ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൨൮ ൨ തീമൊഥെയുസ ൨. അ.

<lg n="">യവനെ പ്രസാദിപ്പിക്കെണമെന്ന വെച്ച പടസൈന്യത്തിൽ സെ
വിക്കുന്നവൻ ഒരുത്തനും ൟജീവനത്തിൻറ കാൎയ്യങ്ങളിൽ അക</lg><lg n="൫">പ്പെട്ടുകൊള്ളുന്നില്ല✱ വിശെഷിച്ചും ഒരുത്തൻ പൊരുതിയാ
ലും ന്യായമായി പൊരുതുന്നില്ല എങ്കിൽ അവൻ കിരീടം ധരി</lg><lg n="൬">പ്പിക്കപ്പെടുന്നില്ല✱ കൃഷിക്കാരൻ അദ്ധ്വാനപ്പെട്ടിട്ട മുമ്പെ ഫല</lg><lg n="൭">ത്തെ അനുഭവിക്കെണ്ടുന്നതാകുന്നു✱ ഞാൻ പറയുന്ന കാൎയ്യങ്ങളെ
ചിന്തിച്ചുകൊൾക എന്നാൽ കൎത്താവ നിനക്ക സകല കാൎയ്യങ്ങളി</lg><lg n="൮">ലും ബുദ്ധി തരുമാറാകട്ടെ✱ എന്റെ എവൻഗെലിയൊൻ പ്ര
കാരം മരിച്ചവരിൽനിന്ന ഉയിൎത്തെഴുനീല്ക്കപ്പെട്ടവനായി ദാവീ
ദിന്റെ സന്തതിയിൽ നിന്നുള്ള യെശു ക്രിസ്തുവിനെ ഓൎത്തുകൊ</lg><lg n="൯">ണ്ടിരിക്ക✱ ആയതിൽ ഞാൻ ബന്ധനങ്ങളൊളം ദുഷ്പ്രവൃത്തിക്കാ
രൻ എന്നപൊലെ കഷ്ടമനുഭവിക്കുന്നു ദൈവത്തിന്റെ വചനം</lg><lg n="൧൦"> ബന്ധനപ്പെട്ടിരിക്കുന്നില്ല താനും✱ ഇതിന്നായ്കൊണ്ട ഞാൻ തി
രഞ്ഞെടുക്കപ്പെട്ടവൎക്ക വെണ്ടി അവൎക്കും ക്രിസ്തു യെശുവിങ്കലുളള ര
ക്ഷയെ നിത്യ മഹത്വത്തൊടും കൂട ലഭിക്കെണ്ടുന്നതിന്നായിട്ട സ</lg><lg n="൧൧">കലത്തെയും സഹിക്കുന്നു✱ ഇത സത്യമായുള്ള വാക്കാകുന്നു എ
ന്തെന്നാൽ നാം അവനൊടു കൂടി മരിച്ചിരിക്കുന്നു എങ്കിൽ കൂടി</lg><lg n="൧൨"> ജീവിക്കയും ചെയ്യും✱ നാം സഹിക്കുന്നു എങ്കിൽ (അവനൊടു) കൂടി
ഭരിക്കയും ചെയ്യും നാം (അവനെ) നിഷെധിക്കുന്നു എങ്കിൽ നമ്മെ</lg><lg n="൧൩"> അവനും നിഷെധിക്കും✱ നാം വിശ്വസിക്കാതെയിരുന്നാലും അ
വൻ വിശ്വാസമുള്ളവനായി നില്ക്കുന്നു അവന തന്നെത്താൻ നി</lg><lg n="൧൪">ഷെധിപ്പാൻ കഴികയില്ല✱ ഇക്കാൎയ്യങ്ങളെ നീ അവൎക്ക ഓൎമ്മപ്പ
ടുത്തി ഒട്ടും പ്രയൊജനമില്ലാത്തതായും കെൾക്കുന്നവൎക്ക വിഘാ
തമായമുള്ള വിവാദം ചെയ്യാതെ ഇരിപ്പാൻ കൎത്താവിന്റെ മുമ്പാ</lg><lg n="൧൫">ക സാക്ഷിയായി ബൊധിപ്പിക്കും✱ സത്യത്തിന്റെ വചനത്തെ
നെരെ വിഭാഗിച്ച ലജ്ജപ്പെടാത്ത പ്രവൃത്തിക്കാരനായി നിന്നെ
ത്തന്നെ ദൈവത്തിന്റെ മുമ്പാക സമ്മതനാക്കി നിൎത്തുവാൻ താ</lg><lg n="൧൬">ല്പൎയ്യപ്പെട്ടിരിക്ക✱ എന്നാൽ അശുദ്ധവും വ്യൎത്ഥവുമുള്ള ആലാപ
ങ്ങളെ ഒഴിഞ്ഞിരിക്ക എന്തുകൊണ്ടെന്നാൽ അവ അധികം ഭക്തി</lg><lg n="൧൭">കെടിന വലിക്കും✱ അവരുടെ വചനം അൎബുദവ്യാധിപൊ
ലെ തിന്നുകളയും ഇമെനയുസും ഫിലെത്തുസും അവരിലുള്ളവ</lg><lg n="൧൮">രാകുന്നു✱ അവർ ഉയിൎപ്പ മുമ്പെ തന്നെ കഴിഞ്ഞുപൊയി എ
ന്നു പറഞ്ഞ സത്യത്തെ കുറിച്ചു തെറ്റിപ്പൊയി ചിലരുടെ വി</lg><lg n="൧൯">ശ്വാസത്തെ മറിച്ചു കളകയും ചെയ്യുന്നു✱ എന്നാലും ദൈവത്തി
ന്റെ അടിസ്ഥാനം സ്ഥിതിയായി നില്ക്കുന്നു കൎത്താവ തനിക്കു
ള്ളവരെ അറിഞ്ഞിരിക്കുന്നു എന്നും ക്രിസ്തുവിന്റെ നാമത്തെ
പെർ പറയുന്നവനെല്ലാം അന്യായത്തെ വിട്ടൊഴിയട്ടെ എന്നും</lg><lg n="൨൦"> അതിന്ന ൟ അടയാളമൂണ്ട✱ എന്നാൽ ഒരു വലിയ ഭവന
ത്തിൽ പൊൻ വെള്ളികൊണ്ടുള്ള പാത്രങ്ങൾ മാത്രമല്ല മരവും മ</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/530&oldid=177434" എന്ന താളിൽനിന്ന് ശേഖരിച്ചത്