ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൩൦ ൨ തീമൊഥെയുസ ൩. അ.

<lg n="">പൊലും സത്യത്തിന്റെ അറിവിന്ന വന്നെത്തുവാൻ കഴിയാ
ചപല സ്ത്രീകളെ അടിമയാക്കി കൊണ്ടുപോകയും ചെയ്യുന്നവർ ഇ</lg><lg n="൮">പ്രകാരമുള്ളവരിലാകുന്നു✱ യെന്നെസും യംബ്രെസും എതുപ്രകാ
രം മൊശയൊട മറുത്തുനിന്നുവൊ അപ്രകാരം ഇവരും സത്യ
ത്തൊട മറുത്തു നില്ക്കുന്നു ബുദ്ധിയിൽ വഷളത്വമുള്ളവരായി വി</lg><lg n="൯">ശ്വാസത്തെ സംബന്ധിച്ച ത്യജിക്കപ്പെട്ടവരായുള്ള മനുഷ്യർ✱ എ
ന്നാലും അവർ അധികമായി നടക്കയില്ല എന്തുകൊണ്ടെന്നാൽ ഇ
വരുടെ ബുദ്ധിഹീനത എല്ലാവൎക്കും വെളിപ്പെട്ടിരിക്കും അവരു</lg><lg n="൧൦">ടെതും അപ്രകാരമായിരുന്നു✱ എന്നാൽ നീ എന്റെ ഉപദെ
ശത്തെയും നടപ്പിനെയും നിൎണ്ണയത്തെയും വിശ്വാസത്തെയും ദീ</lg><lg n="൧൧">ൎഘശാന്തതയെയും സ്നെഹത്തെയും ക്ഷമയെയും✱ എനിക്ക അ
ന്തിയൊക്കിയായിലും ഇക്കൊനിയുമിലും ലിസ്ത്രായിലും സംഭവിച്ചി
ട്ടുള്ള ഉപദ്രവങ്ങളെയും കഷ്ടാനുഭവങ്ങളെയും പൂൎണ്ണമായി ഗ്രഹിച്ചി
ട്ടുണ്ട ഞാൻ എത്ര ഉപദ്രവങ്ങളെ സഹിച്ചിരുന്നു എങ്കിലും അവ</lg><lg n="൧൨">യിൽനിന്ന ഒക്കയും കൎത്താവ എന്നെ രക്ഷിച്ചു✱ അത്രയുമല്ല ക്രി
സ്തു യെശുവിങ്കൽ ദൈവഭക്തിയൊടെ ജീവനം ചെയ്വാൻ മനസ്സാ
യിരിക്കുന്നവർ എല്ലാവരും ഉപദ്രവമനുഭവിക്കെണ്ടിവരികയും</lg><lg n="൧൩"> ചെയ്യും✱ എന്നാൽ ദുഷ്ട മനുഷ്യരും വഞ്ചകന്മാരും വഞ്ചിക്കുകയും
വഞ്ചനപ്പെടുകയും ചെയ്തു കൊണ്ട അധികം വഷളന്മാരായി തീ</lg><lg n="൧൪">രും✱ എന്നാൽ നീ പഠിച്ചിട്ടും നിനക്ക നിശ്ചയമായി വന്നിട്ടു
മുള്ള കാൎയ്യങ്ങളിൽ നിലനിന്ന നീ അവയെ ആരിൽനിന്ന പഠി</lg><lg n="൧൫">ച്ചു എന്നും✱ യെശു ക്രിസ്തുവിങ്കലുള്ള വിശ്വാസത്താൽ നിന്നെ ര
ക്ഷയ്ക്ക ജ്ഞാനമുള്ളവനാക്കുവാൻ ശക്തിയുള്ള പരിശുദ്ധ വെദ
വാക്യങ്ങളെ നീ ബാല്യം മുതൽ അറിഞ്ഞിരിക്കുന്നു എന്നും അറി</lg><lg n="൧൬">ഞ്ഞുകൊണ്ട ഇരിക്ക✱ സകല വെദവാക്യം ദൈവാത്മാവിനാലുണ്ടാ
യി ഉപദെശത്തിന്നും ശാസ്യത്തിന്നും ശിക്ഷയ്ക്കും നീതിയിൽ അ</lg><lg n="൧൭">ഭ്യാസത്തിന്നും പ്രയൊജനവുമാകുന്നു✱ ദൈവത്തിന്റെ മനു
ഷ്യൻ പൂൎണ്ണനായി സകല നല്ല പ്രവൃത്തിക്കും തികഞ്ഞവനായി
രിക്കെണ്ടുന്നതിന്നായിട്ട (ആകുന്നു)✱</lg>

൪ അദ്ധ്യായം

൧ പൌലുസ തീമൊതെയുസിന്ന ബുദ്ധി ഉപദെശിക്കുന്നത.—
൯ അവൻ അവനൊട തന്റെ അടുക്കലെക്ക വരുവാനും മ
ൎക്കൊസിനെയും മറ്റും അവൻ എഴുതിയ വസ്തുക്കളെയും
കൊണ്ടുവരുവാനും കല്പിക്കുന്നത.

<lg n="">ആയതുകൊണ്ട ഞാൻ ദൈവത്തിന്റെ മുമ്പാകയും ജീവനൊ
ടിരിക്കുന്നവരെയും മരിച്ചവരെയും തന്റെ പ്രത്യക്ഷത്തിങ്കലും
രാജത്വത്തിങ്കലും ന്യായം വിധിപ്പാനുള്ള കൎത്താവായ യെശു ക്രി</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/532&oldid=177436" എന്ന താളിൽനിന്ന് ശേഖരിച്ചത്