുന്നു എന്ന നിങ്ങൾ തന്നെ അറിഞ്ഞിരിക്കുന്നു എന്തു
കൊണ്ടെന്നാൽ നിങ്ങളുടെ ഇടയിൽ ഞങ്ങൾ ക്രമം വിട്ട നടന്നി</lg><lg n="൮">ട്ടുമില്ല✱ ഒരുത്തന്റെ അപ്പത്തെയും വെറുതെ ഭക്ഷിച്ചിട്ടുമില്ല
ഞങ്ങൾ നിങ്ങളിൽ യാതൊരുത്തന്നും ഭാരമായിരിക്കരുതെന്നു
വെച്ച രാവും പകലും അദ്ധ്വാനത്തൊടും പ്രയത്നത്തൊടും വെല</lg><lg n="൯"> ചെയ്തതെയുള്ളൂ✱ ഞങ്ങൾക്ക അധികാരമില്ലായ്ക കൊണ്ടല്ല നിങ്ങൾ
ഞങ്ങളെ പിന്തുടരെണ്ടുന്നതിന്നും നിങ്ങൾക്ക ഞങ്ങൾ ഞങ്ങളെ ത</lg><lg n="൧൦">ന്നെ ദൃഷ്ടാന്തമായി കാണിപ്പാനായിട്ടത്രെ✱ എന്തെന്നാൽ ഒരു
ത്തന വെല ചെയ്വാൻ മനസ്സില്ലെങ്കിൽ അവൻ ഭക്ഷിക്കയുമരുത
എന്നുള്ളതിനെ ഞങ്ങൾ നിങ്ങളൊടു കൂടി ഇരിക്കുമ്പൊൾ തന്നെ</lg><lg n="൧൧"> നിങ്ങളൊടു കല്പിച്ചുവല്ലൊ✱ എന്തുകൊണ്ടെന്നാൽ നിങ്ങളിൽ
ചിലർ ഒട്ടും വെല ചെയ്യാതെ വെണ്ടാത്ത സംസാരക്കാരായിരുന്ന</lg><lg n="൧൨"> ക്രമം വിട്ട നടക്കുന്നു എന്ന ഞങ്ങൾ കെൾക്കുന്നു✱ എന്നാൽ ഇ
പ്രകാരമുള്ളവർ സാവധാനത്തൊടെ വെല ചെയ്ത തങ്ങളുടെ ആ
ഹാരത്തെ ഭക്ഷിക്കണമെന്ന ഞങ്ങൾ കൎത്താവായ യെശു ക്രിസ്തു
വിനാൽ അവരൊട കല്പിക്കയും ബുദ്ധി പറകയും ചെയ്യുന്നു✱</lg><lg n="൧൩"> എന്നാൽ നിങ്ങൾ സഹോദരന്മാർ നന്മ ചെയ്യുന്നതിൽ ആയാസ</lg><lg n="൧൪">പ്പെടരുത✱ ഒരുത്തൻ ൟ ലെഖനത്താൽ ഞങ്ങളുടെ വച
നത്തെ അനുസരിക്കാതെ ഇരുന്നാൽ അവങ്കൽ അടയാളം വെ
പ്പിൻ അവൻ ലജ്ജപ്പെടുവാനായിട്ട അവനൊടു കൂടി സംസൎഗ്ഗം</lg><lg n="൧൫"> ചെയ്കയുമരുത✱ എങ്കിലും അവനെ ഒരു ശത്രുവിനെ പൊലെ
വിചാരിക്കാതെ അവന്ന ഒരു സഹൊദരനെ പോലെ ബുദ്ധി ഉ</lg>


Bb

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/515&oldid=177419" എന്ന താളിൽനിന്ന് ശേഖരിച്ചത്